login
വൈറ്റ് ഹൗസ്‍ തലപ്പത്ത് മലയാളി; മിലിറ്ററി ഓഫീസ് ഡയറക്ടറായി മജു വർഗീസ് നിയമിതനായി

ജോ ബൈഡൻ, കമല ഹാരിസ് സ്ഥാനാരോഹണ ചടങ്ങിന്റെ ചുമതല മജു വർഗീസ് വഹിച്ചിരുന്നു. ബൈഡന്റെ വിശ്വസ്തനായ മജു നേരത്തെ ഒബാമ ഭരണകൂടത്തിൽ സേവനമനുഷ്ഠിച്ചിരുന്നു.

വാഷിംഗ്‌ടൺ: മലയാളിയായ മജു വർഗീസിനെ വൈറ്റ് ഹൗസ് മിലിറ്ററി ഓഫീസ് ഡയറക്ടറായി പ്രസിഡന്റ് ജോ ബൈഡൻ നിയമിച്ചു. വൈറ്റ് ഹൌസിലെ സൈനിക ഏകോപനം, പ്രസിഡന്റിന്റെ ഔദ്യോഗിക യാത്രകൾ, അടിയന്തര വൈദ്യസഹായത്തിനുള്ള ഒരുക്കങ്ങൾ എന്നീ ചുമതലകളെല്ലാം മിലിറ്ററി ഓഫീസിന്റെ കീഴിൽ വരും.

ജോ ബൈഡൻ, കമല ഹാരിസ് സ്ഥാനാരോഹണ ചടങ്ങിന്റെ ചുമതല മജു വർഗീസ് വഹിച്ചിരുന്നു. ബൈഡന്റെ വിശ്വസ്തനായ മജു നേരത്തെ ഒബാമ ഭരണകൂടത്തിൽ സേവനമനുഷ്ഠിച്ചിരുന്നു. 2015ലെ ഒബാമയുടെ ഇന്ത്യ സന്ദർശനത്തിന്റെ ചുമതലയും മജു വർഗീസ് വഹിച്ചിരുന്നു.

അഭിഭാഷകനായ മജുവിന്റെ മാതാപിതാക്കൾ തിരുവല്ല സ്വദേശികളാണ്.  2000ൽ ഡമോക്രാറ്റിക് സ്ഥാനാർത്ഥി അൽ ഗോറിന്റെ പ്രചാരണ സംഘത്തിലും മജു ഉണ്ടായിരുന്നു. ബരാക് ഒബാമ പ്രസിഡന്റായപ്പോൾ വിവിധ തസ്തികകളിൽ മജു ആറ് വർഷം സേവനം അനുഷ്ഠിച്ചു. അമേരിക്കകാരിയും പോളിസ് വിദഗ്ധയുമായ ജൂലി വർഗീസാണ് ഭാര്യ. ഒരു മകനുണ്ട്. 

  comment

  LATEST NEWS


  ലുധിയാനയിലെ മണ്ഡിയില്‍ ഗോതമ്പ് തുറന്ന സ്ഥലത്ത്; ആശങ്ക തുടരുന്നു; കാലാവസ്ഥയുടെ കനിവിനായി കാത്ത് കര്‍ഷകര്‍


  വൈഗയുടെ മരണം: ഫ്ലാറ്റിൽ കണ്ടെത്തിയ രക്തക്കറയിൽ അവ്യക്തത, സനുമോഹന്റെ മൊഴിയിൽ ദുരൂഹത, കൂടുതൽ അന്വേഷണം വേണമെന്ന് പോലീസ്


  ആറു വര്‍ഷമായി ഫീസ് നല്‍കാതെ പാര്‍ക്കിങ്: ബംഗ്ലാദേശി വിമാനം ജപ്തി ചെയ്യുന്നു


  ഹിന്ദുക്കളും ക്രിസ്ത്യാനികളും പെണ്‍മക്കളെ ശ്രദ്ധിച്ചില്ലേല്‍ കാക്ക കൊത്തും'; ലൗ ജിഹാദില്‍ സര്‍ക്കാരും കോണ്‍ഗ്രസും ഒപ്പമുണ്ടാകില്ലെന്ന് അലി അക്ബര്‍


  ബംഗാളില്‍ കോവിഡ് സ്ഥിതി രൂക്ഷം; മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രധാനമന്ത്രിയോട് സഹായം തേടി, കൊല്‍ക്കത്തയിലെ പ്രചാരണം ഉപേക്ഷിച്ച് തൃണമൂല്‍ അധ്യക്ഷ


  കോവിഡ്: രാജ്യം കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക്; പ്രധാനമന്ത്രി അടിയന്തര യോഗം വിളിച്ചു; ദല്‍ഹിയില്‍ ഒരാഴ്ച കര്‍ഫ്യൂ പ്രഖ്യാപിച്ചു


  മരാമത്ത് വകുപ്പ് എസ്റ്റിമേറ്റിട്ടത് 2.37 കോടി; ചീമേനി ജയിലിന് ചുറ്റുമതില്‍ പണിത് തടവുകാര്‍, ചെലവ് ഏതാനും ലക്ഷങ്ങൾ മാത്രം


  തൃശൂര്‍ പൂരം: പൊതുജനങ്ങളെ ഒഴിവാക്കിയേക്കും; സംഘാടകരും മേളക്കാരും ആന പാപ്പാന്‍മാരും മാത്രം; തത്സമയ സംപ്രേഷണത്തിന് സൗകര്യമൊരുക്കും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.