×
login
ട്രംപിനെ തോല്‍പ്പിച്ചു; ജോ ബൈഡന്‍ ഇനി അമേരിക്കന്‍ പ്രസിഡന്റ്; പുതു ചരിത്രമെഴുതി കമലാ ഹാരിസ്

നിലവിലെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് 214 ഇലക്ട്രല്‍ വോട്ടുമാത്രമാണ് ലഭിച്ചിരിക്കുന്നത്. 1992 നു ശേഷം തോല്‍ക്കുന്ന ആദ്യ പ്രസിഡന്റായി ട്രംപ് മാറി.ജോര്‍ജ്ജ് ബുഷാണ് തോറ്റ അവസാനത്തെ പ്രസിഡന്റ്.

വാഷിംഗ്ടണ്‍:അമേരിക്കയുടെ 46-ാ മത് പ്രസിഡന്റായി  ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ  ജോ ബൈഡന്‍. പെന്‍സില്‍വാനിയ സംസ്ഥാനത്തുകൂടി മുന്നിലത്തെി 284 ഇലക്ട്രറല്‍ വോട്ടുകള്‍  സ്വന്തമാക്കി ബൈഡന്‍ വിജയം ഉറപ്പിച്ചു. ജയത്തിന് ആകെ വേണ്ടത് 270 ഇലക്ട്രറല്‍ വോട്ടുകളാണ്

ഇന്ത്യന്‍ വംശജ കമല ഹാരീസ് വൈസ് പ്രസിഡന്റാകും. ചരിത്രത്തിലാദ്യമായിട്ടാണ് വനിത അമേരിക്കന്‍ വൈസ് പ്രസിഡന്റാകുന്നത്.

മറ്റ് സ്വിങ് സ്റ്റേറ്റുകളായ നിന്ന ജോര്‍ജിയ, നെവാഡ എന്നിവിടങ്ങളിലും നിലവില്‍ ബൈഡനാണ് മുന്നില്‍. ഇതോടെ  വ്യക്തമായ ഭൂരിപക്ഷത്തോടെ ബൈഡന്‍  യുഎസിന്റെ പ്രസിഡന്റാകും


അടുത്ത വർഷം ജനുവരി 20 നാണ് അദ്ദേഹം പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുക.വൈറ്റ് ഹൗസിലേക്കെത്തുന്ന ഏറ്റവും പ്രായം കൂടിയ പ്രസിഡന്റ് ആയി മാറിയിരിക്കുകയാണ് ജോ ബൈഡൻ(78)

നിലവിലെ പ്രസിഡന്റ്  ഡൊണാള്‍ഡ് ട്രംപിന് 214  ഇലക്ട്രല്‍ വോട്ടുമാത്രമാണ് ലഭിച്ചിരിക്കുന്നത്. 1992 നു ശേഷം തോല്‍ക്കുന്ന ആദ്യ പ്രസിഡന്റായി ട്രംപ് മാറി.ജോര്‍ജ്ജ് ബുഷായിരുന്നു തോറ്റ അവസാനത്തെ പ്രസിഡന്റ്. ബില്‍ ക്‌ളിന്റനാണ് തോല്‍പിച്ചത്.  

1980 ല്‍ റോണാള്‍ഡ് റിഗനോടു പരാജയപ്പെടുമ്പോള്‍ ജിമ്മി കാര്‍ട്ടറും പ്രസിഡന്റ് പദവിയില്‍ ഇരിക്കുകയായിരുന്നു. രണ്ടാം ഊഴത്തിനിറങ്ങിയ ജെറാള്‍ഡ് ഫോര്‍ഡിനെ തോല്‍പിച്ചായിരുന്നു 1976ല്‍ കാര്‍ട്ടര്‍ പ്രസിഡന്റായത്. ഇവരുള്‍പ്പെടെ 14 പ്രസിഡന്റുമാരാണ് തെരഞ്ഞെടുപ്പില്‍ പരാജയം രുചിച്ചത്.

54 പ്രസിഡന്റുമാരില്‍ 21 പേര്‍ ഒന്നിലധികം തവണ അധികാരത്തിലെത്തി.ഡെമോക്രറ്റിക് പാര്‍ട്ടിയുടെ ഫ്രാങ്‌ളിന്‍ റുസ് വെല്‍റ്റ് നാലുതവണ പ്രഡിഡന്റായി. 1935 മുതല്‍ 1945 ല്‍ മരിക്കും വരെ. തിയോഡോര്‍ റൂസ് വെല്‍റ്റ് രണ്ടു തവണ പ്രസിഡന്റായിരുന്ന ശേഷം (1901-09) മൂന്നാം പ്രാവശ്യത്തിനായി 1912 ല്‍ മത്സരിച്ചെങ്കിലും തോറ്റു. പ്രസിഡന്റും മുന്‍ പ്രസിഡന്റും തോറ്റ മത്സരമായിരുന്നു അത്. റുസ് വെല്‍റ്റിനൊപ്പം രണ്ടാം ഊഴം തേടിയ നിലവിലെ പ്രസിഡന്റ് വില്യം ടാഫ്റ്റും തോറ്റു.

  comment

  LATEST NEWS


  രാഷ്ട്രപതി കേരളത്തില്‍; റാം നാഥ് കോവിന്ദിനെ സ്വീകരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍; നാളെ വനിതാ സമാജികരുടെ ദ്വിദിന സമ്മേളനം ഉദ്ഘാടനം ചെയ്യും


  ശിവലിംഗത്തെ അവഹേളിച്ച് പോസ്റ്റ്; പരാതിയില്‍ നടപടിയില്ല; കോണ്‍ഗ്രസ് നേരാവ് അജുലത്തീഫിനെ സംരക്ഷിച്ച് പോലീസ്; പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി


  പോപ്പുലര്‍ ഫ്രണ്ടിന്റെ കൊലവിളിക്കെതിരെ പ്രതികരിച്ചെന്ന് വരുത്തി പ്രതിപക്ഷ നേതാവ്; വി.ഡി. സതീശന്റെ നിലപാടുകളില്‍ ക്രൈസ്തവ സമൂഹത്തിന് അമര്‍ഷം


  മലപ്പുറത്ത് പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചതിന്റെ പേരില്‍ കുടിവെള്ളം നിഷേധിച്ചു; പട്ടികജാതി കോളനിയില്‍ കുടിവെള്ളമെത്തിച്ച് സേവാഭാരതി


  കാശ്മീരിലെ മതതീവ്രവാദി അഴിക്കുള്ളില്‍; യാസിന്‍ മാലിക്കിന് ജീവപര്യന്തം തടവ്; മോദി സര്‍ക്കാര്‍ എത്തിയപ്പോള്‍ ഗാന്ധിയനായെന്ന് പ്രതി കോടതിയില്‍


  സംസ്ഥാനത്ത് കുട്ടികളുടെ വാക്‌സിനേഷന്‍ യജ്ഞം ആരംഭിച്ചു; രജിസ്‌ട്രേഷന്‍ ഓണ്‍ലൈന്‍ വഴി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.