login
അഫ്ഗാനിസ്ഥാനില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കാന്‍ മുഖ്യപങ്കു വഹിച്ചതായി കമലാ ഹാരിസ്, സെപ്തംബര്‍ പതിനൊന്നിന് അവസാന പട്ടാളക്കാരനെയും

ബൈഡന്‍ അഫ്ഗാന്‍ സൈന്യത്തിന്റെ പിന്‍മാറ്റം പ്രഖ്യാപിക്കുന്ന സമയത്ത് ആ മുറിയില്‍ ഉണ്ടായിരുന്ന ഏക അഫ്ഗാന്‍ വ്യക്തി താനായിരുന്നുവെന്നും കമല കൂട്ടിച്ചേര്‍ത്തു.

വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാനില്‍ നിന്നും അമേരിക്കന്‍ സൈന്യത്തെ പൂര്‍ണ്ണമായും പിന്‍വലിക്കുന്നതിന് പ്രസിഡന്റ് ബൈഡന്‍ പ്രഖ്യാപിച്ച തീരുമാനത്തില്‍ മുഖ്യ പങ്കുവഹിക്കുവാന്‍ കഴിഞ്ഞതായി വൈസ് പ്രസിഡന്റ് കമല ഹാരിസ് അവകാശപ്പെട്ടു.'സ്റ്റേറ്റ് ഓഫ് ദി യൂണിയന്‍' വിഷയത്തെകുറിച്ചു സി.എല്‍.എന്‍. പ്രതിനിധി ഡാനാ ബാഷുമായി നടത്തിയ അഭിമുഖത്തിലാണ് കമല ഇക്കാര്യം വ്യക്തമാക്കിയത്.

ബൈഡന്‍ അഫ്ഗാന്‍ സൈന്യത്തിന്റെ പിന്‍മാറ്റം പ്രഖ്യാപിക്കുന്ന സമയത്ത് ആ മുറിയില്‍ ഉണ്ടായിരുന്ന ഏക അഫ്ഗാന്‍ വ്യക്തി താനായിരുന്നുവെന്നും കമല കൂട്ടിച്ചേര്‍ത്തു. ബൈഡന്റെ തീരുമാനത്തെ സ്വാധീനിക്കുവാന്‍ അത് ഏറെ പ്രയോജനകരമായി എന്നും കമല പറഞ്ഞു. പ്രസിഡന്റും വൈസ് പ്രസിഡന്റും തമ്മിലുള്ള ആഴമായ ബന്ധത്തിന്റെ പ്രതിഫലനം കൂട്ടിയാണിത്.

സെപ്തംബര്‍ പതിനൊന്നിന് അവസാന പട്ടാളക്കാരനെ  കൂടെ അഫ്ഗാനിസ്ഥാനില്‍ നിന്നും പിന്‍വലിക്കും. 2001 ഒക്ടോബര്‍  മുതല്‍ അമേരിക്കന്‍ സൈന്യം അഫ്ഗാനില്‍ നിലയുറപ്പിച്ചതാണ്. ശരിയായ തീരുമാനമെടുക്കുന്നതില്‍ അസാധാരണ ധീരത പ്രകടിപ്പിക്കുന്ന വ്യക്തിയാണ് പ്രസിഡന്റ് ബൈഡന്‍. മാത്രമല്ല താന്‍ വിശ്വസിക്കുന്ന കാര്യങ്ങള്‍ നടപ്പാക്കുന്നതിന് ഏതറ്റം വരെ പോകുന്നതിനും ബൈഡനും തയ്യാറാണെന്നും കമല പറഞ്ഞു.

അമേരിക്കന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ അഭയാര്‍ത്ഥി പ്രവാഹം നിയന്ത്രിക്കുന്നതിന് ബൈഡന്‍ കമല ഹാരിസിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ അതിര്‍ത്തി പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു വിവരങ്ങള്‍ ആറിയാന്‍ കമലഹാരിസ് തയ്യാറാകുന്നില്ല എന്ന് പരക്കെ ആക്ഷേപങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ നയതന്ത്രതലത്തില്‍ ചര്‍ച്ച ചെയ്തു ഉചിതമായ തീരുമാനങ്ങള്‍ കൈകൊള്ളുന്ന തിരക്കിലാണ് കമലഹാരിസ്.

  comment

  LATEST NEWS


  വിഗ്രഹാരാധന പാപം; ഹിന്ദു ഉത്സവങ്ങള്‍ നിരോധിക്കണമെന്ന് മുസ്ലീംസംഘടന; ഹിന്ദുക്കള്‍ ഇങ്ങനെ ചിന്തിച്ചാല്‍ അവസ്ഥ എന്താകുമെന്ന് മദ്രാസ് ഹൈക്കോടതി; വിമര്‍ശനം


  'ഞാന്‍ മുസ്ലിം, ബിരിയാണി സംഘി ചിത്രമാണെന്നും ഇസ്ലാമോഫോബിക്കാണെന്നുമുള്ള പ്രചരണം ഉണ്ടായി'; സ്ത്രീ സുന്നത്ത് കേരളത്തില്‍ നടക്കുന്നുണ്ടെന്ന് സജിന്‍ ബാബു


  'എല്ലാ ആശുപത്രികളിലും ഇന്‍സിഡന്റ് റെസ്പോണ്‍സ് ടീം സജ്ജമാക്കണം'; മെഡിക്കല്‍ ഓക്സിജന്‍ അത്യാഹിതങ്ങള്‍ ഒഴിവാക്കാന്‍ കേരളത്തില്‍ ജാഗ്രതാ നിര്‍ദേശം


  വ്യാജ ആരോപണങ്ങള്‍ക്ക് വടകര എംപി മാപ്പ് പറയണം; പരാമര്‍ശം പിന്‍വലിച്ചില്ലെങ്കില്‍ നിയമ നടപടി; കെ.മുരളീധരന് വക്കീല്‍ നോട്ടീസ് അയച്ച് വത്സന്‍ തില്ലങ്കേരി


  കാസിം സുലൈമാനിയെ വധിച്ചത് മുസ്ലീംമതമൗലിക വാദം മുളയിലേ നുള്ളാന്‍; ഇറാന്റെ സൈനിക മേധാവിയെ വര്‍ഷങ്ങള്‍ പിന്തുടര്‍ന്നു; വധിച്ചതിന്റെ പിന്നിലെ 'തല' മൊസാദ്


  വാക്‌സിനുകള്‍ക്ക് എന്തിന് നികുതി?; മമതാ ബനര്‍ജിയുടെ കത്തിന് പിന്നാലെ വിശദീകരിച്ച് ധനമന്ത്രി നിര്‍മലാ സീതാരാമന്‍


  ഇന്ന് 35,801 പേര്‍ക്ക് കൊറോണ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.88; മരണങ്ങള്‍ 68; നിരീക്ഷണത്തില്‍ 10,94,055 പേര്‍; 29,318 പേര്‍ക്ക് രോഗമുക്തി


  'ഓം നമഃ ശിവായ'; ഇന്ത്യയുടെ ക്ഷേമത്തിനായി മന്ത്രം ജപിച്ച് ഇസ്രയേലിലെ ജനങ്ങള്‍, സമൂഹമാധ്യമങ്ങളില്‍ വൈറലായി വീഡിയോ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.