×
login
കുറ്റവാളിയെന്ന് വിധിയെഴുതി 43 വര്‍ഷം ജയിലില്‍; നിരപരാധിയെന്ന് കണ്ടെത്തി വിട്ടയച്ച കെവിന്‍ സ്ട്രിക്ട് ലാന്‍ഡിന് ഗോ ഫണ്ട്‍ ലഭിച്ചത് 1.4 മില്യണ്‍ ഡോളര്‍

മിസോറിയില്‍, ഡിഎന്‍എ പരിശോധനയിലൂടെ കുറ്റവിമുക്തരാക്കപ്പെടുന്നവര്‍ക്ക് മാത്രമേ ശിക്ഷാവിധിക്ക് ശേഷമുള്ള പ്രതിദിന തടവിന് 50 ഡോളറിന് അര്‍ഹതയുള്ളൂ. സ്ട്രിക്ലാന്‍ഡിന്റെ കാര്യം അങ്ങനെയായിരുന്നില്ല.

മിസോറി: മൂന്നുപേരെ വെടിവെച്ചു കൊലപ്പെടുത്തിയെന്ന കുറ്റത്തിന് ജീവപര്യന്തം  തടവ് ശിക്ഷ അനുഭവിച്ചു വരികയായിരുന്ന മിസൗറിയില്‍ നിന്നുള്ള കെവിന്‍ സ്ട്രിക്ട് ലാന്‍ഡിനെ 43 വര്‍ഷത്തിന് ശേഷം നിരപരാധിയെന്ന് കണ്ടെത്തി വിട്ടയച്ച സംഭവത്തില്‍ മിസൗറി സംസ്ഥാനം നഷ്ടപരിഹാരം നല്കാന്‍ ബാധ്യസ്ഥമല്ലെന്നു വ്യക്തമായതോടെ സ്‌നേഹിതരും കുടുംബാംഗളും ചേര്‍ന്നു തുടങ്ങിയ ഗോ ഫണ്ട് മി അക്കൗണ്ടിലൂടെ നവംബര്‍  27 ശനിയാഴ്ച വരെ ലഭിച്ചത് 1.4 മില്യണ്‍ ഡോളര്‍!

മിസോറിയില്‍, ഡിഎന്‍എ പരിശോധനയിലൂടെ കുറ്റവിമുക്തരാക്കപ്പെടുന്നവര്‍ക്ക് മാത്രമേ ശിക്ഷാവിധിക്ക് ശേഷമുള്ള പ്രതിദിന തടവിന് 50 ഡോളറിന് അര്‍ഹതയുള്ളൂ. സ്ട്രിക്ലാന്‍ഡിന്റെ കാര്യം അങ്ങനെയായിരുന്നില്ല.


മിസോറിയിലെ കാമറൂണിലുള്ള വെസ്‌റ്റേണ്‍ മിസോറി കറക്ഷണല്‍ സെന്ററില്‍ നിന്നും  62 കാരനായ കെവിന്‍  ചൊവ്വാഴ്ച രാവിലെയായിരുന്നു  കുറ്റവിമുക്തനാക്കപ്പെട്ടത്. 1979ല്‍ ട്രിപ്പിള്‍ നരഹത്യയില്‍ ഒരു കൊലപാതകത്തിനും രണ്ട് രണ്ടാം ഡിഗ്രി കൊലപാതകത്തിനും കെവിന്‍ ശിക്ഷിക്കപ്പെട്ടു . താന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടും പരോളിന് പോലും സാധ്യതയില്ലാതെ 50 വര്‍ഷത്തെ ജീവപര്യന്തം ശിക്ഷയാണ് അദ്ദേഹത്തിന് ലഭിച്ചത്. സീനിയര്‍ ജഡ്ജി ജെയിംസ് വെല്‍ഷ് സ്ട്രിക്ലാന്‍ഡിനെതിരായ എല്ലാ ക്രിമിനല്‍ കുറ്റങ്ങളും നിരസിച്ചു. അദ്ദേഹത്തിന്റെ മോചനം മിസോറി ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ തെറ്റായ ജയില്‍വാസവും രാജ്യത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ തടവുശിക്ഷയുമായ് മാറുകയായിരുന്നു.

18 വയസ്സില്‍ കൊല  നടത്തിയെന്ന് നീതി ന്യായ കോടതി വിധി എഴുതിയെങ്കിലും താന്‍ നിരപരാധിയാണെന്ന് പൂര്ണ ബോദ്ധ്യം ഉണ്ടായിരുന്നുവെന്നും ഒടുവില്‍ സത്യം അംഗീകരിക്കപ്പെട്ടുവെന്നും കെവിന്‍ പറഞ്ഞു . ഞാന്‍ ദൈവത്തോട് കടംപെട്ടിരിക്കുന്നുവെന്നും ജയില്‍ മോചനത്തിനുശഷം കെവിന്‍ പറഞ്ഞു.

  comment

  LATEST NEWS


  ഒറ്റക്കളിയും തോല്‍ക്കാത്ത തൃശൂര്‍ക്കാരന്‍ നിഹാല്‍ സരിനും ചെസ് ഒളിമ്പ്യാഡില്‍ ഒരു സ്വര്‍ണ്ണം...


  ഷിന്‍ഡെ സര്‍ക്കാര്‍ ഇനി രണ്ടല്ല, 18 മന്ത്രിമാർ കൂടി എത്തി; വിമര്‍ശകരുടെ വായടഞ്ഞു;മന്ത്രിയാകാന്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീലും


  വൈദ്യുതി ബില്‍ വിപ്ലവകരം; നിരക്ക് കുറയും; കുത്തകകളാക്കി വച്ചിരിക്കുന്ന ഇടങ്ങളിലേക്ക് കൂടുതല്‍ കമ്പനികള്‍; നിയമത്തിന്റെ പ്രത്യേകതകള്‍ അറിയാം


  'എല്ലാ സ്ഥാപനങ്ങളിലും താലൂക്ക് യൂണിയന്‍ ഓഫീസുകളിലും ദേശീയപതാക ഉയര്‍ത്തണം'; കേന്ദ്രസര്‍ക്കാരിന്റെ ആഹ്വാനം ഏറ്റെടുത്ത് എന്‍എസ്എസ്


  രണ്ട് സന്യാസിമാരെ അടിച്ചുകൊന്ന മഹാരാഷ്ട്രയിലെ പല്‍ഘാറില്‍ വനവാസിയെ മതപരിവര്‍ത്തനത്തിന് ശ്രമിച്ച നാല് മിഷണറിമാര്‍ അറസ്റ്റില്‍


  വെങ്കലത്തിളക്കം: ചെസ് ഒളിമ്പ്യാഡില്‍ ഇന്ത്യന്‍ പുരുഷ, വനിതാ ടീമുകള്‍ക്ക് വെങ്കലം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.