കെഎച്ച് എന്‍ എയുടെ തത്വമസി പുരസക്കാരം വിമുരളീധരനില്‍നിന്ന് ദേവനന്ദന ഏറ്റുവാങ്ങി
തിരുവനന്തപുരം: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഹിന്ദു കോണ്‍ക്‌ളേവില്‍ താരമായി 'മാളികപ്പുറം'.. സൂപ്പര്‍ഹിറ്റായ മാളികപ്പുറം സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവരെ സമാപനസമ്മേളനത്തില്‍ ആദരിക്കുന്നുണ്ടായിരുന്നു. അതില്‍ പങ്കെടുക്കാനെത്തിയ ദേവനന്ദനയായിരുന്നു എല്ലാവരുടേയും ശ്രദ്ധാകേന്ദ്രമായത്.
സിനിമയിലെ നായികാ പ്രാധാന്യമുള്ള കഥാപാത്രത്തെ അവതരിപ്പിച്ച് കാണികളുടെ മനം കവര്‍ന്ന ദേവ നന്ദന ആദ്യം സദസ്സിലിരിക്കുകയായിരുന്ന കുമ്മനം രാജസേഖരന്റെ അടുത്തേയക്കാണ്. ദേവനന്ദനയെ കുമ്മനം സമീപത്ത് പിടിച്ചിരുത്തി കുശലം ചോദിച്ചു. മണിമണി പോലെ ഉത്തരം. മാധ്യമപ്രവര്‍ത്തകകരുടെ ക്യാമറകള്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ തിരക്കുകൂട്ടിയപ്പോളാണ് സദസ്സിലിരുന്നവര്‍ ദേവനന്ദന എത്തിയ കാര്യം അറിയിന്നത്. പിന്നീട് ഒപ്പം നിന്ന് ചിത്രം പിടിക്കാനുള്ള തിരക്കായിരുന്നു. പരിപാടി തുടങ്ങാന്‍ സമയം ബാക്കിയുണ്ടായിരുന്നതിനാല്‍ എല്ലാവരോടും ഒപ്പം നിന്ന് ചിത്രമെടുത്തു.
ഉദ്ഘാടനകനായി എത്തിയ കേന്ദ്രമന്ത്രി വി മുരളീധരനും ദേവനന്ദനയെ അടുത്തിരുത്തി വിശേഷങ്ങള്‍ ചോദിച്ചു. പിന്നീട് കെഎച്ച് എന്‍ എയുടെ തത്വമസി പുരസക്കാരം വിമുരളീധരനില്‍നിന്ന് ദേവനന്ദന ഏറ്റുവാങ്ങി.
സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ച അഭിലാഷ് പിള്ള ,വിഷ്ണു ശശിശങ്കര്‍,രഞ്ജിന്‍ രാജ്, തുടങ്ങിയവരേയും കേന്ദ്രമന്ത്രി ആദരിച്ചു
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ദീപാവലി: ന്യൂയോര്‍ക്ക് സിറ്റിയിലെ പൊതു വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് മേയർ എറിക് ആദംസ്, നന്ദി പറഞ്ഞ് ജെന്നിഫർ രാജ്കുമാർ
'എന്റെ പേര് നബീല സായിദ്. ഞാന്‍ 23 വയസുള്ള ഇന്ത്യന്‍ അമേരിക്കന്‍ മുസ്ലിമാണ്. ഞങ്ങള്‍ നഗരപ്രാന്തത്തിലെ ഒരു റിപ്പബ്ലിക്കന്‍ സീറ്റ് പിടിച്ചെടുത്തു,'
കെ പി യോഹന്നാനെതിരെ അമേരിക്കയിലെ കേസ് വീണ്ടും ചര്‍ച്ചയാകുന്നു; കേരളത്തില്‍ നിന്ന് കടത്തിയത് 350 കോടി
അമേരിക്കയില്‍ കത്തോലിക്കാ ബിഷപ്പ് വെടിയേറ്റു മരിച്ചു; വേലക്കാരിയുടെ ഭര്‍ത്താവ് അറസ്റ്റില്‍
പുട്ടിന് ആണവായുധം ഉപയോഗിക്കാന്‍ സാധ്യതയെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം തലവന്‍
ഡാളസ് ശ്രീ ഗുരുവായൂർ ക്ഷേത്രത്തിൽ പ്രതിഷ്ട ദിനാചരണ മഹോത്സവം മെയ് 27 മുതൽ ജൂൺ 2വരെ