×
login
പ്രൊഫ. പൂര്‍ണ്ണിമ പത്മനാഭന് എന്‍എസ്എഫ് കരിയര്‍ അവാര്‍ഡ്, അംഗീകാരം ചെറിയ കണികകളെ അടിസ്ഥാനമാക്കി ജീവന്റെ ഉത്ഭവത്തെ കുറിച്ചു നടത്തിയ ഗവേഷണത്തിന്

മദ്രാസ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്നും ബിടെക് ബിരുദവും, കോര്‍ണല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും 2016 ല്‍ പിച്ച്ഡി ബിരുദവും കരസ്ഥമാക്കി.

റോച്ചസ്റ്റര്‍ (ന്യൂയോര്‍ക്ക്) : ഇന്ത്യന്‍ അമേരിക്കന്‍ പ്രൊഫ. പൂര്‍ണിമ പത്മനാഭന് നാഷനല്‍ ഫൗണ്ടേഷന്‍ കരിയര്‍ (എന്‍എസ്എഫ്) അവാര്‍ഡ്. റോച്ചസ്റ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി പത്രപ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. കെമിക്കല്‍ എന്‍ജീനിയര്‍ എന്ന നിലയില്‍ ഏറ്റവും ചെറിയ കണികകളെ അടിസ്ഥാനമാക്കി ജീവന്റെ ഉത്ഭവത്തെ കുറിച്ചു നടത്തിയ ഗവേഷണത്തിനാണ് പൂര്‍ണ്ണിമയെ അവാര്‍ഡ് നല്‍കി ഇന്‍സ്റ്റിറ്റ്യൂട്ട് ആദരിച്ചത്.

ബയോമെഡിക്കല്‍ ഡവലപ്‌മെന്റിനായി അഞ്ചു വര്‍ഷത്തെ ഗവേഷണങ്ങള്‍ക്ക് 478476 ഡോളറാണ് അവാര്‍ഡായി ഇവര്‍ക്ക് ലഭിച്ചിരിക്കുന്നത്. മദ്രാസ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്നും ബിടെക് ബിരുദവും, കോര്‍ണല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും 2016 ല്‍ പിച്ച്ഡി ബിരുദവും കരസ്ഥമാക്കി. തുടര്‍ന്ന് കോര്‍ണല്‍ യൂണിവേഴ്‌സിറ്റിയില്‍ പോസ്റ്റ് ഡോക്ടറല്‍ അസോസിയേറ്റായി പ്രവര്‍ത്തിച്ചു.

ആലീസ് എച്ച് കുക്ക് ആന്റ് കോണ്‍സ്റ്റന്‍സ്, ഇ കുക്ക് അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌ക്കാരങ്ങളും പൂര്‍ണ്ണിമയെ തേടിയെത്തിയിട്ടുണ്ട്. ഇപ്പോള്‍ റോച്ചസ്റ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി അസിസ്റ്റന്റ് പ്രൊഫസറാണ്. 

  comment

  LATEST NEWS


  ദല്‍ഹിയില്‍ ഹിന്ദുവിരുദ്ധ കലാപത്തില്‍ തോക്കുചൂണ്ടിയ ഷാരൂഖ് പരോളിലിറങ്ങിയപ്പോള്‍ വമ്പന്‍ സ്വീകരണം (വീഡിയോ)


  നടന്‍ ധര്‍മ്മജന്‍റെ ധര്‍മൂസ് ഫിഷ് ഹബ്ബില്‍ 200കിലോ പഴകിയ മീന്‍ പിടിച്ചു; പിഴയടയ്ക്കാന്‍ നോട്ടീസ്


  തൃക്കാക്കരയില്‍ ബിജെപിക്കായി നാളെ പ്രചരണത്തിനിറങ്ങും; പോലീസിന് മുന്നില്‍ ഹാജരാകില്ല; നിലപാട് വ്യക്തമാക്കി പിസി ജോര്‍ജ്


  കശ്മീരില്‍ വീണ്ടും സൈന്യത്തിന് വിജയം ;രണ്ട് തീവ്രവാദികളെ അനന്ത് നാഗില്‍ ഏറ്റുമുട്ടലില്‍ വധിച്ച് സൈന്യം


  പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യം; ഒളിവില്‍ പോയ കുട്ടിയുടെ പിതാവ് ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍


  'മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്യൂ'...സമൂഹമാധ്യമങ്ങളില്‍ തരംഗമായി ഹാഷ് ടാഗ്; കാരണം നൂപുര്‍ ശര്‍മ്മര്‍ക്കെതിരായ ഇസ്ലാമിസ്റ്റ് വധഭീഷണി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.