×
login
അയോവയില്‍ പടുകൂറ്റന്‍ റാലി; അമേരിക്ക തിരിച്ചു പിടിക്കാന്‍ കച്ചമുറുക്കി ഡൊണാള്‍ഡ് ട്രംപ്

10 മിനിട്ട് നീണ്ടു നിന്ന പ്രസംഗം ആരംഭിച്ചതു തന്നെ പ്രസിഡന്റ് ബൈഡന്റെ നയങ്ങളെ നിശിതമായി വിമര്‍ശിച്ചു കൊണ്ടാണ്. പരിപൂര്‍ണ്ണ നാശത്തിന്റെ അതിര്‍ വരമ്പില്‍ അമേരിക്ക എത്തി നില്‍ക്കുകയാണ്. ഇതിനുത്തരവാദി ബൈഡന്‍ അല്ലാതെ ആരുമല്ല. ട്രംപ് പറഞ്ഞു. കോവിഡ് 19 മഹാമാരി , അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള സൈനിക പിന്‍മാറ്റം, തിരക്കുപിടിച്ച് സ്വീകരിച്ച ചില ആഭ്യന്തര നിയമ നിര്‍മ്മാണം എന്നിവ അമേരിക്കയുടെ യശസ്സ് തകര്‍ത്തിരിക്കുകയാണെന്നു ട്രംപ് ആരോപിച്ചു.

അയോവ: പൊതുതിരഞ്ഞെടുപ്പിനു ശേഷം ആദ്യമായി അയോവ സംസ്ഥാനം സന്ദര്‍ശിക്കുന്ന ഡൊണാള്‍ഡ് ട്രംപിന് ആവേശോജ്വലമായ സീകരണം. ട്രംപിന്റെ തിരിച്ചു വരവു പ്രഖ്യാപിക്കുന്ന റാലി ഒക്ടോബര്‍ ഒമ്പത് ശനിയാഴ്ച വൈകിട്ട് അയോവയില്‍ സംഘടിപ്പിച്ചു. ഫെയര്‍ ഗൗണില്‍ തടിച്ചു കൂടിയ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യവെ, അമേരിക്ക തിരിച്ചു പിടിക്കാന്‍ നാം തയാറായി കഴിഞ്ഞതായും 2022ല്‍ നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പില്‍ അയോവയില്‍ റിപ്പബഌക്കന്‍ പാര്‍ട്ടി വന്‍ വിജയം നേടുമെന്നും ട്രംപ് പ്രഖ്യാപിച്ചു.  

10 മിനിട്ട് നീണ്ടു നിന്ന പ്രസംഗം ആരംഭിച്ചതു തന്നെ പ്രസിഡന്റ് ബൈഡന്റെ നയങ്ങളെ നിശിതമായി വിമര്‍ശിച്ചു കൊണ്ടാണ്. പരിപൂര്‍ണ്ണ നാശത്തിന്റെ അതിര്‍ വരമ്പില്‍ അമേരിക്ക എത്തി നില്‍ക്കുകയാണ്. ഇതിനുത്തരവാദി ബൈഡന്‍ അല്ലാതെ ആരുമല്ല. ട്രംപ് പറഞ്ഞു. കോവിഡ് 19 മഹാമാരി , അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള സൈനിക പിന്‍മാറ്റം, തിരക്കുപിടിച്ച് സ്വീകരിച്ച ചില ആഭ്യന്തര നിയമ നിര്‍മ്മാണം എന്നിവ അമേരിക്കയുടെ യശസ്സ് തകര്‍ത്തിരിക്കുകയാണെന്നു ട്രംപ് ആരോപിച്ചു. അഭയാര്‍ത്ഥി പ്രശ്‌നം കൈകാര്യം ചെയ്യുന്നതിലും ബൈഡന്‍ പരാജയപ്പെട്ടു. ട്രംപ് പറഞ്ഞു.

വൈകിട്ട് 5.30 ന് ഫെയര്‍ ഗ്രൗണ്ടില്‍ എത്തിച്ചേര്‍ന്ന ട്രംപിനെ മുതിര്‍ന്ന റിപ്പബഌക്കന്‍ നേതാക്കള്‍ ചേര്‍ന്നു സ്വീകരിച്ചു. അയോവയില്‍ ട്രംപിന്റെ ജനസമ്മിതി 53 ശതമാനമായി ഉയര്‍ന്നപ്പോള്‍ ബൈഡന് 31 ശതമാനം മാത്രമാണുള്ളത്. ട്രംപിന്റെ 2024ലെ സ്ഥാനാര്‍ത്ഥിത്വം ഇതുവരെ പരസ്യമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും റിപ്പബഌക്കന്‍ പാര്‍ട്ടിയില്‍ പിടിമുറുക്കുന്നതിനുള്ള അടവുകളാണ് ട്രംപ് ഇപ്പോള്‍ പയറ്റുന്നത്.

  comment

  LATEST NEWS


  പുത്തന്‍ ചരിത്രത്തിനൊരുങ്ങി ഭാരതം; അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇലക്ട്രോണിക്‌സ് ഉല്‍പാദനം 300 ബില്യണ്‍ ഡോളറിലെത്തും: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍


  നടി അനന്യ പാണ്ഡെയുടെ ലാപ് ടോപും മൊബൈല്‍ ഫോണും ഫോറന്‍സിക് പരിശോധനയ്ക്കയച്ച് നര്‍ക്കോട്ടിക് ബ്യൂറോ


  2021ലെ അവസാന ചന്ദ്രഗ്രഹണം നവംബര്‍ 19ന്; ഭാരതത്തില്‍ ദൃശ്യമാവുക കുറച്ച് സമയത്തേക്ക് മാത്രം


  കോഴിക്കോട് മാരക മയക്കുമരുന്ന് വേട്ട; 18 എല്‍എസ്ഡി സ്റ്റാമ്പുമായി യുവാവ് എക്‌സൈസിന്‍റെ പിടിയില്‍


  സ്വകാര്യബസ് ജീവനക്കാരുടെ അതിക്രമം തടയണം,​ അമിതവേഗത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍


  നിപ: വനം വന്യജീവി വകുപ്പിന്റെ നേതൃത്വത്തില്‍ പഠനത്തിനായി വവ്വാലുകളില്‍ പരിശോധന തുടങ്ങി; പൂനെ ലാബിലേക്കും അയയ്ക്കും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.