login
വാക്‌സിനേഷന്‍ സ്വീകരിച്ച യാത്രക്കാരെ ക്വാറന്റൈനില്‍ നിന്നും ഒഴിവാക്കണം; പ്രവാസി മലയാളി ഫെഡറേഷന്‍

വിമാനത്താവളത്തില്‍ വന്നിറങ്ങുന്നവരില്‍ നിന്നും കോവിഡ് പരിശോധനക്കു ഈടാക്കിയിരുന്ന ഫീസ് പി.എം.എഫ് ഉള്‍പ്പെടെയുള്ള സംഘടനകളുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്നു പിന്‍വലിച്ച ഗവണ്മെന്റ് ഈ വിഷയത്തിലും അനുകൂല തീരുമാനമെടുക്കുമെന്ന് നേതാക്കള്‍ വിശ്വാസം പ്രകടിപ്പിച്ചു.

ന്യൂയോര്‍ക്ക്: ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയില്‍ വിമാനമിറങ്ങുന്ന കോവിഡ് വാക്സിന്‍ സ്വീകരിച്ച എല്ലാ യാത്രക്കാര്‍ക്കും ക്വാറന്റൈന്‍ ഒഴിവാക്കണമെന്നു പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ കമ്മിറ്റി ആവശ്യപ്പെട്ടു . ഇതുസംബന്ധിച്ചു അടിയന്തിര തീരുമാനം എടുക്കണമെന്ന് ഇന്ത്യാ ഗവണ്‍ന്മെന്റിനോടും, വിദേശകാര്യ വകുപ്പിനോടും ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍ ജോസ് പനച്ചിക്കന്‍, ചെയര്‍മാന്‍ ഡോ. ജോസ് കാനാട്ട്, ഗ്ലോബല്‍ പ്രസിഡന്റ് എം. പി സലിം, സെക്രട്ടറി  വര്‍ഗീസ് ജോണ്‍, അമേരിക്കന്‍ കോര്‍ഡിനേറ്റര്‍ ഷാജി എസ്. രാമപുരം എന്നിവര്‍ സമര്‍പ്പിച്ച നിവേദനത്തില്‍ അഭ്യര്‍ത്ഥിച്ചു.

വിമാനത്താവളത്തില്‍ വന്നിറങ്ങുന്നവരില്‍ നിന്നും കോവിഡ് പരിശോധനക്കു ഈടാക്കിയിരുന്ന ഫീസ് പി.എം.എഫ് ഉള്‍പ്പെടെയുള്ള സംഘടനകളുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്നു പിന്‍വലിച്ച ഗവണ്മെന്റ് ഈ വിഷയത്തിലും അനുകൂല തീരുമാനമെടുക്കുമെന്ന് നേതാക്കള്‍ വിശ്വാസം പ്രകടിപ്പിച്ചു. ഇന്ത്യയിലേയ്ക്ക് പോകുന്ന എല്ലാ യാത്രക്കാരും 72 മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാകണമെന്ന നിബന്ധന പിന്‍വലിക്കണമെന്നും പി.എം.എഫ് കേന്ദ്രസര്‍ക്കാറിനോട്  ആവശ്യപ്പെട്ടു. 

കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം ഇന്ത്യയിലേയ്ക്ക് പോകുന്ന ഓരോ പ്രവാസിയും 72 മണിക്കൂറിനുള്ളില്‍ ആര്‍ടി-പിസിആര്‍ ടെസ്റ്റ് നടത്തി കൊറോണ നെഗറ്റീവ് ആണെന്ന റിപ്പോര്‍ട്ട് എയര്‍ സുവിധ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണം. മാത്രമല്ല  ചെക്ക്-ഇന്‍ സമയത്ത് ആ റിപ്പോര്‍ട്ട് ഹാജരാക്കുകയും വേണം  ഇതിനു ശേഷം മാത്രമേ യാത്രക്കാരെ വിമാനത്തില്‍ പ്രവേശിപ്പിക്കുകയുള്ളൂവെന്നത്  പ്രവാസികളെ ഏറെ ബുദ്ധിമുട്ടിലാക്കുന്ന നടപടിയാണ്.  

പണവും സമയവും ഒരുപോലെ ചിലവാക്കിയാലേ റിപ്പോര്‍ട്ട് ലഭിക്കുകയെന്നുള്ളതും പലര്‍ക്കും യാത്ര പോലും മുടങ്ങാനുള്ള സാധ്യത ഉണ്ടാക്കുന്നു . നാട്ടിലെത്തിയ ശേഷം കൊറോണ ടെസ്റ്റ് ചെയ്യേണ്ട അവസ്ഥ  പ്രവാസികള്‍ക്കുണ്ട്. അപ്പോള്‍  യാത്ര ചെയ്യുന്നതിന് മുന്‍പും ടെസ്റ്റ് നടത്തുന്നതിന് ന്യായികരണവുമില്ലന്നു പിഎംഎഫ് നേതാക്കള്‍ ചൂണ്ടിക്കാട്ടി. 

  comment

  LATEST NEWS


  ജീവന്റെ വിലയുള്ള ജാഗ്രത...അമിതമായ ആത്മവിശ്വത്തിന് വിലകൊടുത്തു കഴിഞ്ഞു; ഇനി അത് വഷളാകാതെ നോക്കാം.


  റയലിന് ചെല്‍സി സിറ്റിക്ക് പിഎസ്ജി; യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ സെമി


  ചുവപ്പ് ജനങ്ങളില്‍ ഭീതിയും അസ്വസ്ഥതയും ഉണ്ടാക്കുന്നു; ജമ്മു കശ്മീരിലെ സൈനിക വാഹനങ്ങളില്‍ ഇനിമുതല്‍ നീല പതാക


  കോഴിക്കോട്ടെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ 144 പ്രഖ്യാപിച്ച്‌ കളക്ടര്‍; നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന ശിക്ഷാനടപടികൾ


  അഴിമതിക്കാര്‍ക്ക് സംരക്ഷണ കവചം തീര്‍ത്ത് ഇടതും വലതും; കെ.എം. ഷാജിക്ക് ലഭിച്ച പിന്തുണ ഒടുവിലത്തെ ഉദാഹരണം


  വാമനപുരം പെരുന്ത്ര ഭഗവതി ക്ഷേത്രത്തിനകത്ത് എസ്ഡിപിഐ ചുവരെഴുത്ത്; ക്ഷേത്രം അലങ്കോലമാക്കി; കലാപമുണ്ടാക്കാന്‍ ആസൂത്രിത ശ്രമം


  കനേഡിയൻ പാര്‍ലമെന്റിന്റെ സൂം മീറ്റിങ്ങില്‍ എം.പി പ്രത്യക്ഷപ്പെട്ടത്​ നഗ്നനായി; സംഭവം വാർത്തയായതോടെ ക്ഷമാപണവുമായി രംഗത്ത്


  കേസ് അട്ടിമറിക്കാനുള്ള നീക്കം പാളി; ഹൈക്കോടതി വിധി ഭരണഘടനയെ നോക്കുകുത്തിയാക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രിക്കേറ്റ തിരിച്ചടി: കെ.സുരേന്ദ്രന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.