×
login
'1921 - മലബാര്‍ കലാപം - സത്യവും മിഥ്യയും ' കാനഡ കെ എച്ച് എഫ് സി പ്രഭാഷണം വെള്ളിയാഴ്ച

ഡോ.സി.ഐ. ഐസക്ക്, കാ.ഭാ.സുരേന്ദ്രന്‍, സ്മിത രാജന്‍ എന്നിവര്‍ പങ്കെടുക്കും

ടൊറന്റോ: കേരള ഹിന്ദു ഫെഡറേഷന്‍ ഓഫ് കാനഡയുടെ ആഭിമുഖ്യത്തില്‍ 1921-ലെ മലബാര്‍ കലാപത്തെ ആസ്പദമാക്കി ഉള്ള വെബ്നാര്‍ പ്രഭാഷണം 24  വെള്ളിയാഴ്ച രാത്രി 09:30 നു നടക്കും.(ഇന്ത്യന്‍ സമയം ശനിയാഴ്ച രാവിലെ 07:00 മണി).

'1921-മലബാര്‍ കലാപം സത്യവും മിഥ്യയും ' എന്ന വിഷയത്തെ ആസ്പദമാക്കി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസേര്‍ച്ച്  ഡയറക്ടര്‍ ബോര്‍ഡ് അംഗം ഡോ.സി.ഐ. ഐസക്ക്, കുരുക്ഷേത്ര പബ്ലിക്കേഷന്‍സ് എഡിറ്റര്‍ കാ.ഭാ.സുരേന്ദ്രന്‍, മലബാര്‍ കലാപത്തിന്റെ ഇരയായ കുടുംബത്തിലെ പിന്‍തലമുറക്കാരിയും ,ക്ലാസിക്കല്‍ ഡാന്‍സറും,കള്‍ച്ചറല്‍ അംബാസിഡറും ആയ സ്മിത രാജന്‍ എന്നിവര്‍ ആണ് പങ്കെടുക്കുന്നത്.

കാനഡയിലെ വിവിധ പ്രവിശ്യകളില്‍ പ്രവര്‍ത്തിച്ചു വരുന്ന ഹിന്ദു കൂട്ടായ്മകളുടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ചു കൊണ്ട്  രൂപം കൊണ്ടതാണ് കേരള ഹിന്ദു ഫെഡറേഷന്‍ ഓഫ് കാനഡ.നവ തലമുറയിലേയ്ക്ക് ഹിന്ദു സംസ്‌കാരം,ധര്‍മ്മം എന്നിവ  പകര്‍ന്നു നല്‍കുന്നതിനു വേണ്ടി കൂടിയാണ്  കെ എച്ച് എഫ്  സി .്.കാനഡയിലെ വിവിധ ഹിന്ദു മലയാളി കൂട്ടായ്മകളെ ഒരു കുടക്കീഴില്‍ അണിനിരത്തുന്നത് വഴി വിവിധ പ്രവിശ്യകളില്‍ ഉള്ള ഹിന്ദു കുടുംബങ്ങള്‍ തമ്മില്‍ ഉള്ള  ബന്ധം ഊഷ്മളമാക്കുന്നതിനും,വിവിധ ഹിന്ദു കൂട്ടായ്മകള്‍ നടത്തുന്ന പ്രാദേശിക ഉത്സവങ്ങള്‍,സെമിനാറുകള്‍,കലാ പരിപാടികള്‍,പ്രഭാഷണങ്ങള്‍  എന്നിവ  ഏകോപിപ്പിച്ചു എല്ലാവരിലേക്കും എത്തിയ്ക്കുവാനും,പ്രവിശ്യാ അടിസ്ഥാനനത്തില്‍ ഉള്ള വിദ്യാഭ്യാസം ,തൊഴില്‍,പാര്‍പ്പിടം,ചികിത്സാ സൗകര്യങ്ങള്‍  എന്നിവയില്‍ ഉള്ള  അവസരങ്ങളെ കാനഡയിലെ മുഴുവന്‍ ഹിന്ദുക്കളിലേയ്ക്കും എത്തിയ്ക്കുക എന്ന ദൗത്യവും കെ എച്ച് എഫ് സി. ചെയ്തു വരുന്നു.

സംബന്ധിയ്ക്കുവാന്‍ താല്പര്യം ഉള്ളവര്‍ക്ക്  താഴെകാണുന്ന വെബ്നാര്‍ ലിങ്ക് ഉപയോഗിച്ചു പരിപാടിയില്‍ പങ്കെടുക്കാവുന്നതാണ്. khfcanada എന്ന ഫേസ്ബുക്ക് പേജില്‍ ലൈവും ഉണ്ടായിരിക്കും.


Zoom Meeting ID: 894 4416 8545

Passcode: 449034

 

 

  comment

  LATEST NEWS


  കോട്ടയം ചേനപ്പടിയില്‍ ഭൂമിക്കടിയില്‍ നിന്ന് വീണ്ടും ഇടിമുഴക്കം; പുലര്‍ച്ചെ ഉഗ്ര ശബ്ദവും പ്രകമ്പനവും അനുഭവപ്പെട്ടെന്ന് നാട്ടുകാര്‍


  അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് തുടരെ തുടരെ അപകടങ്ങള്‍; വേദിയില്‍ കമഴ്ന്നടിച്ചു വീണു; പിന്നാലെ ഹെലികോപ്റ്റര്‍ വാതിലില്‍ തലയിടിച്ചു (വീഡിയോ)


  പിണറായിക്കു വേണ്ടിയുള്ള പണപ്പിരിവിനെ ന്യായീകരിച്ച് എ.കെ.ബാലന്‍; ഇവിടുന്ന് പണം എടുക്കാനും പറ്റില്ല, സ്‌പോണ്‍സര്‍ഷിപ്പും പറ്റില്ല എന്നത് എന്ത് ന്യായം


  ഓച്ചിറ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ തീപിടിത്തം, ഫയലുകളും കമ്പ്യൂട്ടറും കത്തി നശിച്ചു; അപകടകാരണം ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് റിപ്പോര്‍ട്ട്


  മുഖ്യമന്ത്രി പങ്കെടുക്കുന്ന ലോക കേരള സമ്മേളനത്തിന് ഭാരിച്ച ചെലവുണ്ട്; പരിപാടിക്ക് ശേഷം പണത്തിന്റെ വരവ് ചെലവുകള്‍ ജനങ്ങളെ ബോധ്യപ്പെടുത്തും


  നദികളിലെ ആഴംകൂട്ടല്‍ പദ്ധതി കടലാസില്‍ ഒതുങ്ങി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.