login
ഇന്ത്യൻ വിമാനത്താവളങ്ങളിൽ കോവിഡിന്റെ മറവിൽ വൻ തട്ടിപ്പ്, പ്രതിഷേധവുമായി പിഎംഎഫ്

മൂന്നു കുട്ടികളുമായി ഒരു കുടുംബം വന്നിറങ്ങുകയാണെങ്കിൽ അവർ ടെസ്റ്റിന്റെ പേരിൽ ഒരാൾക്ക് 1800 രൂപ തോതിൽ 9000 രൂപ അടക്കേണ്ടതായി വരും.

ന്യൂയോർക്ക് : അമേരിക്ക ഉൾപ്പെടെ വിദേശരാജ്യങ്ങളിൽ നിന്നും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി വന്നിറങ്ങുന്ന യാത്രക്കാർക്കു ഇന്ത്യൻ വിമാനത്താവളങ്ങളിൽ, പ്രത്യകിച്ച് കേരളത്തിലെ വിമാനത്താവളങ്ങളിൽ വീണ്ടും ടെസ്റ്റ് ചെയ്തു പണം തട്ടിയെടുക്കുന്ന അധികൃതരുടെ നടപടികളെ  പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ സംഘടന ശക്തമായി അപലപിച്ചു.  

മൂന്നു കുട്ടികളുമായി ഒരു കുടുംബം വന്നിറങ്ങുകയാണെങ്കിൽ അവർ ടെസ്റ്റിന്റെ പേരിൽ ഒരാൾക്ക് 1800 രൂപ തോതിൽ 9000 രൂപ അടക്കേണ്ടതായി വരും. അത് പോലെ നാട്ടിൽ നിന്നും ഗൾഫിലേക്ക് പോകുന്ന യാത്രക്കാർക്ക് കൊച്ചിൻ വിമാനത്താവളത്തിൽ അവരുടെ ബാഗുകളിൽ നിർബന്ധിച്ചു പ്ളാസ്റ്റിക് കവർ ചെയ്യിച്ചു ഓരോ യാത്രക്കാരനിൽ നിന്നും 800 രൂപ വെച്ച് ഈടാക്കുന്നതായി ദോഹയിലെകുള്ള യാത്രക്കാരൻ മാജിക് ടൂർസ് മാനേജിങ് ഡയറക്ടർ അജി കുര്യാക്കോസ് പിഎംഎഫ് ഗ്ലോബൽ പ്രസിഡണ്ട് എം പീ സലീമുമായി അദ്ദേഹത്തിന്റെ ദുരനുഭവം വിവരിച്ചു. ഇതിനു വേണ്ടി ഒരു സംഘം ആളുകൾ എയർപോർട്ടിൽ തമ്പടിച്ചിരിക്കുകയാണെന്നും അപ്പോൾ തന്നെ പ്രസ്തുത വിവരം ഉദ്യോഗസ്ഥരെ ധരിപ്പിച്ചു എന്നും അദ്ദേഹം പറഞ്ഞു.

പ്രവാസികളെ ചൂഷണം ചെയുന്ന ഇത്തരം നടപടിയിൽ സർക്കാർ അടിയന്തരമായി ഇടപെട്ടു പ്രശ്നത്തിന് പരിഹാരം കാണണമെന്ന് കാണിച്ചു കേരള മുഖ്യ മന്ത്രി പിണറായി വിജയനും നോർക്ക ഡയറക്ടർ ബോർഡിനും കത്തെഴുതിയിട്ടുണ്ടെന്ന് ഗ്ലോബൽ പ്രസിഡണ്ട് എം പീ സലിം, ഗ്ലോബൽ കോഓർഡിനേറ്റർ ജോസ് മാത്യു പനച്ചിക്കൽ, ഗ്ലോബൽ സെക്രട്ടറി വർഗീസ് ജോൺ, ഗ്ലോബൽ ട്രഷറർ സ്റ്റീഫൻ കോട്ടയം, യു .എസ്. എ. കോഓർഡിനേറ്റർ ഷാജി രാമപുരം എന്നിവർ വാർത്താകുറിപ്പിൽ അറിയിച്ചു.

    comment

    LATEST NEWS


    മുഖ്യമന്ത്രി വിജിലന്‍സിനെ ഉപയോഗിച്ച് തന്നോട് പകപോക്കുന്നു, തന്നെ കുടുക്കാനാവുമോയെന്ന അവസാനത്തെ ശ്രമമാണ്; മുട്ടുമടക്കില്ല, നിയമപരമായി നേരിടും


    കോവിഡ് പരിശോധനയില്‍ പുതിയ വെല്ലുവിളി; ആര്‍ടി പിസിആര്‍ ടെസ്റ്റിനേയും കബളിപ്പിച്ച് കൊറോണ വൈറസ്; രോഗലക്ഷണങ്ങളുണ്ടെങ്കിലും ഫലം നെഗറ്റീവ്


    ഒരു രൂപ പോലും കൈക്കൂലി കൊടുക്കരുത്; ഐടിയില്‍ കേരളം ചെയ്യേണ്ടത്


    ലഘുവല്ല ലേഖയുടെ ഈ സംരംഭം; ഒരു ട്രാന്‍സ്ഫോര്‍മര്‍ ഉണ്ടാക്കിയ കഥ


    ഭൂപോഷണയജ്ഞത്തില്‍ പങ്കാളികളാകാം


    ഡോക്ടര്‍ ഹെഡ്‌ഗെവാര്‍; പുതിയ ലോകക്രമത്തിന്റെ ദൃഷ്ടാവും സൃഷ്ടാവും


    സിപിഎമ്മിന്റെ അരുംകൊലകള്‍ ആത്മഹത്യകളാകുമ്പോള്‍!


    ഹൈന്ദവ വിശ്വാസികള്‍ക്കൊപ്പം ആചാര സംരക്ഷണത്തിന് മുന്‍കൈയെടുത്ത ധീരരെ അഭിനന്ദിച്ച് നാട്; വായില്യാംകുന്ന് ക്ഷേത്രത്തിലെത്തി ശശികല ടീച്ചര്‍

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.