×
login
മാര്‍പാപ്പയുടെ അഭ്യര്‍ത്ഥന നിരസിച്ച് അമേരിക്കയില്‍ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

വത്തിക്കാന്റെ യു.എസ്സ് അംബാസിഡറാണ് പോപ്പിന്റെ അഭ്യര്‍ത്ഥന കഴിഞ്ഞ ആഴ്ച അധികൃതരെ അറിയിച്ചത്.

മിസ്സോറി: 1994 ല്‍ കൊളംബിയ കണ്‍വീനിയന്‍സ് സ്റ്റോറില്‍ കവര്‍ച്ച ശ്രമത്തിനിടയില്‍ മൂന്നുപേരെ കുത്തി കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി. 61 വയസ്സുള്ള ഏണസ്റ്റ് ലിജോണ്‍സന്റെ വധശിക്ഷയാണ് നടപ്പാക്കിയത്.

മാനസിക വളര്‍ച്ചയില്ലാത്ത പ്രതിയുടെ വധശിക്ഷ ഒഴിവാക്കണമെന്നാവശ്യപ്പെട്ടു പോപ് ഫ്രാന്‍സീസ് , ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നേതാക്കള്‍, അമേരിക്കന്‍ നിയമ നിര്‍മ്മാണ സഭയിലെ നിരവധി അംഗങ്ങള്‍ എന്നിവര്‍ അഭ്യര്‍ത്ഥന നടത്തിയെങ്കിലും, സംസ്ഥാന ഗവര്‍ണ്ണറോ കോടതിയോ വധശിക്ഷ നടപ്പാക്കുന്നത് ഒഴിവാക്കിയില്ല.

വത്തിക്കാന്റെ യു.എസ്സ് അംബാസിഡറാണ് പോപ്പിന്റെ അഭ്യര്‍ത്ഥന കഴിഞ്ഞ ആഴ്ച അധികൃതരെ അറിയിച്ചത്.


പ്രതിയുടെ തലച്ചോറില്‍ വളരുന്ന ട്യൂമര്‍ ചികിത്സിക്കുന്നതിന് അഞ്ചിലൊരുഭാഗം ബ്രെയ്ന്‍ ടിഷ്യൂ നീക്കം ചെയ്തിരുന്നു.ഫയറിംഗ് സ്‌ക്വാഡിനെ ഉപയോഗിച്ചു വധശിക്ഷ നടപ്പാക്കണമെന്ന് പ്രതി ആവശ്യപ്പെട്ടിരുന്നുവെങ്കിലും മാരകമായ വിഷം സിരകളിലൂടെ കടത്തിവിട്ടാണ് മരണം ഉറപ്പാക്കിയത്.  

പ്രതിയുടെ കുടുംബാംഗങ്ങള്‍  വധശിക്ഷ ഒഴിവാക്കുന്നതിന് വേണ്ടി പ്രവര്‍ത്തിച്ചവര്‍ക്ക് പ്രത്യേകം നന്ദിരേഖപ്പെടുത്തി.

വധശിക്ഷ നടപ്പാക്കുന്നതിനെതിരെ അമേരിക്കയില്‍ വന്‍ പ്രതിഷേധം ഉയരുന്നുവെങ്കിലും, കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്നു തന്നെയാണ് ഗവണ്‍മെന്റിന്റെ ഉറച്ച നിലപാട്

 

    comment

    LATEST NEWS


    പ്രിതം കോട്ടാല്‍ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് ; താരം മോഹന്‍ ബഗാന്‍ വിടും


    ഗോള്‍കീപ്പര്‍ പ്രഭ്‌സുഖാന്‍ സിംഗ് ഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് വിടും; ഈസ്റ്റ് ബംഗാളിലേക്ക് പോകും


    എന്‍സിപിയിലും മക്കള്‍ രാഷ്ട്രീയം;അജിത് പവാറിനെ തള്ളി മകള്‍ സുപ്രിയ സുലെയെ പിന്‍ഗാമിയായി വാഴിച്ച് ശരത് പവാര്‍; എന്‍സിപി പിളരുമോ?


    ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ ; മാഞ്ചസ്റ്റര്‍ സിറ്റിയും ഇന്റര്‍ മിലാനും നേര്‍ക്കുനേര്‍ വരുമ്പോള്‍ തീ പാറും


    നൈജീരിയയില്‍ തടവിലായിരുന്ന കപ്പല്‍ ജീവനക്കാരായ മലയാളികള്‍ തിരിച്ചെത്തി; തിരികെ എത്തിയത് മൂന്നു ലയാളികള്‍ അടക്കം പതിനാറംഗ സംഘം


    കേരളത്തിലെ സര്‍വ്വകലാശാലകള്‍ക്ക് സ്വാതന്ത്ര്യവും അന്തസ്സും ഉറപ്പാക്കണം; വിദ്യയ്‌ക്കെതിരായ ആരോപണത്തില്‍ പരാതി ലഭിച്ചാല്‍ നടപടി കൈക്കൊള്ളും

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.