×
login
മതപരിവര്‍ത്തനത്തിന് ഇരയായവര്‍ അവരനുഭവിച്ച ദുരിത ജീവിതം വിവരിക്കുന്നു, 'പുനര്‍ജനി: സനാതന ധര്‍മ്മത്തിലേക്ക് ഒരു മടക്കം' ജൂലൈ 26 ന്

തൃപ്പൂണിത്തുറയിലെ ആര്‍ഷവിദ്യാ സമാജം ഡയറക്ടര്‍ ആചാര്യ മനോജ് ജി പുനര്‍ജനി'യില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നു.

ഫീനിക്‌സ് :ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും സംഘടിത മത ന്യുനപക്ഷങ്ങള്‍ കാലാകാലങ്ങളില്‍ മതപരിവര്‍ത്തനത്തിന് വിധേയരാക്കിയ ഹിന്ദു കുട്ടികളും യുവതീയുവാക്കളും പുതുവിശ്വാസത്തില്‍ എത്തിപ്പെട്ട നാള്‍മുതല്‍ അനുഭവിച്ച ദുരിത ജീവിതം പുതിയ തലമുറയ്ക്ക് മുമ്പില്‍ വിവരിക്കുന്നു. കെ എച്ച് എന്‍ എ വനിതാ വിഭാഗം സംഘടിപ്പിക്കുന്ന ''പുനര്‍ജനി: സനാതന ധര്‍മ്മത്തിലേക്ക് ഒരു മടക്കം'' എന്ന തത്സമയ സൂം മീറ്റില്‍, ഒരിയ്ക്കല്‍ വഴിതെറ്റി സനാതന ധര്‍മ്മം ഉപേക്ഷിച്ചു പോകുകയും പിന്നീട് തെറ്റുതിരുത്തി സനാതന ധര്‍മ്മത്തിന്റെ സ്‌നേഹാശ്ലേഷത്തിലേക്കു തന്നെ മടങ്ങിയെത്തുകയും ചെയ്ത ഏഴോളം യുവതീയുവാക്കള്‍ തങ്ങള്‍ അവിടെ നേരിട്ട കയ്പേറിയ അനുഭവങ്ങള്‍ നേരിട്ട് വിവരിക്കുന്നു.

ജൂലൈ 26 ഞായറാഴ്ച ഇന്ത്യന്‍ സമയം രാത്രി 9 .30 നാണ് ''പുനര്‍ജനി: സനാതന ധര്‍മ്മത്തിലേക്ക് ഒരു മടക്കം''. സനാതന ധര്‍മ്മത്തിലേക്ക് തിരിച്ചെത്തിയ ചിത്ര ജി. കൃഷ്ണന്‍, ഒ. ശ്രുതി, ശാന്തികൃഷ്ണ, വിശാലി ഷെട്ടി, ആതിര എസ്, രുദ്ര മഞ്ചേരി, ഡോ. മിഥുന്‍ എന്നിവര്‍ മതപരിവര്‍ത്തനത്തിനിരയാക്കപ്പെട്ട ശേഷം അനുഭവിക്കേണ്ടിവന്ന സാമൂഹ്യ - മാനസിക ഒറ്റപ്പെടലുകളും ആത്മസംഘര്‍ഷങ്ങളും വിവരിക്കുന്നു.

ഇവരുടെ സനാതന ധര്‍മ്മത്തിലേക്കുള്ള മടങ്ങിവരവിന് ചാലകശക്തിയായി പ്രവര്‍ത്തിച്ച തൃപ്പൂണിത്തുറയിലെ ആര്‍ഷവിദ്യാ സമാജം ഡയറക്ടര്‍ ആചാര്യ മനോജ് ജി യും 'പുനര്‍ജനി'യില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നു.

ഈ പരിപാടി കെ എച്ച് എന്‍ എ ഫേസ്ബുക് പേജില്‍ യുടെ ലൈവ് ആയിട്ടും കാണാന്‍ കഴിയും.

സൂം മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ താല്പര്യം ഉള്ളവര്‍ മുന്‍കൂട്ടി രജിസ്ട്രേഷന്‍ ചെയ്യണം.

പരിപാടി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.

അഞ്ജന പ്രയാഗ :(636)293 1174

ഡോ. സിന്ധു പൊന്നാരത്ത്: (951 )541 8319

  comment

  LATEST NEWS


  മുല്ലപ്പെരിയാറില്‍ പഞ്ചപുച്ഛമടക്കി 'പിണറായി സംഘം'; പാര്‍ലമെന്റില്‍ മലയാളിക്ക് വേണ്ടി വാദിച്ചത് കണ്ണന്താനം മാത്രം; ഡാംസുരക്ഷാ ബില്‍ രാജ്യസഭയില്‍ പാസായി


  തലശ്ശേരിയില്‍ ബിജെപി ഓഫീസ് ആക്രമിക്കാന്‍ എസ്ഡിപിഐ തീവ്രവാദികളുടെ ശ്രമം; കലാപം ഉണ്ടാക്കാനെത്തിയ ക്രിമിനലുകളെ നാട്ടുകാരും പോലീസും ചേര്‍ന്ന് തല്ലിഓടിച്ചു


  2024 ഒളിംപിക്‌സ് ലക്ഷ്യമിട്ട് മോദി സര്‍ക്കാര്‍ മിഷന്‍; ഒളിംപിക്‌സ് സെല്‍ പുനസംഘടിപ്പിച്ചു; അഞ്ജുബോബി ജോര്‍ജ്ജും ബൈച്ചൂങ് ഭൂട്ടിയയും അംഗങ്ങള്‍


  ജീവിതം വഴിമുട്ടിയെന്ന് കരുതിയപ്പോള്‍ രക്ഷകനായി; തിരക്കിനിടയിലും കേന്ദ്രമന്ത്രിയുടെ ഇടപെടല്‍ വിലപ്പെട്ടത്; വി മുരളീധരന് നന്ദിപറഞ്ഞ് മലയാളികള്‍


  ശബരി റെയില്‍ പദ്ധതിക്ക് കേരളത്തിന് താത്പര്യമില്ല എസ്റ്റിമേറ്റ് സമര്‍പ്പിച്ചില്ല; കത്തുകള്‍ക്ക് മറുപടിയില്ല; തുറന്നടിച്ച് മന്ത്രി അശ്വനി വൈഷ്ണവ്.


  ഇടനിലക്കാരെ ഒഴിവാക്കി പച്ചക്കറി വാങ്ങാന്‍ കേരളം; മോദി സര്‍ക്കാര്‍ മുന്നോട്ട് വെച്ച കാര്‍ഷിക നിയമം പരോഷമായി നടപ്പിലാക്കി പിണറായി സര്‍ക്കാര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.