login
പത്മ ജേതാക്കളെ കെഎച്ച്എന്‍എ ആദരിച്ചു; അംഗീകാരം അപേക്ഷിച്ച് ബോധ്യപ്പെടുത്തി നേടേണ്ടതല്ലന്ന് വി. മുരളീധരന്‍

പത്മപുരസ്‌ക്കാരം ലഭിച്ച മലയാളികളെ ആദരിക്കാന്‍ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക നടത്തിയ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു കേന്ദ്രമന്ത്രി.

ഫീനക്‌സ്: അംഗീകാരം ആരും അന്വേഷിച്ചോ പരിശ്രമിച്ചോ നേടേണ്ടതല്ലന്നും മറിച്ച്  സമൂഹം അവരെ തേടി കണ്ടുപിടിച്ച് നല്‍കുന്നതാണെന്നും കേന്ദ്ര മന്ത്രി വി മുരളീധരന്‍.. രാജ്യം ഒരു പ്രതിഭയെ അംഗീകരിക്കുമ്പോള്‍ എനിക്ക്് പ്രതിഭയുണ്ടെന്ന് മറ്റുള്ളവരോട് അപേക്ഷിച്ച് അവരെ ബോധ്യപ്പെടുത്തി നേടേണ്ടതല്ല. പ്രതിഭയെ രാജ്യം അറിഞ്ഞ് അംഗീകരിക്കുന്ന സാഹചര്യം ആദ്യമായി സംഭവിക്കുന്നത് കഴിഞ്ഞ ആറുവര്‍ഷക്കാലത്തിനിടെയാണ്. പത്മ പുരസ്‌ക്കാരം ലഭിച്ച മലയാളികളെ ആദരിക്കാന്‍ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക നടത്തിയ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു കേന്ദ്രമന്ത്രി.

കഴിഞ്ഞ അഞ്ചാറ് വര്‍ഷമായി പത്മ പുരസ്‌ക്കാരം  പ്രഖ്യാപിക്കുമ്പോള്‍ പലരും അതിശയിക്കാറുണ്ട്. കാരണം സാധാരണ മുന്‍കാലങ്ങളിലൊക്കെ സമൂഹത്തില്‍ സ്വാധീനമുണ്ടെന്നു കരുതപ്പെടുന്ന ആളുകള്‍ക്ക് മാത്രമാണ് പുരസ്‌ക്കാരം ലഭിച്ചിരുന്നത്.എന്നാല്‍ സമൂഹം അറിഞ്ഞിട്ടില്ലാത്ത സമൂഹത്തിന്റെ മുന്നില്‍ വലിയ തോതില്‍ എത്തിയിട്ടില്ലാത്ത നിരവധി ആളുകള്‍ക്ക് ഇപ്പോള്‍ പുസ്‌ക്കാരം ലഭിക്കുന്നു.  മുരളീധരന്‍ പറഞ്ഞു.

.മാതൃകകളില്ലാത്ത ലോകത്താണ്  നമ്മള്‍ ഇന്ന് ജീവിക്കുന്നത്. സമൂഹത്തിന് അനുകരിക്കാന്‍ മാതൃകകളില്ലാത്ത അവസ്ഥയാണിന്ന്. ആചരക്കുന്നവരാണ് അചാര്യന്‍. ഇന്ന് പക്ഷേ പറച്ചില്‍ മാത്രമേയുള്ളു ആചരണം ഇല്ല.. പറയുന്നതല്ല പലരും പ്രാവര്‍ത്തികമാക്കുന്നത്. അതിനാല്‍ പുതിയ തലമുറയക്ക്് അനുകരിക്കാന്‍ ആളില്ലാതാകുന്നു. ഇത്തവണ പത്മ പുരസ്‌ക്കാരം കിട്ടിയവരെല്ലാം ഈ തലമുറയുടെ ആചാര്യന്മാരാണ്. ഇവരെല്ലാം അവരുടെ ജീവിതം ത്‌ന്നെ. ഇവിടെ ആചരിക്കപ്പെടുന്നവരെല്ലാം അവരുടെ മേഖലയിലെ പ്രവര്‍ത്തി ഒരു ജീവിത ദൗത്യമായി കണക്കാക്കിയവരാണ്. വഴികാട്ടികളായി നില്‍ക്കുന്ന വിളക്കുമരങ്ങളാണ്  ഇവര്‍. മുരളീധരന്‍ പറഞ്ഞു.

.പത്മഭുഷന്‍ ലഭിച്ച ഗായിക കെ എസ് ചിത്ര, പത്മശ്രീ ലഭിച്ച  ഗാനരചയിതാവും സംഗീതജ്ഞനുമായ കൈതപ്രം ദാമോദരന്‍നമ്പൂതിരി, പി ടി ഉഷയുടെ പരിശീലകന്‍ ദ്രോണാചാര്യ ഒഎം നമ്പ്യാര്‍, തോല്‍പാവക്കൂത്ത് കലാകാരന്‍ കെ കെ രാമചന്ദ്ര പുലവര്‍ (കല), ബാലന്‍ പൂതേരി (സാഹിത്യം), ഡോ.ധനഞ്ജയ് ദിവാകര്‍ സഗ്‌ദേവ് (വൈദ്യശാസ്ത്രം) എന്നിവരെയാണ് ആദരിച്ചത്.  

കെ എച്ച് എന്‍ എ പ്രസിഡന്റ് സതീഷ് അമ്പാടി അധ്യക്ഷം വഹിച്ചു. ഗായകന്‍ ജി വേണുഗോപാല്‍, ജനം എംഡി വിശ്വരൂപന്‍, ഫോമ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്ജ്, അരവിന്ദ്് പിള്ള,  നിഷ അമ്പാടി, ഡോ ഗോപാലന്‍ നായര്‍, രാജീവ് ഭാസ്‌ക്കരന്‍, സുരേന്ദ്രന്‍ നായര്‍, ഗിരിജാ രാഘവന്‍, ടി എന്‍ നായര്‍, നിഷ പിള്ള, സുബ്രഹ്മണ്യ ഭട്ട്, ഹരി നമ്പൂതിരി എന്നിവര്‍ സംസാരിച്ചു. സനല്‍ ഗോപി പരിപാടികള്‍ നിയന്ത്രിച്ചു. കെ എച്ച് എന്‍ എ സെക്രട്ടറി സുധീര്‍ പ്രയാഗ സ്വാഗതവും കേരള കോര്‍ഡിനേറ്റര്‍ പി ശ്രീകുമാര്‍ നന്ദിയും പറഞ്ഞു. നിധി സുബ്രഹ്മണ്യം പ്രാര്‍ത്ഥനയും  അശാ മോനി ദേശീയ ഗാനവും ചൊല്ലി

Facebook Post: https://www.facebook.com/151388618384196/videos/476049493419242

 

  comment

  LATEST NEWS


  ഒളിമ്പിക്‌സിന് കാണികള്‍ വേണം: സീക്കോ


  തമിഴ്‌നാട് മുന്നില്‍ തന്നെ; കേരളത്തിന് പത്ത് സ്വര്‍ണം കൂടി


  അഡ്വ. കെ.കെ ബാലറാം ആര്‍എസ്എസ് കേരള പ്രാന്ത സംഘചാലക്


  തീവ്രവാദികള്‍ക്കെതിരെ ബൈഡന്‍ പ്രയോഗിച്ചത് 2011ലെ പ്രത്യേകാധികാരം; പ്രസിഡന്റ് മാറിയാലും നയത്തില്‍ മാറ്റമില്ല; വ്യോമാക്രമണം തുടരുമെന്ന് പെന്റഗണ്‍


  വിഴിഞ്ഞം, സ്മാര്‍ട്ട് സിറ്റി, ലൈറ്റ് മെട്രോ, ഗെയില്‍, ഓട്ടോണമസ് കോളജ്, കാരുണ്യ: സിപിഎമ്മിന്റേത് എല്ലാത്തിനേയും എതിര്‍ത്ത ചരിത്രം


  ചെസ്സെഴുത്തിന്റെ കാരണവര്‍


  കഥയ മമ, കഥയ മമ


  ഇന്ന് 3792 പേര്‍ക്ക് കൊറോണ; 3418 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 4650 പേര്‍ക്ക് രോഗമുക്തി; ആകെ മരണം 4182 ആയി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.