×
login
ഹിന്ദു കോണ്‍ക്‌ളേവില്‍ പോകാതിരുന്നത് ഫത്വ ഭയന്നല്ല; അസൗകര്യം മൂലം: അടൂര്‍

സച്ചിദാനന്ദനെതിരെ സമ്മേളനത്തില്‍ പങ്കെടുത്ത ശ്രീകുമാരന്‍ തമ്പി അതിരൂക്ഷമായി പ്രതികരിച്ചിരുന്നു.

തിരുവനന്തപുരം: കേരളഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക തിരുവനന്തപുരത്ത് നടത്തിയ ഹിന്ദു കോണ്‍ക്‌ളേവില്‍ പോകാതിരുന്നത്  അസൗകര്യം മൂലമാണെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍.  നോട്ടീസില്‍ പേരുണ്ടായിരുന്നിട്ടും പോകാതിരുന്നത് സച്ചിദാനന്ദന്റെ ഫത്വമൂലമാണോ എന്ന ചോദ്യത്തിന് ഞാന്‍ ആരുടേയും ഫത്വ കണ്ടിട്ടില്ലന്നായിരുന്ന അടൂരിന്റെ മറുപടി. സമ്മേളനത്തില്‍ പങ്കെടുക്കുന്നവരുടെ സൃഷ്ട്രികള്‍ ബഹിഷ്‌ക്കരിക്കണമെന്ന് കേരള സാഹിത്യ അക്കാദമി ചെയര്‍മാന്‍ സച്ചിദാനന്ദന്‍ ആവശ്യപ്പെട്ടിരുന്നു.  

സച്ചിദാനന്ദനെതിരെ സമ്മേളനത്തില്‍ പങ്കെടുത്ത ശ്രീകുമാരന്‍ തമ്പി അതിരൂക്ഷമായി പ്രതികരിച്ചിരുന്നു.


'അത്ഭുതപ്പെടുത്തുന്ന പ്രസ്താവനയാണ് സ്വയം പ്രഖ്യാപിത അന്തര്‍ദേശീയ കവിയില്‍ നിന്നുണ്ടായിരിക്കുന്നത്. സമ്മേളനത്തില്‍ പങ്കെടുക്കുന്ന എല്ലാ എഴുത്തുകാരെയും ബഹിഷ്‌കരിക്കണം എന്നാണ് അദ്ദേഹം ആഹ്വാനം ചെയ്തിരിക്കുന്നത്. അങ്ങനെയാണെങ്കില്‍ ഇവിടെയുള്ള എന്റെയും വി.മധുസൂദനന്‍ നായരുടെയും കൈതപ്രത്തിന്റെയും അവസ്ഥ വളരെ കഷ്ടത്തിലാകും. ഏതായാലും ഞങ്ങള്‍ക്ക് ഞങ്ങളെ ബഹിഷ്‌കരിക്കാനാവില്ലല്ലോ. ഞങ്ങള്‍ക്കു സ്വയം പാടാമല്ലോ. ' എന്നായിരുന്നു ശ്രീകുമാരന്‍ തമ്പിയുടെ വിമര്‍ശനം

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.