×
login
നരേന്ദ്ര മോദി അമേരിക്കന്‍ പ്രസിഡന്റ് ബൈഡനുമായി ടെലിഫോണില്‍ സംസാരിച്ചു; ഇന്ത്യയോട് ഐക്യദാര്‍ഢ്യം

അമേരിക്കന്‍ ഗവണ്മെന്റിന്റെ സഹായവും പിന്തുണയും വാഗ്ദാനം ചെയ്തതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഹൃദയംഗമമായ അഭിനന്ദനം അറിയിച്ചു

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി  അമേരിക്കന്‍ പ്രസിഡന്റ് ബൈഡനുമായി ടെലിഫോണില്‍ സംസാരിച്ചു. അതാത് രാജ്യങ്ങളിലെ കോവിഡ് സ്ഥിതിഗതികളെ   കുറിച്ച്  ഇരു നേതാക്കളും ചര്‍ച്ച ചെയ്തു

ത്വരിതപ്പെടുത്തിയ  പ്രതിരോധ കുത്തിവയ്പ്പ് ശ്രമങ്ങളിലൂടെ കോവിഡ് -19 ന്റെ രണ്ടാം തരംഗത്തെ  നിയന്ത്രിക്കാനുള്ള    ഇന്ത്യയുടെ നിരന്തരമായ ശ്രമങ്ങള്‍, നിര്‍ണായക മരുന്നുകള്‍, ചികിത്സാ, ആരോഗ്യ ഉപകരണങ്ങള്‍ എന്നിവയുടെ വിതരണം ഉറപ്പാക്കല്‍  തുടങ്ങിയവയും ചര്‍ച്ച ചെയ്തു.

പ്രസിഡന്റ് ബൈഡന്‍ ഇന്ത്യയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും രോഗചികില്‍സ, വെന്റിലേറ്ററുകള്‍ തുടങ്ങിയവ വേഗത്തില്‍ വിന്യസിക്കുകയും കോവിഷീല്‍ഡ് വാക്‌സിനുകള്‍ നിര്‍മ്മിക്കുന്നതിനായി ലഭ്യമാക്കേണ്ട അസംസ്‌കൃത വസ്തുക്ള്‍  കണ്ടെത്തി  ഇന്ത്യയുടെ ശ്രമങ്ങളെ പിന്തുണയ്ക്കാന്‍ അമേരിക്ക തീരുമാനിച്ചുവെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.  

അമേരിക്കന്‍  ഗവണ്മെന്റിന്റെ സഹായവും പിന്തുണയും വാഗ്ദാനം ചെയ്തതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഹൃദയംഗമമായ അഭിനന്ദനം അറിയിച്ചു. വാക്‌സിന്‍ മൈത്രിയിലൂടെ ആഗോളതലത്തില്‍ കോവിഡ്-19 മഹാമാരി നിയന്ത്രിക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെക്കുറിച്ചും കോവാക്‌സ് ക്വാഡ് വാക്‌സിന്‍ ഓര്‍ഗനൈസേഷനുകള്‍ എന്നിവയിലെ പങ്കാളിത്തത്തെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. കോവിഡ്- 19 മായി ബന്ധപ്പെട്ട വാക്‌സിനുകള്‍, മരുന്നുകള്‍, ചികിത്സക എന്നിവയയ്ക്കു   ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ സുഗമവും തുറന്നതുമായ വിതരണ ശൃംഖലകള്‍ ഉറപ്പുവരുത്തേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി അടിവരയിട്ടു.

കോവിഡ് -19 പകര്‍ച്ചവ്യാധി പരിഹരിക്കുന്നതിനായി വാക്‌സിന്‍ വികസനത്തിലും വിതരണത്തിലും ഇന്ത്യ-യുഎസ് പങ്കാളിത്തത്തിന്റെ സാധ്യതയെക്കുറിച്ച് ഇരു നേതാക്കളും അടിവരയിട്ടു, ഈ മേഖലയിലെ തങ്ങളുടെ  ശ്രമങ്ങളില്‍ ഉറ്റ  ഏകോപനവും സഹകരണവും നിലനിര്‍ത്താന്‍ അതത് രാജ്യങ്ങളിലെ  ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു.

വികസ്വര രാജ്യങ്ങളില്‍ വാക്‌സിനുകള്‍ക്കും മരുന്നുകള്‍ക്കും വേഗത്തിലും താങ്ങാനാവുന്നതുമായ പ്രവേശനം ഉറപ്പാക്കുന്നതിന് ട്രിപ്‌സ് കരാറിന്റെ മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തുന്നതിനായി ഡബ്ല്യുടിഒയില്‍ ഇന്ത്യ സ്വീകരിച്ച നടപടിയെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്റ് ബൈഡനെ  അറിയിച്ചു.ബന്ധപ്പെടല്‍  സ്ഥിരമായി  തുടരാന്‍ ഇരു നേതാക്കളും സമ്മതിച്ചു

 

 

  comment

  LATEST NEWS


  കൊവിഷീല്‍ഡും കോവാക്‌സിനും ഒമിക്രോണിനും ഫലപ്രദമെന്ന് വിദഗ്ധര്‍; രണ്ടു ഡോസ് വാക്‌സിനേഷന്‍ ഉടന്‍ പൂര്‍ത്തിയാക്കണം


  ട്വിറ്റര്‍ ഇനി ഇന്ത്യന്‍ കൈകളില്‍; സിഇഒ സ്ഥാനത്തേക്ക് പരാഗ് അഗര്‍വാള്‍; ആദ്യ ദിവസം തന്നെ വിവാദങ്ങളും


  കളമശ്ശേരി മെട്രോ പില്ലറില്‍ കാറിടിച്ച് അപകടം: യുവതി മരിച്ചു, ഒപ്പമുണ്ടായിരുന്ന യുവാവിനെ കാണാതായതില്‍ ദുരൂഹത; പോലീസ് അന്വേഷണം തുടങ്ങി


  ഒമിക്രോണ്‍ പടര്‍ന്നു പിടിക്കുന്ന ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് സഹായഹസ്തവുമായി ഇന്ത്യ; വാക്‌സിനുകളും എത്തിക്കും


  ഐഐഐടി തിരുവനന്തപുരം ഓഫ് കാമ്പസ് സെന്ററില്‍ വര്‍ക്കിങ് പ്രൊഫഷണലുകള്‍ക്ക് എംടെക് പ്രവേശനം നേടാന്‍ അവസരം


  1983 ലെ ത്രസിപ്പിക്കുന്ന ലോകകപ്പ് വിജയം; 83 സിനിമയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി; കപില്‍ ദേവായി രണ്‍വീര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.