login
അമേരിക്കയിലെ ഫെഡെക്‌സ് വെയര്‍ഹൗസില്‍ വെടിവെപ്പ്; 8 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്, അക്രമി ജീവനൊടുക്കിയെന്ന് പോലീസ്

പോലീസ് അന്വേഷണം തുടരുകയാണ് . പ്രാദേശിക സമയം രാത്രി 11 മണിയോടെയാണ് വെടിവെപ്പുണ്ടായത്. എന്നാല്‍, വെടിവെപ്പിന്റെ കാരണം വ്യക്തമായിട്ടില്ല. വെടിവെപ്പിന് പിന്നിലുള്ളത് ഫെഡെക്‌സിലെ ജീവനക്കാരനാണോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് പോലീസ് അറിയിച്ചു.

വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയില്‍ ആയുധധാരി നടത്തിയ വെടിവയ്പ്പില്‍ എട്ട് മരണം. നിരവധി പേര്‍ക്ക് പരിക്ക്. വെടിവയ്പ്പ് നടത്തിയതിന് ശേഷം അക്രമി ജീവനൊടുക്കിയതായി പോലീസ് വ്യക്തമാക്കി . വ്യാഴാഴ്ച ഇന്ത്യാന പോളീസില്‍ ഫെഡക്‌സ് കേന്ദ്രത്തിലാണ് സംഭവം.

ഫെഡക്‌സിലെ ജീവനക്കാര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റി. പോലീസ് അന്വേഷണം തുടരുകയാണ് . പ്രാദേശിക സമയം രാത്രി 11 മണിയോടെയാണ് വെടിവെപ്പുണ്ടായത്. എന്നാല്‍, വെടിവെപ്പിന്റെ കാരണം വ്യക്തമായിട്ടില്ല. വെടിവെപ്പിന് പിന്നിലുള്ളത് ഫെഡെക്‌സിലെ ജീവനക്കാരനാണോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് പോലീസ് അറിയിച്ചു.  

വെടിവെപ്പിന് ശേഷം അക്രമി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് റിപോര്‍ട്. അന്വേഷണം പുരോഗമിക്കുകയാണെന്നും വൈകാതെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുമെന്നും പോലീസ് വ്യക്തമാക്കി. വെയര്‍ ഹൗസില്‍ വെടിവെപ്പുണ്ടായ വിവരം ഫെഡെക്‌സും സ്ഥിരീകരിച്ചിട്ടുണ്ട്. അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുന്നുണ്ടെന്നും കമ്പനി അറിയിച്ചു.

  comment

  LATEST NEWS


  മാരാരിക്കുളം തെക്ക് പഞ്ചായത്തില്‍ സിപിഎം സെല്‍ഭരണം, ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച വനിതയ്ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കുന്നില്ല


  ഇസ്രയേലിനെ ആക്രമിക്കാന്‍ അയച്ച ആറു മിസൈലുകളും സ്വന്തം രാജ്യത്ത് തന്നെ പതിച്ചു; ഇസ്രയേലിന്റെ തിരിച്ചടിയില്‍ വിറങ്ങലിച്ച് ലെബനന്‍


  ആലപ്പുഴയിൽ കനത്ത മഴയിലും കാറ്റിലും 29 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു, 653 വീടുകള്‍ക്ക് ഭാഗികനാശം


  ചീറിപ്പായുന്നു ടാങ്കർ ലോറികൾ :അപകടക്കെണിയൊരുക്കി ദേശീയപാത, ഒരു മാസത്തിനിടെ അപകടത്തിൽപ്പെട്ടത് മൂന്ന് ടാങ്കർ ലോറികൾ


  പാലസ്തീന് ഐക്യദാര്‍ഢ്യവുമായി ഖത്തര്‍; ധനസഹായം പ്രഖ്യാപിച്ചതിന് പിന്നാലെ ഗാസ റെഡ്ക്രസന്റ് ഓഫീസ് ഇസ്രയേല്‍ ഷെല്‍ ആക്രമണത്തില്‍ തകര്‍ത്തു


  വി.എസ്. സുനില്‍കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത് കടുത്ത ചുമയെ തുടര്‍ന്ന്


  മന്ത്രിമാരുടെ എണ്ണം കുറയുന്നതിൽ കണ്ണൂരിന് നിരാശ; മരുമകന് വേണ്ടി പിണറായി ഷംസീറിനെ തഴഞ്ഞു


  രാജ്യത്തെ കോവിഡ് വ്യാപനം: പ്രധാനമന്ത്രി ഇന്ന് ജില്ലാ കളക്ടര്‍മാരുമായി ചര്‍ച്ച നടത്തും; ഗ്രാമീണ മേഖലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.