×
login
പിതൃസ്മരണയുണർത്തി മന്ത്രയുടെ ആഭിമുഖ്യത്തിൽ കര്‍ക്കിടക വാവു­ബലി

മുഴുവന്‍ പിതൃ പരമ്പരയെ കണക്കില്‍ എടുത്തു കൊണ്ടാണ് ബലി ഇടുന്നത്. ഉത്തരായനം ഈശ്വരീയ കാര്യങ്ങള്‍ക്കും, ദക്ഷിണായാനം പിതൃ കാര്യങ്ങള്‍ക്കും ആണ് നീക്കി വക്കുക. ദക്ഷിണായത്തിലെ ആദ്യത്തെ കറുത്ത വാവ് ആണ് കര്‍ക്കിടക വാവ്.

മന്ത്രയുടെ ( മലയാളീ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദുസ് )  ആഭിമുഖ്യത്തിൽ പിതൃക്കളുടെ ആത്മശാന്തിക്കായി കര്‍ക്കിടക വാവുബലി നടത്താൻ അമേരിക്കയിൽ അവസരം ഒരുക്കുന്നു . രജിസ്റ്റർ  ചെയ്യുന്നവർക്ക്  ആവശ്യാനുസരണം കർമ്മത്തിനാവശ്യമായ വസ്തുക്കൾ വീടുകളിലേക്ക് അയച്ചു തരുന്നതാണ്. കർക്കിടക വാവ് ദിനമായ ജൂലൈ 28 വ്യാഴാഴ്ച രാവിലെ 10 മണിക്ക് (C S T ) ഓൺലൈനിൽ (Zoom)  പരികർമിയുടെ നിർദേശ പ്രകാരം അവരവരുടെ വീടുകളിലിരുന്ന് ബലി കർമങ്ങൾ നടത്താം .  

ജൂലൈ  24 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് മുൻപ് രജിസ്റ്റർ ചെയ്യുന്നവർക്കു ആവശ്യാനുസരണം വാവുബലി കിറ്റ് അയച്ചു കൊടുക്കുന്നതായിരിക്കും എന്ന് മന്ത്ര പ്രസിഡന്റ് ഹരി ശിവരാമൻ അറിയിച്ചു. മുഴുവന്‍ പിതൃ പരമ്പരയെ കണക്കില്‍ എടുത്തു കൊണ്ടാണ് ബലി ഇടുന്നത്. ഉത്തരായനം ഈശ്വരീയ കാര്യങ്ങള്‍ക്കും, ദക്ഷിണായാനം പിതൃ കാര്യങ്ങള്‍ക്കും ആണ് നീക്കി വക്കുക. ദക്ഷിണായത്തിലെ ആദ്യത്തെ കറുത്ത വാവ് ആണ് കര്‍ക്കിടക വാവ്. കര്‍ക്കിടക വാവ് ദിവസം ചെയ്യുന്ന ശ്രാദ്ധമൂട്ടല്‍ പിതൃക്കള്‍ക്ക് ഒരു വര്‍ഷത്തേക്ക് നിത്യേന അനുഭവപ്പെടുമെന്നാണ് വിശ്വാസം.  


നെഞ്ചോടു ചേര്‍ത്ത് പിടിച്ചു  ബലി കര്‍മം ചെയുമ്പോള്‍, സ്വന്തം ഉള്ളില്‍ നിന്നും സ്വന്തം ബോധത്തെയാണ് ആവാഹിച്ച് ഈശ്വരനില്‍ ലയിപ്പിക്കുന്നത്. നമ്മുടെ ബോധത്തെ പരിമിതം ആയ അവസ്ഥയില്‍ നിന്നും പ്രപഞ്ചത്തോളം എത്തിക്കുന്ന ഒരു പൂജ ആണ് ഈ കര്‍മം. ഇത് തന്നെയാണ് എല്ലാ ആത്മീയ വഴികളുടെ ലക്ഷ്യവും.

രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക : 716-986-3003, 713-480-0397

രഞ്ജിത് നായർ

  comment

  LATEST NEWS


  എല്ലാ കേസും ദല്‍ഹിക്ക് മാറ്റും; ഒറ്റ എഫ്‌ഐആര്‍ മാത്രം; അറസ്റ്റ് പാടില്ല; സംരക്ഷണം ഉറപ്പാക്കണം; നൂപുര്‍ ശര്‍മയുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് സുപ്രീംകോടതി


  ഇത് സൈനികര്‍ക്ക് നാണക്കേട്; ജവാന്‍ റമ്മിന്റെ പേര് മാറ്റണമെന്ന് പരാതിയുമായി സ്വകാര്യ വ്യക്തി


  ലൈസന്‍സില്ലാതെ കപില്‍ സിബലിന്‍റെ നാവ്; മോദിയെ കുറ്റവിമുക്തനാക്കിയ വിധിയെ വിമര്‍ശിച്ചു; കോടതിയലക്ഷ്യ നടപടിക്ക് അനുവാദം ചോദിച്ച് അഭിഭാഷകര്‍


  ഒരു ദിവസം രണ്ട് അപൂര്‍വ്വകണ്ടെത്തലുകള്‍ : പൊന്‍മുണ്ടത്ത് ടിപ്പുവിന്റെ കോട്ട കൊത്തളങ്ങള്‍; ചേലേമ്പ്രയില്‍ ആയുധശേഷിപ്പ്


  ജസ്റ്റിസ് യു യു ലളിത് സുപ്രീം കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ്; 27ന് ചുമതലയേല്‍ക്കും; നിയമനം പ്രഖ്യാപിച്ച് രാഷ്ട്രപതി


  പ്രധാനമന്ത്രി പറഞ്ഞു, നിങ്ങള്‍ രാജ്യത്തിന്റെ അഭിമാനം; നല്‍കി ഒരു കോടി; കേരളം പറഞ്ഞു പറ്റിച്ചു; പ്രഖ്യാപിച്ച അഞ്ചു ലക്ഷം കിട്ടിയില്ലെന്ന് പ്രണോയ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.