×
login
'മാളികപ്പുറം‍' സിനിമയുടെ പിന്നണിയിലുള്ളവരെ 'തത്വമസി' പുരസ്‌ക്കാരം നല്‍കി കെ എച്ച് എന്‍ എ ആദരിക്കും

28 ന് രാവിലെ 10 മണിക്ക് ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം:    മലയാള സിനിമയുെ ചരിത്രത്തില്‍ പുതിയൊരു നാഴികകല്ലായ  'മാളികപ്പുറം' സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക  ആദരിക്കും.  ജനുവരി 28 ന്  തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലില്‍ നടക്കുന്ന  ഹിന്ദുകോണ്‍ക്‌ളേവില്‍  സംവിനായകന്‍ വിഷ്ണു ശശി ശങ്കര്‍, നായകന്‍ ഉണ്ണി മുകുന്ദന്‍, തിരക്കഥാകൃത്ത് അഭിലാഷ് പിള്ള, സംഗീത സംവിധായകന്‍ രഞ്ജിത് രാജ്, ബാലതാരങ്ങളായ ദേവനന്ദന, ശ്രീപത് യാന്‍ എന്നിവര്‍ക്ക് 'തത്വമസി' പുരസ്‌ക്കാരം നല്‍കും.

ലാഭനഷ്ടങ്ങളുടെ കണക്കെടുക്കാതെ, ഭീഷണികളെ വകവെക്കാതെ സനാതന ധര്‍മ്മ പരിപാലനത്തിനായി ഉറച്ച കാല്‍വെയ്പുകളോടെ നടത്തുന്ന എല്ലാ ശ്രമങ്ങളേയും പിന്തുണക്കേണ്ടതും, പ്രോത്സാഹിപ്പിക്കേണ്ടതും  കടമ എന്നു കരുതിയാണ് ് 'മാളികപ്പുറം  സിമിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവരെ ആദരിക്കുന്നതെന്ന് കെഎച്എന്‍എ  പ്രസിഡന്റ് ജി കെ പിള്ള പറഞ്ഞു.  ഭക്തനും ഈശ്വരനും ഒന്നാവുന്ന മഹാസന്നിധാനം..കര്‍മഫലങ്ങളുടെ ഇരുമുടിക്കെട്ടുമേന്തി, കാടും മലയും താണ്ടി, പൊന്നുപതിനെട്ടാം പടി കയറി ഭഗവത് സന്നിധിയില്‍ എത്തുന്ന ഭക്തനെ വരവേല്‍ക്കുന്നത് 'ഈശ്വരന്‍ നീയാണ് ' എന്നര്‍ത്ഥം വരുന്ന ഛന്ദോപനിഷത്തിലെ ഛാന്ദോഗ്യോപനിഷത്തിലെ മഹത് വചനമായ 'തത്വമസി ' ആണ്. ആ സന്നിധാനത്തില്‍ മത ചിന്തകള്‍ക്കും, മതത്തിനും, ഞാന്‍ എന്ന ഭാവത്തിനും അതീതമായ ആ ഭഗവത് സന്നിധിയെ കുറിച്ചുള്ള കഥയാണ് 'മാളികപ്പുറം ' എന്ന സിനിമയിലൂടെ പറയാന്‍ ശ്രമിക്കുന്നത്.  ജി കെ പിള്ള പറഞ്ഞു.

ഹിന്ദുകോണ്‍ക്‌ളേവിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ രഞ്ജിത് പിള്ള അറിയിച്ചു. 28 ന് രാവിലെ 10 മണിക്ക് ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്യും.

  comment

  LATEST NEWS


  ജഡ്ജിമാര്‍ക്ക് കൈക്കൂലിയെന്ന പേരില്‍ ലക്ഷങ്ങള്‍ തട്ടിയെന്ന പരാതി: അഡ്വ. സൈബി ജോസ് കിടങ്ങൂരിനെതിരെ കേസെടുത്തു


  ചിന്താ ജെറോമിന്‍റെ ഗവേഷണ പ്രബന്ധം: കേരള സര്‍വ്വകലാശാല നടപടി തുടങ്ങി


  ആക്രമണകാരികളെ ഭരണാധികാരികളായി അംഗീകരിക്കാനാകില്ലെന്ന് ഐസിഎച്ച്ആര്‍; രാജവംശങ്ങളുടെ പ്രദര്‍ശിനിയില്‍ നിന്ന് അധിനിവേശ ഭരണകൂടങ്ങളെ ഒഴിവാക്കി


  മഞ്ഞ് മലയില്‍ ഗ്ലാസ് കൂടാരങ്ങളുമായി കശ്മീര്‍; സഞ്ചാരികളെ ആകര്‍ഷിച്ച് ഗ്ലാസ് ഇഗ്ലൂ റെസ്റ്റോറന്റ; ഇന്ത്യയില്‍ ഇത് ആദ്യസംരംഭം


  ന്യൂസിലാന്റിന് 168 റണ്‍സിന്റെ നാണംകെട്ട തോല്‍വി; ഇന്ത്യയ്ക്ക് പരമ്പര, ഗില്ലിന്‍ സെഞ്ച്വറി(126), ഹാര്‍ദ്ദികിന് നാലുവിക്കറ്റ്‌


  മഞ്ഞണിഞ്ഞ് മൂന്നാര്‍; സഞ്ചാരികള്‍ ഒഴുകുന്നു; 15 വര്‍ഷത്തില്‍ തുടര്‍ച്ചയായ മഞ്ഞുവീഴ്ച ഇതാദ്യം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.