×
login
"ഏവർക്കും ഓണക്കോടി" ... പ്രളയ ദുരിതം അനുഭവിക്കുന്ന വീടുകളിൽ 'തുണ'യുമായി മന്ത്ര

സേവനം അവർ അർഹിക്കുന്ന കരങ്ങളിൽ എത്തുന്ന വിധം കേരളത്തിലൂടനീളം പ്രാദേശികമായി സന്നദ്ധ പ്രവർത്തകരെ സഹകരിപ്പിച്ചു കൊണ്ടാണ് മന്ത്രയുടെ പ്രവർത്തനം.

ആലപ്പുഴ: മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദുസ് (മന്ത്ര) "ഏവർക്കും ഓണക്കോടി" എന്ന സന്ദേശവുമായി  കേരളത്തിലുള്ള നിർധന കുടുംബങ്ങൾക്കു  ഓണക്കോടി വിതരണം ചെയ്തു. മൂന്നൂറിലധികം കുടുംബങ്ങളിൽ തുണ എന്ന സംഘടനയുടെ സഹായത്തോടെയാണ് വിതരണം പൂർത്തിയാക്കിയത്. ആലപ്പുഴ ജില്ലയിൽ പ്രളയ ദുരിതം അനുഭവിക്കുന്ന വീടുകളിൽ എത്തി ഓണക്കോടി കൈമാറി.  

സേവനം അവർ അർഹിക്കുന്ന കരങ്ങളിൽ എത്തുന്ന വിധം കേരളത്തിലൂടനീളം പ്രാദേശികമായി സന്നദ്ധ പ്രവർത്തകരെ സഹകരിപ്പിച്ചു കൊണ്ടാണ് മന്ത്രയുടെ പ്രവർത്തനം. ദാനത്തിന്റെ പരമമായ ഭാവത്തെ സാക്ഷാത്കരിച്ചവന്‍ ബലിയായി മാറി, നാശരഹിതവും ആനന്ദപൂര്‍ണവുമായ ലോകത്തെ പ്രാപിച്ച  മഹാബലിയെ വരവേൽക്കാൻ ഏറ്റവും അനുയോജ്യമായ സമയം ആണ് ഇത്തരം സേവാ പ്രവർത്തനങ്ങൾ എന്ന്  പ്രസിഡന്‍റ് ഹരി ശിവരാമൻ ഓർമിപ്പിച്ചു.

മന്ത്രയുടെ പ്രവർത്തനങ്ങളിൽ സേവനത്തിനു മുന്തിയ പരിഗണന നൽകുന്നത് തുടരുമെന്നും അടുത്ത ഒരു വർഷത്തിനുള്ളിൽ നിരവധി സേവാ പദ്ധതികൾ ലക്‌ഷ്യം വയ്ക്കുന്നതായും അദ്ദേഹം  അറിയിച്ചു .

രഞ്ജിത് നായർ

  comment

  LATEST NEWS


  മൂര്‍ഖനെ പിടികൂടി ആള്‍ക്കൂട്ടത്തിന് മുന്നില്‍ ചുംബിക്കാന്‍ ശ്രമം; യുവാവിന്റെ ചുണ്ടില്‍ പാമ്പ് കൊത്തി


  പാരാമെഡിക്കല്‍ കോഴ്‌സുകള്‍ക്ക് ഇനി ഏകീകൃത സ്വഭാവം; കേരള അലൈഡ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ കൗണ്‍സില്‍ രൂപീകരിച്ചു


  കോടിയേരിക്ക് വിടചൊല്ലാനൊരുങ്ങി കേരളം; മൃതദേഹം പതിനൊന്ന് മണിയോടെ നാട്ടിലെത്തിക്കും; തലശ്ശേരി ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം


  മതഭരണത്തിനെതിരെ ജനവികാരം: മതാധിപത്യത്തിന്റെ പിടിയില്‍ നിന്ന് ഇറാന്‍ മോചിപ്പിക്കപ്പെടം; 77 ശതമാനം പേരും നിര്‍ബന്ധിത ഹിജാബിനെതിരെന്ന് സര്‍വേ


  ഇന്ത്യ വിട്ടുനിന്നു, റഷ്യ വീറ്റോ ചെയ്തു; യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ റഷ്യക്കെതിരെ പ്രമേയം; സംഭാഷണമല്ലാതെ പരിഹാരമില്ലെന്ന് രുചിര കാംബോജ്


  മൂകാംബികയിലെ ജീവിത നിയോഗം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.