×
login
അഫ്ഗാനിൽ നിന്നും രക്ഷപെടാൻ ശ്രമിക്കുന്നവർക്ക് സഹായം നൽകണമെന്നാവശ്യപ്പെട്ട് ഡാളസ്സിൽ വൻ പ്രകടനം

ഡാളസ്സ് സിവിക് ഗാർഡനിൽ നിന്നും ആരംഭിച്ച പ്രകടനത്തിൽ അഫ്ഗാനിസ്ഥാന് പിന്തുണ പ്രഖ്യാപിച്ചും താലിബാൻ ഭരണത്തെ തള്ളിപ്പറഞ്ഞു കൊണ്ടുള്ള പ്ലക്കാർഡുകളും മുദ്രാവാക്യങ്ങളും ഉയർന്നു.

ഡാളസ്സ് : അഫ്ഗാനിസ്ഥാനിലെ സ്ഫോടനാത്മകമായ അന്തരീക്ഷത്തിൽ നിന്നും ജീവനെങ്കിലും രക്ഷിക്കണമെന്നാവശ്യപ്പെട്ട് ആയിരങ്ങൾ അഫ്ഗാൻ വിടുന്നതിനു ശ്രമിക്കുമ്പോൾ അവരെ സഹായിക്കുന്നതിന് ബൈഡൻ ഭരണകൂടം ആവശ്യമായ സമയങ്ങൾ ചെയ്തു കൊടുക്കണമെന്ന് ആവശ്യപ്പെട്ട്  ഡാളസ്സ് ഡൗൺ ടൗണിൽ വൻ പ്രകടനം.  ഡസൻ കണക്കിന് ആളുകളെ പങ്കെടുപ്പിച്ച് ഡാളസ്സ് ഫോർട്ട് വർത്ത് അഫ്ഗാൻ യൂണിറ്റിയെന്ന സംഘടനയാണ് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

ഡാളസ്സ് സിവിക് ഗാർഡനിൽ നിന്നും ആരംഭിച്ച പ്രകടനത്തിൽ അഫ്ഗാനിസ്ഥാന് പിന്തുണ പ്രഖ്യാപിച്ചും താലിബാൻ ഭരണത്തെ തള്ളിപ്പറഞ്ഞു കൊണ്ടുള്ള  പ്ലക്കാർഡുകളും മുദ്രാവാക്യങ്ങളും ഉയർന്നു.


താലിബാന്റെ തോക്കിനു മുമ്പിൽ നിന്നും രക്ഷപെടാൻ യു.എസ്സ്. പൗരന്മാരും വിദേശ പൗരൻമാരും അഫ്ഗാനികൾ പോലും ശ്രമിക്കുമ്പോൾ ആവശ്യമായ പിന്തുണ നൽകാതെ നിരുത്തരവാദപരമായി പെരുമാറുന്ന ബൈഡൻ ഭരണകൂടത്തിന്റെ നടപടികളെ DFW അഫ്ഗാൻ യൂണിറ്റി ഓർഗനൈസേഷൻ പ്രസിഡന്റ് പാർക്ക് ജോൺ നയ്മ്പ് വിമർശിച്ചു.    

കഴിഞ്ഞ 20 വർഷം കൊണ്ട് അഫ്ഗാൻ ജനത നേടിയെടുത്ത സ്ഥിരത , പുത്തൻ ജീവിതത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ ഇതെല്ലാം ബൈഡൻ യു.എസ് സൈന്യത്തെ പിൻവലിച്ചതോടെ ഇല്ലാതായതായി അദ്ദേഹം ആരോപിച്ചു. പാക്കിസ്ഥാൻ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നുള്ളവർ പ്രകടനത്തിൽ പങ്കെടുത്തിരുന്നു.

 

  comment

  LATEST NEWS


  മണ്ണാർക്കാട് ഇരട്ടക്കൊല: 25പ്രതികള്‍ക്കും ജീവപര്യന്തം തടവുശിക്ഷ, 50,000 രൂപ വീതം പിഴയും അടയ്ക്കണം


  ജനകീയ പ്രതിക്ഷേധങ്ങള്‍ക്ക് വിജയം; കെ റെയില്‍ കല്ലിടല്‍ നിര്‍ത്തി; സര്‍വേ ജിപിഎസ് സൗകര്യം ഉപയോഗിച്ച് നടത്തുമെന്ന് സര്‍ക്കാര്‍


  സമയബന്ധിതമായ തെരഞ്ഞെടുപ്പ് പരിഷ്‌ക്കരണങ്ങളും ജനാധിപത്യ മാതൃക ചര്‍ച്ചകളും നടത്തും; 2024ലെ പൊതു തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ആരംഭിച്ചു: രാജീവ് കുമാര്‍


  ശക്തമായ മഴ; നിലവില്‍ ഡാമുകള്‍ തുറക്കേണ്ട സാഹചര്യമില്ല; ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം; മലയോര മേഖലകളില്‍ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു


  സനാതനധര്‍മ്മം ഭാരത സംസ്‌കാരത്തിന്റെ കാതല്‍; ഋഷിവര്യന്മാര്‍ നേടിയെടുത്ത സാംസ്‌കാരിക സവിശേഷതയാണ് ലോകജനതയെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നതെന്ന് ഗവര്‍ണര്‍


  അപ്രതീക്ഷിത മഴ കാര്‍ഷിക മേഖലയ്ക്ക് തിരിച്ചടിയായി; കശുവണ്ടി വിലയിടിഞ്ഞു, കാലവര്‍ഷം നേരത്തെ എത്തിയാല്‍ റബ്ബര്‍ കര്‍ഷകര്‍ പ്രതിസന്ധിയിലാവും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.