×
login
2023 മന്ത്ര കൺവെൻഷന് ഹ്യുസ്റ്റൺ റോയൽ സൊണസ്റ്റയിൽ വേദിയൊരുങ്ങുന്നു

രഞ്ജിത് നായർ

2023 മന്ത്ര ഗ്ലോബൽ ഹിന്ദു കൺവെൻഷനു ഹ്യുസ്റ്റണിലെ ഗലേറിയയിലുള്ള റോയൽ സൊണസ്റ്റ വേദിയാകും. ആദി ശങ്കരാചാര്യ ജയന്തി ദിനമായ മെയ് 6 നു പ്രസ്തുത കൺവെൻഷൻ സെന്ററിൽ വച്ച് നടന്ന ചടങ്ങിൽ മന്ത്രയും റോയൽ സോണസ്റ്റയുമായുള്ള കരാർ ഒപ്പു വച്ചു. പ്രസിഡന്റ് ഹരി ശിവരാമൻ, ട്രസ്റ്റീ ചെയർ ശശിധരൻ നായർ, സെക്രട്ടറി അജിത് നായർ, ട്രസ്റ്റീ വൈസ് ചെയർ മധു പിള്ള, സൊണസ്റ്റാ ഏരിയ ജനറൽ മാനേജർ പീറ്റ് എൽസ്, സെയിൽസ് മാനേജർ ഷെറി മികെ, കൃഷ്ണജ കുറുപ്, സുനിൽ നായർ, പൂർണിമ മതിലകത്തു, രാമദാസ് കണ്ടത്തു, സത്യൻ പിള്ള, രാജൻ ആറന്മുള, മനോജ് നായർ എന്നിവർ പങ്കെടുത്തു.

ഹ്യുസ്റ്റൺ നഗര മധ്യത്തിൽ സ്ഥിതി ചെയ്യുന്ന റോയൽ സോണസ്റ്റ വളരെ വിശാലമായ കൺവെൻഷൻ സെന്റർ, അൻപതിനായിരം സ്ക്വയർ ഫീറ്റ് വരുന്ന മീറ്റിംഗ് സ്പെയ്സ്, അഞ്ഞൂറിനടുത്തു റൂമുകൾ, ഒരു ഡസനോളം സ്യുട് റൂമുകൾ, അമേരിക്കയിലെ പ്രശസ്തമായ ഷോപ്പിംഗ് സെന്ററുകളുടെയും ഗലേറിയ മാളിന്റെയും സാമിപ്യം എന്നിവ കൊണ്ട് സമ്പന്നമാണ്. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ഹൈന്ദവ കൺവെൻഷന് വേദിയാകാൻ എന്ത് കൊണ്ടും അനുയോജ്യമായ കൺവെൻഷൻ സെന്റർ ആയിരിക്കും റോയൽ സോണസ്റ്റ എന്ന് ഹരി ശിവരാമൻ, ശശിധരൻ നായർ, മധു പിള്ള എന്നിവർ അഭിപ്രായപ്പെട്ടു.

താമസത്തിനും ഭക്ഷണത്തിനും മികച്ച സൗകര്യങ്ങൾ, ആത്മീയ നിർവൃതി പകരുന്ന സത് സംഗങ്ങൾ, കലാമൂല്യമേറിയ വിനോദ പരിപാടികൾ, ജീവിതത്തിന്റെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരുടെ സാന്നിധ്യം തുടങ്ങി ഒരു പാട് പ്രത്യേകതകൾ നിറഞ്ഞ വിശ്വ ഹിന്ദു സമ്മേളനത്തിലേക്കു റജിസ്ട്രേഷൻ എത്രയും വേഗം പൂർത്തിയാക്കുമെന്നും അവർ അറിയിച്ചു.

    comment

    LATEST NEWS


    പുടിന് പിടിവള്ളി; കുര്‍ദ്ദിഷ് തീവ്രവാദികളുടെ ഒളികേന്ദ്രമായ സ്വീഡനെയും ഫിന്‍ലാന്‍റിനെയും നാറ്റോയില്‍ ചേരാന്‍ സമ്മതിക്കില്ലെന്ന് തുര്‍ക്കി


    പിഴകളേറെ വന്ന യുദ്ധത്തില്‍ ഒടുവില്‍ പുടിന് അപൂര്‍വ്വ വിജയം; ഉക്രൈന്‍റെ മരിയുപോള്‍ ഉരുക്കുകോട്ട പിടിച്ച് റഷ്യ; 700 ഉക്രൈന്‍ പട്ടാളക്കാര്‍ കീഴടങ്ങി


    എഎഫ്സി ചാമ്പ്യന്‍ഷിപ്പ്; എടികെയെ തകര്‍ത്ത് ഗോകുലം


    തെരുവുഗുണ്ടകളുടെ വീറോടെ ബെംഗളൂരുവില്‍ സ്കൂള്‍ യൂണിഫോമില്‍ വിദ്യാര്‍ത്ഥിനികള്‍ തമ്മിലെ കൂട്ടത്തല്ല് വീഡിയോ വൈറല്‍; കാരണം അജ്ഞാതം


    ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് നിര്‍ബന്ധമാക്കും;സ്ഥാപനങ്ങളില്‍ ടോള്‍ ഫ്രീ നമ്പര്‍ പ്രദര്‍ശിപ്പിക്കണം; പരാതികള്‍ ഫോട്ടോ സഹിതം അപ്ലോഡ് ചെയ്യാം


    മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍റെ മകളുടെ വിവാഹം വൃദ്ധസദനത്തില്‍; തീരുമാനത്തിന് കാരണം മകള്‍ നിരഞ്ജനയുടെ പ്രത്യേക താല്‍പര്യം

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.