ഹൂസ്റ്റന്‍: സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന നേത്ര രോഗികള്‍ക്ക് സൗജന്യ തിമിര ശസ്ത്രക്രിയയുമായി മലയാളി അസോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റന്‍.
തിരുവല്ലയിലെ ചൈതന്യ നേത്രരോഗാശുപത്രിയാണ് മാഗിന്റെ ഉദ്യമവുമായി കൈകോര്‍ക്കുന്നത്. സ്വന്തം ചിലവില്‍ തിമിര ശസ്ത്രക്രിയ നടത്താന്‍ കഴിവില്ലാത്ത നൂറു രോഗികള്‍ക്ക് ആയിരിക്കും മാഗ്ന്റെ സൗജന്യ സേവനം ലഭ്യമാകുക എന്ന് മാഗ് പ്രസിഡന്റ് അനില്‍ ആറന്മുള അറിയിച്ചു. ചൈതന്യ നേത്രരോഗ ആശുപത്രിയിലെ ഡോ. ഷെയ്ന് മാത്യു ആണ് ഈ കാരുണ്യ കര്‍മ്മത്തിന്റെ ചുമതല വഹിക്കുക. ചാരിറ്റി കോര്‍ഡിനേറ്റര്‍ റജി കുര്യന് ആണ് മാഗ്ന്റെ ചുമതലകള്‍ നിറവേറ്റുക. അനില്‍ ആറന്മുള, ട്രഷറര്‍ ജിനു തോമസ് എന്നിവര്‍ ആശുപത്രിയിലെത്തി ആദ്യഗഡു തുക കൈമാറി.
ആദ്യപടിയായി 22 പേരുടെ ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ബാക്കിയുള്ളവരുടെ ശസ്ത്രക്രിയകള്‍ ഉടന്‍ ആരംഭിക്കും. മാഗ് അംഗങ്ങളാണ് ഈ സൗജന്യ സേവനത്തിനുള്ള ധനം സംഭാവന ചെയ്യുന്നത്. അനില്‍ ആറന്മുള, ട്രഷറര്‍ ജിനു തോമസ് എന്നിവര്‍ ആശുപത്രിയിലെത്തി ആദ്യഗഡു തുക കൈമാറി.
ചൈതന്യ അഡ്മിനിസ്ട്രേറ്റര്‍ റോഷന് നായര്‍, ഡോ. ഷെയ്ന് മാതു, ഉഷ അനില്‍ കുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: