×
login
ജോ ബൈഡന്‍ വിജയത്തിനടുത്ത്; തോല്‍വി സമ്മതിക്കാതെ ട്രംപ് കോടതിയില്‍

ഭൂരിപക്ഷമുണ്ടായിരുന്ന പെന്‍സില്‍വേനിയയിലും ജോര്‍ജിയയിലും ട്രംപിന്റെ ലീഡ് കുറയുന്നുമുണ്ട്.

വാഷിങ്ടന്‍ :  യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മിഷിഗനിലും വിസ്‌കോന്‍സെനിലും അപ്രതീക്ഷിത മുന്നേറ്റം നേടി ജയത്തിനടുത്തെത്തിയ ഡമോക്രാറ്റ് സ്ഥാനാര്‍ഥി ജോ ബൈഡന് ജയിക്കാന്‍ ഇനി ആറ് ഇലക്ട്രറല്‍ വോട്ടുകള്‍ കൂടി മാത്രം. ആറ് വോട്ടുള്ള നൊവാഡയില്‍ മുന്നിട്ട് നില്‍ക്കുന്നത് ബൈഡന് വിജയ പ്രതീക്ഷ നല്‍കുന്നു.

538 അംഗ ഇലക്ടറല്‍ കോളജില്‍ 264 എണ്ണം ഉറപ്പാക്കിയ ബൈഡന്‍ നിലവിലെ ലീഡ് തുടര്‍ന്നാല്‍ കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 270 നേടുമെന്ന നിലയിലാണു മുന്നേറ്റം.

തോല്‍വി അംഗീകരിക്കില്ലന്ന് പ്രഖ്യാപിച്ച്  റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപ് നിയമ പോരാട്ടത്തിന് തയ്യാറായി.


ട്രംപിന് 214 ഇലക്ടറല്‍ കോളജ് അംഗങ്ങളേ ഉറപ്പായിട്ടുള്ളൂ. പെന്‍സില്‍വേനിയ (20 ഇലക്ടറല്‍ കോളജ് സീറ്റുകള്‍), ജോര്‍ജിയ (16), നോര്‍ത്ത് കാരലൈന (15) എന്നിവിടങ്ങളില്‍ മുന്നിലാണ്. അലാസ്‌ക (3) ഉറപ്പുമാണ്. പക്ഷേ, ഇവയെല്ലാം ചേര്‍ന്നാലും കേവലഭൂരിപക്ഷത്തിനുവേണ്ട 270 തികയില്ല.

ഭൂരിപക്ഷമുണ്ടായിരുന്ന പെന്‍സില്‍വേനിയയിലും ജോര്‍ജിയയിലും ട്രംപിന്റെ ലീഡ് കുറയുന്നുമുണ്ട്.  

 

 

  comment

  LATEST NEWS


  രാഷ്ട്രപതി കേരളത്തില്‍; റാം നാഥ് കോവിന്ദിനെ സ്വീകരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍; നാളെ വനിതാ സമാജികരുടെ ദ്വിദിന സമ്മേളനം ഉദ്ഘാടനം ചെയ്യും


  ശിവലിംഗത്തെ അവഹേളിച്ച് പോസ്റ്റ്; പരാതിയില്‍ നടപടിയില്ല; കോണ്‍ഗ്രസ് നേരാവ് അജുലത്തീഫിനെ സംരക്ഷിച്ച് പോലീസ്; പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി


  പോപ്പുലര്‍ ഫ്രണ്ടിന്റെ കൊലവിളിക്കെതിരെ പ്രതികരിച്ചെന്ന് വരുത്തി പ്രതിപക്ഷ നേതാവ്; വി.ഡി. സതീശന്റെ നിലപാടുകളില്‍ ക്രൈസ്തവ സമൂഹത്തിന് അമര്‍ഷം


  മലപ്പുറത്ത് പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചതിന്റെ പേരില്‍ കുടിവെള്ളം നിഷേധിച്ചു; പട്ടികജാതി കോളനിയില്‍ കുടിവെള്ളമെത്തിച്ച് സേവാഭാരതി


  കാശ്മീരിലെ മതതീവ്രവാദി അഴിക്കുള്ളില്‍; യാസിന്‍ മാലിക്കിന് ജീവപര്യന്തം തടവ്; മോദി സര്‍ക്കാര്‍ എത്തിയപ്പോള്‍ ഗാന്ധിയനായെന്ന് പ്രതി കോടതിയില്‍


  സംസ്ഥാനത്ത് കുട്ടികളുടെ വാക്‌സിനേഷന്‍ യജ്ഞം ആരംഭിച്ചു; രജിസ്‌ട്രേഷന്‍ ഓണ്‍ലൈന്‍ വഴി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.