×
login
കെ എച്ച് എന്‍ എ ഭാരവാഹികള്‍ക്ക് പന്തളം കൊട്ടാരത്തില്‍ ഹൃദ്യമായ സ്വീകരണം

തിരുവാഭരണ പേടകം മകരവിളക്കിന് മുമ്പായി തിരുസന്നിധിയില്‍ എത്തിക്കുന്ന ഗുരുസ്വാമി പന്തളം കുളത്തിനാല്‍ ഗംഗാധരന്‍ പിള്ളയേയും കെ എച്ച് എന്‍ എ ഭാരവാഹികള്‍ സന്ദര്‍ശിച്ചു.

 ഹൂസ്റ്റണ്‍: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കി പന്തളം കൊട്ടാരം.   കൊട്ടാരത്തിലെത്തിയ കെ എച്ച എന്‍ എ  പ്രസിഡന്റ് ജി കെ പിള്ള , കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ രഞ്ജിത് പിള്ള, മുന്‍ പ്രസിഡന്റ് ടി എന്‍ നായര്‍ എന്നിവരെ പന്തളം കൊട്ടാര നിര്‍വ്വാഹക സംഘം പ്രസിഡന്റ് ശശികുമാര വര്‍മ്മയുടെ നേതൃത്വത്തില്‍ ഹൃദ്യമായി സ്വീകരിച്ചു.  ആചാര സംരക്ഷണത്തിന്റെ ഭാഗമായി ശബരിമല സമരത്തെ സംഘടന എന്ന നിലയിലും വ്യക്തികള്‍ എന്ന നിലയിലും പിന്തുണച്ചതിലുള്ള  നന്ദി അദ്ദേഹം പ്രകടിപ്പിച്ചു. ജനുവരി 28 ന് തിരുവനന്തപുരത്ത് നടക്കുന്ന ഹിന്ദു കോണ്‍ക്‌ളേവിന്റേയും നവംബറില്‍ ഹൂസ്റ്റണില്‍ നടക്കുന്ന കണ്‍വന്‍ഷന്റേയും വിവരങ്ങള്‍ ജി കെ പിള്ള വിശദീകരിച്ചു.

പന്തളം കൊട്ടരത്തില്‍നിന്ന് ശബരിമല അയ്യപ്പന്റെ തങ്ക അങ്കി അടങ്ങുന്ന തിരുവാഭരണ പേടകം   മകരവിളക്കിന് മുമ്പായി തിരുസന്നിധിയില്‍ എത്തിക്കുന്ന ഗുരുസ്വാമി പന്തളം കുളത്തിനാല്‍ ഗംഗാധരന്‍ പിള്ളയേയും കെ എച്ച് എന്‍ എ ഭാരവാഹികള്‍ സന്ദര്‍ശിച്ചു.   ഹിന്ദു കോണ്‍ക്‌ളേവില്‍  പുരസ്‌ക്കാരം നല്‍കി ഗംഗാധരന്‍ പിള്ളയെ ആദരിക്കുന്ന വിവരം നേരിട്ടറിച്ചു

  comment

  LATEST NEWS


  ജഡ്ജിമാര്‍ക്ക് കൈക്കൂലിയെന്ന പേരില്‍ ലക്ഷങ്ങള്‍ തട്ടിയെന്ന പരാതി: അഡ്വ. സൈബി ജോസ് കിടങ്ങൂരിനെതിരെ കേസെടുത്തു


  ചിന്താ ജെറോമിന്‍റെ ഗവേഷണ പ്രബന്ധം: കേരള സര്‍വ്വകലാശാല നടപടി തുടങ്ങി


  ആക്രമണകാരികളെ ഭരണാധികാരികളായി അംഗീകരിക്കാനാകില്ലെന്ന് ഐസിഎച്ച്ആര്‍; രാജവംശങ്ങളുടെ പ്രദര്‍ശിനിയില്‍ നിന്ന് അധിനിവേശ ഭരണകൂടങ്ങളെ ഒഴിവാക്കി


  മഞ്ഞ് മലയില്‍ ഗ്ലാസ് കൂടാരങ്ങളുമായി കശ്മീര്‍; സഞ്ചാരികളെ ആകര്‍ഷിച്ച് ഗ്ലാസ് ഇഗ്ലൂ റെസ്റ്റോറന്റ; ഇന്ത്യയില്‍ ഇത് ആദ്യസംരംഭം


  ന്യൂസിലാന്റിന് 168 റണ്‍സിന്റെ നാണംകെട്ട തോല്‍വി; ഇന്ത്യയ്ക്ക് പരമ്പര, ഗില്ലിന്‍ സെഞ്ച്വറി(126), ഹാര്‍ദ്ദികിന് നാലുവിക്കറ്റ്‌


  മഞ്ഞണിഞ്ഞ് മൂന്നാര്‍; സഞ്ചാരികള്‍ ഒഴുകുന്നു; 15 വര്‍ഷത്തില്‍ തുടര്‍ച്ചയായ മഞ്ഞുവീഴ്ച ഇതാദ്യം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.