×
login
ഇരുപത്തിയഞ്ചു വയസ്സിൽ ആറു കൊലപാതകം‍; ഇരകളില്‍ ഭൂരിഭാഗവും സ്ത്രീകൾ, സീരിയൽ കില്ലർ അറസ്റ്റിൽ, കൊല്ലപ്പെട്ടത് 16 മുതല്‍ 49 വയസ്സുവരെയുള്ളവർ

ഏറ്റവും പ്രായം കുറഞ്ഞ ഇരയായ മാര്‍നെ ഹെയ്നെസിനെ സെപ്തംബര്‍ 13ന് സെന്റ് ലൂയിസ് കൗണ്ടിയിലാണ് വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

സെന്റ് ലൂയിസ് : ഇരുപത്തിയഞ്ചു വയസ്സിൽ ആറു  കൊലപാതകം നടത്തിയെന്നു സംശയിക്കുന്ന സീരിയല്‍ കില്ലർ പെരെസ് റീഡിനെ പോലീസ് അറസ്റ്റ് ചെയ്തതായി സെന്റ് ലൂയിസ് കൗണ്ടി പ്രോസിക്യൂട്ടിന് അറ്റോർണി വെസ്‌ലി ബെൽ നവംബര് 08 തിങ്കളാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.  ആയുധങ്ങള്‍ കൈവശം വെച്ച കുറ്റത്തിനാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. മിസോറിയിലും കന്‍സസിലുമായി അടുത്തിടെ നടന്ന ആറ് കൊലപാതകങ്ങളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഇയാളെ ഇതുവരെ മറ്റൊരൂ  കൊലപാതകക്കേസിലും അറസ്റ്റ് ചെയ്തിട്ടില്ല..

അതേസമയം എല്ലാ കുറ്റകൃത്യങ്ങളിലും ഉപയോഗിച്ചതായി കരുതുന്ന ആയുധവുമായാണ് ഇയാള്‍ ഇപ്പോള്‍ പോലീസ് പിടിയിലായിരിക്കുന്നത്. സെപ്റ്റംബറിനും ഒക്ടോബര്‍ അവസാനത്തിനും ഇടയില്‍ സെന്റ് ലൂയിസിലും പരിസര പ്രദേശത്തും കന്‍സാസ് സിറ്റിയിലും കന്‍സാസ് നഗരത്തിലുമാണ് അടുപ്പിച്ച് കൊലപാതകങ്ങള്‍ നടന്നത്.

16 മുതല്‍ 49 വയസ്സുവരെയുള്ളവരാണ് കൊല്ലപ്പെട്ടത്. ഇരകളില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. അവരില്‍ ചിലര്‍ ലൈംഗികത്തൊഴിലാളികളാണെന്നും റിപ്പോര്‍ട്ട് പറയുന്നു. ഏറ്റവും പ്രായം കുറഞ്ഞ ഇരയായ മാര്‍നെ ഹെയ്നെസിനെ സെപ്തംബര്‍ 13ന് സെന്റ് ലൂയിസ് കൗണ്ടിയിലാണ് വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്ന് ദിവസത്തിന് ശേഷം ഏറ്റവും പ്രായം കൂടിയ ഇരയായ പമേല അബെര്‍ക്രോംബിയെ സെന്റ് ലൂയിസില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.


ഇതേ നഗരത്തില്‍ തന്നെ സെപ്തംബര്‍ 16 ന് കേസി റോസ് എന്ന 24കാരിയേയും വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. സെപ്തംബര്‍ 26ന് ഫെര്‍ഗൂസണില്‍ ലെസ്റ്റര്‍ റോബിന്‍സണ്‍ എന്ന നാല്‍പ്പതുകാരനേയും പ്രതി വെടിവെച്ചു കൊലപ്പെടുത്തി. അതേ മാസം തന്നെ കന്‍സാസ് സിറ്റിയില്‍ ഇരട്ടക്കൊലപാതകവും നടന്നു. ഒരേ ബില്‍ഡിംഗിലുള്ള രണ്ടുപേരെ അടുത്തടുത്ത ദിവസങ്ങളില്‍ കൊലപ്പെടുത്തുകയായിരുന്നു.

നവംബര്‍ ഒന്നിനാണ് 35 കാരനായ ഡാമണ്‍ ഇര്‍വിനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 25 കാരനായ റൗഡജ ഫെറോയുടെ മൃതദേഹം അടുത്ത ദിവസം കണ്ടെത്തി. എല്ലാ കൊലപാതകങ്ങളിലും ഉപയോഗിച്ചിരിക്കുന്നത് 40 കാലിബര്‍ സ്മിത്ത് & വെസണ്‍ പിസ്റ്റള്‍ ആണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അറസ്റ്റിലായ സമയത്ത് പ്രതിയുടെ കൈവശം ഈ തോക്ക് ഉണ്ടായിരുന്നു.

രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എഫ്ബിഐ ടാസ്ക് ഫോഴ്‌സ്  പ്രതിയെ പിന്തുടരുകയായിരുന്നുവെന്നും ഇന്‍ഡിപെന്‍ഡന്‍സ്, മോയില്‍ ബസില്‍ നിന്ന് പുറത്തിറങ്ങിയ ശേഷമാണ് ഇയാളെ പിടികൂടിയത്. ശനിയാഴ്ച്ച ഫസ്റ്റ് ഡിഗ്രി മുർഡർ ചാർജ് ചെയ്യപെട്ട റീഡിന് 2 മില്യൺ ബോണ്ട് അനുവദിച്ചതായി അറ്റോർണി  വെസ്‌ലി ബെൽ പറഞ്ഞു.

  comment

  LATEST NEWS


  മണ്ണാർക്കാട് ഇരട്ടക്കൊല: 25പ്രതികള്‍ക്കും ജീവപര്യന്തം തടവുശിക്ഷ, 50,000 രൂപ വീതം പിഴയും അടയ്ക്കണം


  ജനകീയ പ്രതിക്ഷേധങ്ങള്‍ക്ക് വിജയം; കെ റെയില്‍ കല്ലിടല്‍ നിര്‍ത്തി; സര്‍വേ ജിപിഎസ് സൗകര്യം ഉപയോഗിച്ച് നടത്തുമെന്ന് സര്‍ക്കാര്‍


  സമയബന്ധിതമായ തെരഞ്ഞെടുപ്പ് പരിഷ്‌ക്കരണങ്ങളും ജനാധിപത്യ മാതൃക ചര്‍ച്ചകളും നടത്തും; 2024ലെ പൊതു തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ആരംഭിച്ചു: രാജീവ് കുമാര്‍


  ശക്തമായ മഴ; നിലവില്‍ ഡാമുകള്‍ തുറക്കേണ്ട സാഹചര്യമില്ല; ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം; മലയോര മേഖലകളില്‍ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു


  സനാതനധര്‍മ്മം ഭാരത സംസ്‌കാരത്തിന്റെ കാതല്‍; ഋഷിവര്യന്മാര്‍ നേടിയെടുത്ത സാംസ്‌കാരിക സവിശേഷതയാണ് ലോകജനതയെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നതെന്ന് ഗവര്‍ണര്‍


  അപ്രതീക്ഷിത മഴ കാര്‍ഷിക മേഖലയ്ക്ക് തിരിച്ചടിയായി; കശുവണ്ടി വിലയിടിഞ്ഞു, കാലവര്‍ഷം നേരത്തെ എത്തിയാല്‍ റബ്ബര്‍ കര്‍ഷകര്‍ പ്രതിസന്ധിയിലാവും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.