കൊവിഡ് കേസ്സുകള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യം പരിഗണിച്ചും ഒമിക്രോണ്‍ വേരിയന്റിന്റെ ഭീതി നിലനില്ക്കുന്നതും ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമായും സ്വീകരിക്കണമെന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു എന്ന് വേണം അനുമാനിക്കാന്‍
വാഷിംഗ്ടണ്‍ : ആഫ്രിക്കയില്‍ ആദ്യമായി കണ്ടെത്തിയ ഒമിക്രോണ്‍ വേരിയന്റിന്റെ സാന്നിധ്യം ഒരു മാസത്തിനകം തന്നെ അമേരിക്കയിലെ പകുതിയിലധികം സംസ്ഥാനങ്ങളില്‍ കണ്ടെത്തിയതായി സെന്റര്‍ ഫോര്‍ ഡീസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ ഡയറക്ടര്‍ ഡോ.റോഷ്ലി വലന്‍സ്കി. ഞായറാഴ്ചയോടെ അമേരിക്കയിലെ കൊവിഡ് മരണ സംഖ്യ 800,000 ത്തോട് സമീപിച്ചിരിക്കുകയാണെന്നും സർക്കാർ അധികൃതര്‍ പറഞ്ഞു.
അതേ സമയം പൂര്‍ണ്ണ വാക്സിനേഷന്റെ നിര്‍വചനം ഇപ്പോള്‍ നിശ്ചയിക്കുന്നത് മോഡേണ, ഫൈസര്‍ എന്നീ വാക്സിനുകളുടെ രണ്ടു ഡോസ് ജോണ്സണ് ആൻ്റ് ജോണ്സണ് വാക്സിന്റെ ഒരു ഡോസും എന്നത് പുനര്‍ചിന്തനം ചെയ്യണോ എന്നാണ് സർക്കാർ ഇപ്പോള്‍ ചിന്തിക്കുന്നതെന്ന് യു.എസ്സിലെ കൊവിഡ് എക്സ്പെര്‍ട്ട് ഡോ. ആന്റണി ഫൗച്ചി അഭിപ്രായപ്പെട്ടു.
കൊവിഡ് കേസ്സുകള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യം പരിഗണിച്ചും ഒമിക്രോണ്‍ വേരിയന്റിന്റെ ഭീതി നിലനില്ക്കുന്നതും ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമായും സ്വീകരിക്കണമെന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു എന്ന് വേണം അനുമാനിക്കാന്‍ എന്നും ഫൗച്ചി കൂട്ടിച്ചേര്‍ത്തു. കോവിഡ് വാക്സിന്റെ പ്രതിരോധ ശക്തി 6 മാസത്തേക്ക് ആണെന്നും ബൂസ്റ്റര്‍ ഡോസ് ആവശ്യമാണെന്നും നാലാമത്തെ ഡോസിനെക്കുറിച്ചും ആലോചിക്കുന്നുണ്ടെന്നും ഫൗച്ചി പറഞ്ഞു.
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഇന്ത്യന്‍- അമേരിക്കന്‍ പ്രതിനിധി സംഘം ന്യൂയോര്‍ക്ക് സിറ്റി മേയറെ സന്ദര്‍ശിച്ചു
റഷ്യ- ഉക്രൈന് യുദ്ധം: യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസും വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനും യൂറോപ്യന്‍ പര്യടനത്തിന്, നാറ്റോ സഖ്യകക്ഷികളെ കാണും
ഹൃദയം ഇടിക്കുന്നത് പേസ് മേക്കറില്‍; അപകടത്തില്‍ തകര്‍ന്ന മുഖം; മിസ് വേള്‍ഡ് റണ്ണര്‍ അപ്പായി പഞ്ചാബി സുന്ദരി
ശബരി സുരേന്ദ്രനും കാര്‍ത്തിക കൃഷ്ണനും ഇന്നു വിവാഹിതരാകും
അമേരിക്കയിൽ ഗ്യാസ് വില കുതിച്ചുയരുന്നു; പൊറുതിമുട്ടി ജനം, വില 100 ഡോളര്‍ സ്റ്റിമുലസ് ചെക്കിനുള്ള ബില്‍ യുഎസ് ഹൗസില്‍
കേരള ഹിന്ദൂസ് ഓഫ് നേര്‍ത്ത് അമേരിക്കയുടെ ആര്‍ഷദര്‍ശ പുരസക്കാരം സി. രാധാകൃഷ്ണന് സമര്‍പ്പിച്ചു