×
login
ലോസ് ആഞ്ചലസില്‍ 'ഓം' ഓണാഘോഷം പ്രൗഡോജ്ജ്വലം

ഉന്നത നിലയില്‍ ബിരുദപഠനം പൂര്‍ത്തിയാക്കിയ 23 വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

ലോസ് ആഞ്ചലസ്: തനിമയും പ്രൗഡിയും വര്‍ണ്ണവും മേളവും താളവും രാഗവും സമന്വയിക്കുന്നതായിരുന്നു  ഓര്‍ഗനൈസേഷന്‍ ഓഫ് മലയാളി ഹിന്ദു (ഓം) വിന്റെ ഇത്തവണത്തെ ഓണാഘോഷ പരിപാടികള്‍.

മഹാബലിയും വാമനനും ചെണ്ടമേളവും തിരുവാതിര സംഘവും താലപ്പോലിയും അണിനിരന്ന വരവേല്‍പ് ശോഭായാത്രയോടെയായിരുന്നു തുടക്കം.  ആതിര സുരേഷും സംഘവും അവതരിപ്പിച്ച തിരുവാതിര കളിക്കു ശേഷം മഹാബലി വേദിയില്‍ എത്തി ആശീര്‍വദിച്ചതോടെ സമ്മേളന ഭ്രദ്രദീപം കെ എച്ച് എന്‍ എ പ്രസിഡന്റ് ജി കെ പിള്ള, ഓം പ്രസിഡന്റ് വിനോദ് ബാഹുലേയന്‍ എന്നിവര്‍ ചേര്‍ന്ന് തെളിച്ചു. 

സായി സീതാറാം ഈശ്വര പ്രാര്‍ത്ഥന ചൊല്ലി. വിനോദ് ബാബുലേയന്‍ സ്വാഗതമോദി. ജി കെ പിള്ള ഓണ സന്ദേശം നല്‍കുകയും കെഎച്ച്എന്‍എ കണ്‍വന്‍ഷന്റെ  രജിസ്‌ട്രേഷന്‍ ശുഭാരംഭം  ഉദ്ഘാടനം ചെയ്യുകയും ചെയ്തു. കെഎച്ച് എന്‍എ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ രഞ്ജിത് പിള്ള ഭാവി പരിപാടികള്‍ വിശദീകരിച്ചു. ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ രാമദാസ്പിള്ള കേരളത്തില്‍ നടക്കുന്ന ഹിന്ദു പാര്‍ലമെന്റ് വിളംബര സമ്മേളനത്തെക്കുറിച്ച് വിശദീകരിച്ചി. അതിഥികളെ വിനോദ് ബാബുലേയന്‍, രവി വള്ളത്തേരി, സുരേഷ് ഇഞ്ചൂര്‍ എന്നിവര്‍ പൊന്നാടയണിയിച്ചു. കെഎച്ചഎന്‍എ മുഖപ്രസദ്ധീകരണമായ അഞ്ജലി ഓണപതിപ്പിന്റെ പ്രകാശനവും നടന്നു. ഉന്നത നിലയില്‍ ബിരുദപഠനം പൂര്‍ത്തിയാക്കിയ 23 വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. പരിപാടിയുടെ പ്രായോജകരെ ആദരിച്ചു.


തുടര്‍ന്നായിരുന്നു സാംസ്‌ക്കാരിക പരിപാടികള്‍ അരങ്ങേറിയത്. ബാലന്‍ പണിക്കര്‍, രാം, ആതിര, സിന്ധു, ബിന്ധു എസ്, വിനോദ്, സുരേഷ് എന്നിവരുടെ സമൂഹഗാനത്തോടെയായിരുന്നു തുടക്കം. ആദിത്യ, ആര്യ, കാവ്യ എന്നിവര്‍ ചേര്‍ന്നവതരിച്ച ഭരതനാട്യം.. ആര്‍ച്ച നായര്‍, അഷ്‌ന സഞ്ജയ്, ദേവാംഗ് കൃഷ്ണനമൂര്‍ത്തി, ദിയ അമിത് നായര്‍, മാനവ് കൃഷ്ണമോനോന്‍, നന്ദന സുനില്‍, ശങ്കര്‍ നായര്‍, ഹരിശങ്കര്‍ കോടോത്ത്, സായി സീതാറാം എന്നീ കുട്ടികള്‍ അവതരിപ്പിച്ച ഓണപ്പാട്ട് മധുരസ്മരണകള്‍ ഉയര്‍ത്തിന്നതായി. സഞ്ജന സുനിലിന്റെ ഭരതനാട്യവും ചിത്രയുടെ ശാസ്ത്രീയ നൃത്തവും രശ്മി നായര്‍, വിധു അജിത് അ എന്നിവരുടെ മോഹിനിയാട്ടവും സെമീറയും സേറയും ചേര്‍ന്നവതരിപ്പിച്ച നൃത്തവും നയനശോഭ പകര്‍ന്നു.

പാര്‍വതി മേനോന്‍ അഷ്‌ന സഞ്ജയ്, നന്ദന സുനില്‍ എന്നിവര്‍ ഓണപ്പാട്ടുകളുമായും ഹരിശങ്കര്‍, ആകര്‍ഷ് സുരേഷ്, ആതിര സുരേഷ്, സിന്ധുപിള്ള, ബാലന്‍ പണിക്കര്‍, സുരേഷ് ഇഞ്ചൂര്‍, ഡോ രവി രാഘവന്‍ എന്നിവര്‍ സിനിമാഗാനങ്ങളുമായും കാതിന് ഇമ്പമേകി. ആതിര സുരേഷ് ബിന്ദു സുനില്‍,  എന്നിവര്‍ അവതാരകരായി

 

  comment

  LATEST NEWS


  അടുത്ത അധ്യയന വര്‍ഷം മുതൽ നാല് വര്‍ഷ ബിരുദ ഓണേഴ്സ് കോഴ്സുകള്‍; ഗവേഷണത്തിന് മുന്‍തൂക്കം, മാറ്റം ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ചുവടുപിടിച്ച്


  എത്ര പട്ടാളക്കാരെ കശ്മീരിലേക്കയച്ചാലും ഒരു ചുക്കും സംഭവിക്കില്ലെന്ന് മെഹ്ബൂബ മുഫ്തി; കശ്മീരിലെ ഹിന്ദുക്കളെ മുസ്ലിങ്ങള്‍ രക്ഷിച്ചെന്നും മെഹ്ബൂബ


  പവർ സ്റ്റാർ രാം ചരൺ നായകനാവുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം പ്രഖ്യാപിച്ചു; ‘ഉപ്പേന’യിലൂടെ അരങ്ങേറ്റം കുറിച്ച ബുച്ചി ബാബു സംവിധായകൻ


  വിജയാഘോഷത്തില്‍ മെസിയുടെ 'ചവിട്ട്' വിവാദത്തില്‍; മെക്‌സിക്കോയ്‌ക്കെതിരായ വിജയത്തിന് ശേഷമുള്ള ആഘോഷത്തിന്റെ വീഡിയോ പുറത്ത്


  പാല്‍വില വര്‍ധന: ക്ഷീരസംഘങ്ങള്‍ക്കും കര്‍ഷകര്‍ക്കും തിരിച്ചടി, കർഷകന് ലഭിക്കുക ലിറ്ററിന് നാല് രൂപ മാത്രം


  ദേശീയപാതയിലെ കട്ടന്‍ചായ തിരിച്ചുവരുന്നു; പദ്ധതിക്കു കീഴില്‍ വാളയാര്‍, പുതുശ്ശേരി, കുഴല്‍മന്ദം, ആലത്തൂര്‍, വടക്കഞ്ചേരി പോലീസ് സ്റ്റേഷനുകൾ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.