ജനുവരി രണ്ടുവരെയാണ് കണ്വന്ഷന്.
ഫീനിക്സ്: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെഎച്ച് എന്‍എ)യുടെ 11ാമത് ദേശീയ കണ്വന്ഷന് ഉജ്ജ്വല തുടക്കം. പ്രത്യേകം തയ്യാറാക്കിയ ക്ഷേത്രത്തിന്റെ തിരുനടയില്‍ ഗണപതിഹോമത്തോടെയാണ് പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. ശീവേലി. ചെണ്ടമേളം. കൊടിയേറ്റം. കേളികൊട്ട്. ഭാഗവതാമൃതം. ഉച്ചപൂജ. ദീപാരാധന. അത്താഴ പൂജ. വിളക്കെഴുന്നള്ളിപ്പ് മേളം എന്നിവയായിരുന്നു ഉദ്ഘാടന ദിനത്തിലെ ചടങ്ങുകള്‍.
ഫിനിക്സിലെ അരിസോണ ഗ്രാന്റ് റിസോര്‍ട്ടില്‍ ഒരുക്കിയ തിരുനടയിലെ ക്ഷേത്ര മുറ്റത്തെ കൊടിമരത്തില്‍ പ്രസിഡന്റ് ഡോ. സതീഷ് അമ്പാടി കൊടി ഉയര്‍ത്തിയതോടെ പതിനൊന്നാം ഗ്ലോബല്‍ ഹിന്ദു കണ്‍വന്‍ഷനു തിരിതെളിഞ്ഞു. തുടര്‍ന്ന് അമേരിക്കയിലെ വിവിധ നഗരങ്ങളില്‍ നിന്നും എത്തിയ നൂറുകണക്കിന് അംഗങ്ങള്‍ തൊട്ടടുത്തുള്ള മേല്പത്തൂര് ഹാളിലേക്കു ഘോഷയാത്രയി എത്തി. മുത്തുകുടകളും അലങ്കാരങ്ങളും ചേര്‍ന്ന് വര്‍ണ്ണാഭമാക്കിയ ഘോഷയാത്രയില്‍ മുപ്പതിലധികം ചെണ്ടക്കാര് തീര്‍ത്ത തായമ്പക അനവദ്യ സുന്ദരമായ നാദ വിസ്മയമൊരുക്കി.
വര്‍ണ്ണ വിളക്കുകളും ഭീമന് എല്‍ഇഡി സ്ക്രീനുകളും നാനാവര്‍ണ്ണം ചാര്‍ത്തിയ മേല്‍പ്പത്തൂര്‍ ഹാളില്‍ അതി മനോഹരമായ സ്വാഗത നൃത്തം അവതരിപ്പിക്കപ്പെട്ടു. സ്വാഗത ഗാനം ആലപിക്കപ്പെട്ടതോടെ പതിനൊന്നാം ഗ്ലോബല്‍ സമ്മേളനത്തിന് തുടക്കമായി.
മഹാസമ്മേളനത്തിന് ഭദ്രദീപം തെളിയിച്ച് ചെങ്കോട്ടുകോണം ശ്രീ രാമദാസ ആശ്രമ അധിപന് ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, കെ പി. ശശികല ടീച്ചര്‍, ഡോ.സതീഷ് അമ്പാടി, രവി രാഘവന്, സുധീര്‍ പ്രയാഗ എന്നിവര്‍ തുടക്കം കുറിച്ചു.പ്രസിഡന്റ് സതീഷ് അമ്പാടി സ്വാഗത പ്രസംഗം നടത്തി.
കെ എച്ച് എന്‍ എ യുടെ ആചാര്യന് ജഗദ്ഗുരു ശ്രീ സത്യാനന്ദ സരസ്വതി സ്വാമികളുടെ ആഗ്രഹം പോലെ ലോകത്തുള്ള എല്ലാ ഹൈന്ദവരെയുീ ധര്‍മ്മത്തിന്റെയും ഐക്യത്തിന്റെയും ചരടില്‍ ഒരുമിച്ചു കോര്‍ത്ത് ശോഭനമായ ഭാവി ഉണ്ടാകട്ടെ അതിന് അമേരിക്കയില്‍ നിന്ന് വേള്‍ഡ് ഹിന്ദു പാര്‍ലമന്റ്, വേള്‍ഡ് ഹിന്ദു ബാങ്ക് എന്നിവയിലൂടെ ഫലം കാണട്ടെ എന്ന ഉദ്ബോധനത്തിലൂടെ ശാന്താനന്ദ മഹര്‍ഷി സമ്മേളനം ഉദ്ഘാടനം ചെയ്തു.
അമേരിക്കയിലെ മഹനീയ സംസ്കാരത്തിനു വശംവദരായി ജീവിക്കുന്ന അമേരിക്കയിലെ ഹിന്ദുസമൂഹത്തിന് ആദരമര്‍പ്പിച് ശശികല ടീച്ചര്‍ സമ്മേളനത്തിന് ആശംസകള്‍ അറിയിച്ചു.
ഉദ്ഘാടന സമ്മേളനത്തിന് മുന്നോടിയായി നടന്ന സാസ്കാരിക ഘോഷയാത്രയില്‍ പാഞ്ചാരിമേളവും ശിങ്കാരിമേളവും മെഗാ തിരുവാതിരയും കാതിനും കണ്ണിനും ഇമ്പം പകര്‍ന്നു.
ജനുവരി രണ്ടുവരെയാണ് കണ്വന്ഷന്. പൊതുസമ്മേളനം, ആധ്യാത്മിക പ്രഭാഷണം, സാംസ്കാരിക സമ്മേളനങ്ങള്‍, സദ്സംഗങ്ങള്‍, സെമിനാറുകള്‍, കലാപരിപാടികള്‍, ചര്‍ച്ചകള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികളാണ് കണ്‍വെന്‍ഷന്റെ ഭാഗമായി നടക്കുന്നത്.
കണ്‍വന്‍ഷനില്‍ പുതുതലമുറയ്ക്കായി പ്രത്യേക യുവജനോത്സവം ഇത്തവണ സംഘടിപ്പിക്കുന്നുണ്ട്. ഭരതനാട്യം, മോഹിനിയാട്ടം, നാടോടി നൃത്തം, സിനിമാറ്റിക് ഡാന്‍സ്, ലളിതഗാനം, ശാസ്ത്രീയ സംഗീതം, പദ്യപാരായണം, ഗീതാ പാരായണം, നാരായണീയം വായന, ആധ്യാത്മിക പ്രഭാഷണം, പെന്‍സില്‍ ഡ്രോയിംഗ്, കളര്‍ പെയിന്റിംഗ്, പ്രശ്നോത്തരി, പ്രച്ഛന്നവേഷം എന്നിവയില്‍ ഇതിനോടനുബന്ധിച്ച് മത്സരങ്ങള്‍ നടക്കും. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, യൂത്ത് എന്നീ നാലുവിഭാഗങ്ങളിലായിട്ടാവും മത്സരം.ജീവിതപങ്കാളികളെ കണ്ടെത്തുന്നതിനുള്ള അവസരവും കണ്വന്ഷന് ഒരുക്കുന്നുണ്ട്. വിവാഹത്തിലേക്ക് പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സമാനചിന്താഗതിക്കാരുമായി കാണാനും സംസാരിക്കാനും 'മിലന്' എന്ന പേരിലാണ് പരിപാടി രൂപകല്പന ചെയ്തിരിക്കുന്നത്. യുവതിയുവാക്കളുടെ മാതാപിതാക്കള്‍ക്കും പരസ്പരം ആശയവിനിമയം നടത്താന്‍ ഇതിലൂടെ സാധിക്കും.
മണ്ണാർക്കാട് ഇരട്ടക്കൊല: 25പ്രതികള്‍ക്കും ജീവപര്യന്തം തടവുശിക്ഷ, 50,000 രൂപ വീതം പിഴയും അടയ്ക്കണം
ജനകീയ പ്രതിക്ഷേധങ്ങള്‍ക്ക് വിജയം; കെ റെയില്‍ കല്ലിടല്‍ നിര്‍ത്തി; സര്‍വേ ജിപിഎസ് സൗകര്യം ഉപയോഗിച്ച് നടത്തുമെന്ന് സര്‍ക്കാര്‍
സമയബന്ധിതമായ തെരഞ്ഞെടുപ്പ് പരിഷ്ക്കരണങ്ങളും ജനാധിപത്യ മാതൃക ചര്‍ച്ചകളും നടത്തും; 2024ലെ പൊതു തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ആരംഭിച്ചു: രാജീവ് കുമാര്‍
ശക്തമായ മഴ; നിലവില്‍ ഡാമുകള്‍ തുറക്കേണ്ട സാഹചര്യമില്ല; ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം; മലയോര മേഖലകളില്‍ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു
സനാതനധര്‍മ്മം ഭാരത സംസ്കാരത്തിന്റെ കാതല്‍; ഋഷിവര്യന്മാര് നേടിയെടുത്ത സാംസ്കാരിക സവിശേഷതയാണ് ലോകജനതയെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നതെന്ന് ഗവര്‍ണര്‍
അപ്രതീക്ഷിത മഴ കാര്‍ഷിക മേഖലയ്ക്ക് തിരിച്ചടിയായി; കശുവണ്ടി വിലയിടിഞ്ഞു, കാലവര്‍ഷം നേരത്തെ എത്തിയാല്‍ റബ്ബര്‍ കര്‍ഷകര്‍ പ്രതിസന്ധിയിലാവും
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഇന്ത്യന്‍- അമേരിക്കന്‍ പ്രതിനിധി സംഘം ന്യൂയോര്‍ക്ക് സിറ്റി മേയറെ സന്ദര്‍ശിച്ചു
റഷ്യ- ഉക്രൈന് യുദ്ധം: യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസും വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനും യൂറോപ്യന്‍ പര്യടനത്തിന്, നാറ്റോ സഖ്യകക്ഷികളെ കാണും
ഹൃദയം ഇടിക്കുന്നത് പേസ് മേക്കറില്‍; അപകടത്തില്‍ തകര്‍ന്ന മുഖം; മിസ് വേള്‍ഡ് റണ്ണര്‍ അപ്പായി പഞ്ചാബി സുന്ദരി
ശബരി സുരേന്ദ്രനും കാര്‍ത്തിക കൃഷ്ണനും ഇന്നു വിവാഹിതരാകും
അമേരിക്കയിൽ ഗ്യാസ് വില കുതിച്ചുയരുന്നു; പൊറുതിമുട്ടി ജനം, വില 100 ഡോളര്‍ സ്റ്റിമുലസ് ചെക്കിനുള്ള ബില്‍ യുഎസ് ഹൗസില്‍
കേരള ഹിന്ദൂസ് ഓഫ് നേര്‍ത്ത് അമേരിക്കയുടെ ആര്‍ഷദര്‍ശ പുരസക്കാരം സി. രാധാകൃഷ്ണന് സമര്‍പ്പിച്ചു