login
കാനഡയ്ക്ക് കോവിഡ് വാക്സിൻ വാഗ്ദാനം ചെയ്ത് മോദി, സ്വാഗതം ചെയ്ത് ഇന്തോ-കനേഡിയൻ വ്യാപാര സംഘടനകൾ

ഫൈസറിന്റെയും മോഡേണയുടെയും 1.1 മില്യൺ ഡോസുകൾ മാത്രമാണ് ഇതുവരെ കാനഡയ്ക്ക് ലഭിച്ചത്. വാക്സിനുകളുടെ ലഭ്യതക്കുറവ് ട്രൂഡോയുടെ പ്രതിച്ഛായയ്ക്ക് ജനങ്ങൾക്കിടയിൽ മങ്ങലേല്പിച്ചിരുന്നു.

ടൊറന്റോ:  കാനഡയ്ക്ക് കോവിഡ് -19 വാക്സിൻ നൽകുമെന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഗ്ദാനത്തെ സ്വാഗതം ചെയ്ത് ഇന്തോ-കാനഡ ചേംബർ ഓഫ് കൊമേഴ്സും (ഐസിസിസി) മറ്റ് ഇന്തോ-കനേഡിയൻ സംഘടനകളും. കാനഡ ആവശ്യപ്പെടുന്ന അളവിൽ കോവിഡ് വാക്സിനുകൾ വിതരണം ചെയ്യാൻ ഇന്ത്യ പരമാവധി ശ്രമിക്കുമെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്ക് ഉറപ്പ് നൽകിയതായി ട്വീറ്റിലൂടെ മോദി അറിയിച്ചിരുന്നു.  

ഫൈസറിന്റെയും മോഡേണയുടെയും 1.1 മില്യൺ ഡോസുകൾ മാത്രമാണ് ഇതുവരെ കാനഡയ്ക്ക് ലഭിച്ചത്. വാക്സിനുകളുടെ ലഭ്യതക്കുറവ് ട്രൂഡോയുടെ പ്രതിച്ഛായയ്ക്ക് ജനങ്ങൾക്കിടയിൽ മങ്ങലേല്പിച്ചിരുന്നു. ഇന്ത്യയിലെ കർഷക പ്രക്ഷോഭത്തെ പിന്തുണച്ച് ഡിസംബറിൽ ട്രൂഡോ പ്രസ്താവന ഇറക്കിയതിനെത്തുടർന്ന് ഉഭയകക്ഷി ബന്ധത്തിന് തിരിച്ചടിയുണ്ടായ സാഹചര്യത്തിൽ മോദിയെ വിളിക്കാനുള്ള ട്രൂഡോയുടെ ശ്രമത്തെ ഇന്തോ-കനേഡിയൻ വ്യാപാര സംഘടനകൾ സ്വാഗതം ചെയ്തു. 

മഹാമാരി, സാമ്പത്തിക വീണ്ടെടുക്കൽ, കാലാവസ്ഥാ വ്യതിയാനം എന്നിവയുൾപ്പെടെ വിവിധ വിഷയങ്ങൾ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചർച്ച നടത്തി. ഉഭയകക്ഷി ബന്ധത്തിൽ ഇത് ഒരു വലിയ സംഭവവികാസമാണെന്ന് ഇന്തോ-കാനഡ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് വിജയ് തോമസ് പറഞ്ഞു. രണ്ട് പ്രധാനമന്ത്രികളും തമ്മിലുള്ള ഫോൺ ചർച്ച ഒരു പുതിയ പങ്കാളിത്തത്തിന്റെ തുടക്കമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  

'ഇത് ഒരു മികച്ച സംഭവവികാസമാണ്. ഇന്ത്യയിലെ കർഷകരുടെ പ്രക്ഷോഭത്തെക്കുറിച്ച് അടുത്തിടെയുള്ള കനേഡിയൻ പ്രസ്താവനകൾ മൂലമുണ്ടായ അസ്വസ്ഥതകളും ഇതോടെ പരിഹരിക്കാനാകും. കാനഡയിൽ നിന്നുള്ള ചരക്കുകൾ, യൂറിയ, എയ്റോസ് പേസ് ഭാഗങ്ങൾ, ജല സാങ്കേതികവിദ്യ എന്നിവയ്ക്കുള്ള വലിയ വിപണിയാണ് ഇന്ത്യ.  ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളെക്കുറിച്ച് പ്രസ്താവനകൾ പുറപ്പെടുവിക്കുന്നതിനേക്കാൾ വ്യാപാരത്തിലാണ് ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.' ഒട്ടാവ ആസ്ഥാനമായുള്ള ഓവർസീസ് ഫ്രണ്ട്സ് ഓഫ് ഇന്ത്യ ആൻഡ് കാനഡ (ഒഫിക്) പ്രസിഡന്റ് ശിവ് ഭാസ്കർ പറഞ്ഞു

  comment

  LATEST NEWS


  സുനില്‍ അറോറ വിരമിച്ചു; സുശീല്‍ ചന്ദ്ര പുതിയ മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍


  ഇടത് സര്‍ക്കാരിന്റെ വെള്ളക്കര വര്‍ധനവ് പ്രാബല്യത്തില്‍; ഗാര്‍ഹിക ഉപഭോക്താവിന് 1000 ലിറ്ററിന് 4 രൂപ 20 പൈസ വീതം വര്‍ധനവില്‍


  മന്‍സൂറിനെ വധിക്കുന്നതിന് മിനിറ്റുകള്‍ മുന്‍പ് സിപിഎം ഗൂണ്ടകള്‍ ഒത്തുകൂടി; കൊലപാതകം ആസൂത്രിതമെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്


  മുഖ്യമന്ത്രി വിജിലന്‍സിനെ ഉപയോഗിച്ച് തന്നോട് പകപോക്കുന്നു, തന്നെ കുടുക്കാനാവുമോയെന്ന അവസാനത്തെ ശ്രമമാണ്; മുട്ടുമടക്കില്ല, നിയമപരമായി നേരിടും


  കോവിഡ് പരിശോധനയില്‍ പുതിയ വെല്ലുവിളി; ആര്‍ടി പിസിആര്‍ ടെസ്റ്റിനേയും കബളിപ്പിച്ച് കൊറോണ വൈറസ്; രോഗലക്ഷണങ്ങളുണ്ടെങ്കിലും ഫലം നെഗറ്റീവ്


  ഒരു രൂപ പോലും കൈക്കൂലി കൊടുക്കരുത്; ഐടിയില്‍ കേരളം ചെയ്യേണ്ടത്


  ലഘുവല്ല ലേഖയുടെ ഈ സംരംഭം; ഒരു ട്രാന്‍സ്ഫോര്‍മര്‍ ഉണ്ടാക്കിയ കഥ


  ഭൂപോഷണയജ്ഞത്തില്‍ പങ്കാളികളാകാം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.