നൂറ് ജീവനക്കാരില്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കിയ ബൈഡന്റെ ഉത്തരവ് കോടതി സ്റ്റേ ചെയ്തിട്ടുണ്ടെങ്കിലും ന്യൂയോര്‍ക്കില്‍ വാക്‌സിനേഷന്‍ മന്‍ഡേറ്റ് തുടരുമെന്നു മേയര്‍ പറഞ്ഞു.
ന്യൂയോര്‍ക്ക്: സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും കോവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കി ന്യൂയോര്‍ക്ക് മേയർ ഡി ബ്ലാസിയോ. അമേരിക്കയില്‍ ആദ്യമായാണ് ഒരു സിറ്റിയില്‍ സ്വകാര്യ ജീവനക്കാര്‍ക്ക് വാക്‌സിന്‍ നിര്‍ബന്ധമാക്കിയത്. നവംബര്‍ 29-നു ന്യൂയോര്‍ക്കില്‍ ഒമിക്രോണ്‍ വേരിയന്റിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതോടെയാണ് പുതിയ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ വേണ്ടിവന്നത്.
ന്യൂയോര്‍ക്കിലെ 1,84,000 വ്യാപാര കേന്ദ്രങ്ങളിലെ ജീവനക്കാര്‍ക്ക് ഈ പുതിയ ഉത്തരവ് ബാധകമാണ്. ഡിസംബര്‍ 27 മുതലാണ് പുതിയ ഉത്തരവ് പ്രാബല്യത്തില്‍ വരികയെന്നും, അതിനു മുമ്പുതന്നെ എല്ലാവരും വാക്‌സിന്‍ സ്വീകരിച്ചിരിക്കണമെന്നും മേയര്‍ അഭ്യര്‍ത്ഥിച്ചു. മേയര്‍ ഡി ബ്ലാസിയോയുടെ കാലാവധി അവസാനിക്കാന്‍ ചില ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് വിവാദമായേക്കാവുന്ന ഉത്തരവിറക്കിയിരിക്കുന്നത്.
ഡെല്‍റ്റാ വേരിയന്റിനുശേഷം പുതിയ ഒമിക്രോണ്‍ വേരിയന്റുകൂടി കണ്ടെത്തുകയും, തണുപ്പുകാലം വരികയും ചെയ്ത സാഹര്യത്തില്‍ അവധിക്കാലം ചെലവഴിക്കുന്നതിനു ഇന്‍ഡോറുകളിലും, ഔട്ട്‌ഡോറുകളിലും ആളുകള്‍ കൂട്ടംകൂടുകയും ചെയ്യുന്നത് രോഗവ്യാപനം വര്‍ധിക്കുവാന്‍ ഇടയാക്കുമെന്നും മേയര്‍ പറഞ്ഞു. ഹോട്ടലുകളിലും, ഫിറ്റ്‌നസ് സെന്ററുകളിലും, എന്റര്‍ടൈന്‍മെന്റ് കേന്ദ്രങ്ങളിലും വരുന്ന 5 മുതല്‍ 11 വയസുവരെ പ്രായമുള്ള കുട്ടികള്‍ക്കും വാക്‌സിനേഷന്‍ തെളിവ് ഹാജരാക്കേണ്ടിവരും. ഇതുവരെ 12 വയസ് മുതലുള്ള കുട്ടികള്‍ക്കാണ് ഇത് ബാധമാക്കിയിരുന്നത്.
നൂറ് ജീവനക്കാരില്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കിയ ബൈഡന്റെ ഉത്തരവ് കോടതി സ്റ്റേ ചെയ്തിട്ടുണ്ടെങ്കിലും ന്യൂയോര്‍ക്കില്‍ വാക്‌സിനേഷന്‍ മന്‍ഡേറ്റ് തുടരുമെന്നു മേയര്‍ പറഞ്ഞു.
ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്, കേരളാ, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനും വിലക്ക്
മുഖ്യമന്ത്രിയുടെ 'ചരിത്രപ്രസംഗം' പുകയില്‍; സംഘാടകര്‍ക്ക് 'ഉര്‍വശി ശാപം ഉപകാരം'
പിണറായി ന്യൂയോര്‍ക്കിലെത്തി; മാസ്ക് ധരിച്ച് മന്ത്രിയും സ്പീക്കറും; പുക മൂടി നഗരം; പൊതുസമ്മേളനം പ്രതിസന്ധിയില്‍
ബിബിസിയുടെ വെട്ടിപ്പും ഇന്ത്യയിലെ കുഴലൂത്തും
എന്നാലും എന്റെ എസ്എഫ് അയ്യേ...
പ്രതിസന്ധികളില്‍ കരുത്തുകാട്ടുന്ന മോദിടീം
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ദീപാവലി: ന്യൂയോര്ക്ക് സിറ്റിയിലെ പൊതു വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് മേയർ എറിക് ആദംസ്, നന്ദി പറഞ്ഞ് ജെന്നിഫർ രാജ്കുമാർ
'എന്റെ പേര് നബീല സായിദ്. ഞാന്‍ 23 വയസുള്ള ഇന്ത്യന്‍ അമേരിക്കന്‍ മുസ്ലിമാണ്. ഞങ്ങള്‍ നഗരപ്രാന്തത്തിലെ ഒരു റിപ്പബ്ലിക്കന്‍ സീറ്റ് പിടിച്ചെടുത്തു,'
കെ പി യോഹന്നാനെതിരെ അമേരിക്കയിലെ കേസ് വീണ്ടും ചര്‍ച്ചയാകുന്നു; കേരളത്തില്‍ നിന്ന് കടത്തിയത് 350 കോടി
അമേരിക്കയില്‍ കത്തോലിക്കാ ബിഷപ്പ് വെടിയേറ്റു മരിച്ചു; വേലക്കാരിയുടെ ഭര്‍ത്താവ് അറസ്റ്റില്‍
പുട്ടിന് ആണവായുധം ഉപയോഗിക്കാന്‍ സാധ്യതയെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം തലവന്‍
ഡാളസ് ശ്രീ ഗുരുവായൂർ ക്ഷേത്രത്തിൽ പ്രതിഷ്ട ദിനാചരണ മഹോത്സവം മെയ് 27 മുതൽ ജൂൺ 2വരെ