×
login
ഹൂസ്റ്റണില്‍ പതിനാറുകാരി അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു, ആക്രമണം രാത്രിയിൽ നടക്കാനിറങ്ങിയപ്പോൾ, സംഭവ സ്ഥലത്ത് വച്ചുതന്നെ മരണം സംഭവിച്ചു

പോലീസ് എത്തുമ്പോള്‍ വെടിയേറ്റ് നിലത്തു കിടക്കുന്ന ഡയമണ്ട് മരണവുമായി മല്ലടിക്കുകയായിരുന്നു. സി.പി.ആര്‍ നല്‍കിയെങ്കിലും രക്ഷിക്കാനായില്ല.

ഹൂസ്റ്റണ്‍: സൗത്ത് വെസ്റ്റ് ഹൂസ്റ്റണില്‍ പതിനാറ് വയസ്സുള്ള വിദ്യാര്‍ത്ഥിനി അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു. ചൊവ്വാഴ്ച രാത്രി 9 മണിക്ക് നടക്കാനിറങ്ങിയപ്പോഴായിരുന്നു ആക്രമണം. വളർത്തു നായയുമായാണ് ഡയമണ്ട് അല്‍വാറസ് എന്ന കൗമാരക്കാരി നടക്കാനിറങ്ങിയതെന്ന് ഹൂസ്റ്റണ്‍ പോലീസ് അറിയിച്ചു.  

ഡയമണ്ട് ഇല്ലാതെ വളര്‍ത്തുനായ തനിച്ചെത്തിയപ്പോഴാണ് വീട്ടുകാര്‍ അന്വേഷണം ആരംഭിച്ചത്. സൗത്ത് പോസ്റ്റ് ഓക് ബെല്‍റ്റ് വേയ്ക്ക് സമീപത്തുനിന്നും വെടിയൊച്ച കേട്ടതായി ആരോ പോലീസില്‍ അറിയിച്ചു. പോലീസ് എത്തുമ്പോള്‍ വെടിയേറ്റ് നിലത്തു കിടക്കുന്ന ഡയമണ്ട് മരണവുമായി മല്ലടിക്കുകയായിരുന്നു. സി.പി.ആര്‍ നല്‍കിയെങ്കിലും രക്ഷിക്കാനായില്ല. സംഭവ സ്ഥലത്തുവച്ചുതന്നെ മരണം സംഭവിച്ചതായി പോലീസ് അറിയിച്ചു.  

നിരവധി വെടിയൊച്ചകള്‍ കേട്ടതായും, കറുത്ത കളറുള്ള വാഹനം സംഭവ സ്ഥലത്തുനിന്നും പോകുന്നതായും സമീപത്തുള്ള കാമറകളില്‍ നിന്നും പോലീസ് കണ്ടെത്തി. എന്നാല്‍ പ്രതിയെക്കുറിച്ച് വിവരങ്ങള്‍ ലഭിച്ചിട്ടില്ല. ഹൂസ്റ്റണ്‍ മാഡിസണ്‍ ഹൈസ്‌കൂള്‍ സോഫൊമോര്‍ വിദ്യാര്‍ത്ഥിനിയായിരുന്നു ഡയമണ്ട്. കോസ്‌മെറ്റോളജിസ്റ്റ് ആകണമെന്നായിരുന്നു ആഗ്രഹം. വോളിബോള്‍, ബാസ്‌കറ്റ് ബോള്‍ തുടങ്ങിയ സ്‌പോര്‍ട്‌സ് ഇനങ്ങളില്‍ കുട്ടി താത്പര്യം പ്രകടിപ്പിച്ചിരുന്നതായും കുടുംബാംഗങ്ങള്‍ അറിയിച്ചു.

ഹൂസ്റ്റണ്‍ ഐഎസ്ഡി ഡയമണ്ടിന്റെ ആകസ്മിക വിയോഗത്തില്‍ അനുശോചനം അറിയിച്ചു. സഹപാഠികളെ ആശ്വസിപ്പിക്കുന്നതിന് കൗണ്‍സിലര്‍മാരെ പ്രത്യേകം നിയോഗിച്ചിട്ടുണ്ട്.

  comment

  LATEST NEWS


  ഗോവയില്‍ 34 സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് പുറത്തുവിട്ട് ബിജെപി; മുഖ്യമന്ത്രി പ്രമോദ് സാവന്ത് സംഗ്ലിയില്‍; രണ്ട് മന്ത്രിമാരെ ഒഴിവാക്കി


  പാകിസ്ഥാന്‍ ഐഎസ്‌ഐ ഇസ്ലാമിക ജിഹാദ് പ്രചരിപ്പിക്കാന്‍ തബ്ലിഗി ജമാത്തിനെ ഉപയോഗിക്കുന്നു


  ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; മുറെയും റാഡുകാനുവും തോറ്റു;മെദ്‌വദേവ്, ഹാലെപ്പ് മുന്നോട്ട്


  ഐസിസി 2021ലെ മികച്ച ഇലവനെ പ്രഖ്യാപിച്ചു; പുരുഷ ഏകദിന, ട്വന്റി20 ടീമില്‍ ഇന്ത്യന്‍ താരങ്ങളില്ല; ടെസ്റ്റില്‍ മൂന്ന് പേര്‍


  ഗോവയില്‍ ബിജെപി വിരുദ്ധവോട്ടുകള്‍ ഭിന്നിക്കുന്നു; തമ്മിലടിച്ച് തൃണമൂലും കോണ്‍ഗ്രസും; മഹാരാഷ്ട്ര മാതൃകയിലെ മഹാസഖ്യവും പൊളിഞ്ഞു


  ഹാക്കര്‍മാരുടെ വിളയാട്ടം;111 കോടി രൂപ മൂല്യമുള്ള ക്രിപ്‌റ്റോ കറന്‍സികള്‍ തട്ടിയെടുത്തു; കമ്പനിയുടെ സുരക്ഷ വീഴ്ച സ്ഥിരീകരിച്ച് ക്രിപ്‌റ്റോ.കോം സിഇഒ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.