സ്റ്റാഫോർഡ് ജനത കൗതുകകരമായി കണ്ട ഈ ഇലക്ഷനിൽ ഒരു വെള്ളക്കാരൻ, ഒരു ആഫ്രിക്കൻ അമേരിക്കൻ, ഒരു ഹിസ്പാനിക്, ഒരു ഇന്ത്യക്കാരൻ എന്നിവരാണ് മേയർ സ്ഥാനാർഥികളായുണ്ടായിരുന്നത്.
കെൻ മാത്യു, മേയർ വില്ലിസ്
ഹ്യൂസ്റ്റൺ: മലയാളി രാഷ്ട്രീയം നിറഞ്ഞാടിയ സ്റ്റാഫോർഡ് സിറ്റി ഇലക്ഷനിൽ മേയർ സ്ഥാനാർഥി കെൻ മാത്യുവും നിലവിലെ മേയർ സിസിൽ വില്ലിസും റൺ ഓഫിലേക്ക് പോയി. ഇവർ വീണ്ടും മത്സരിച്ചു വിജയിയാകുന്ന ആൾ മേയറാകും. മേയർ സ്ഥാനത്തേക്ക് ആകെ നാലു സ്ഥാനാർഥികളാണ് രംഗത്തുണ്ടായിരുന്നത്. അതിൽ നിലവിലെ മേയർ സിസിൽ വില്ലിസിനു 42 ശതമാനം വോട്ട് ലഭിച്ചപ്പോൾ 27ശതമാനം വോട്ടുകൾ നേടിയ കെൻ രണ്ടാംസ്ഥാനത്തെത്തി. അടുത്ത എതിരാളികളായ ഡോൺ ജോൺസ്, വെൻ ഗുവേര എന്നിവർ പതിനാറു ശതമാനം വീതം വോട്ടുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. സിറ്റി കൌൺസിൽ സ്ഥാനത്തേക്ക് മത്സരിച്ച മലയാളിയായ ഡോ. മാത്യു വൈരമൺ തൊട്ടടുത്ത സ്ഥാനാർഥി ടിം വുഡിനോട് 190 വോട്ടുകൾക്ക് പരാജയപ്പെട്ടു.
സ്റ്റാഫോർഡ് ജനത കൗതുകകരമായി കണ്ട ഈ ഇലക്ഷനിൽ ഒരു വെള്ളക്കാരൻ, ഒരു ആഫ്രിക്കൻ അമേരിക്കൻ, ഒരു ഹിസ്പാനിക്, ഒരു ഇന്ത്യക്കാരൻ എന്നിവരാണ് മേയർ സ്ഥാനാർഥികളായുണ്ടായിരുന്നത്. വോട്ട് ശതമാനം തെളിയിക്കുന്ന അടിസ്ഥാനത്തിൽ മാസങ്ങൾക്കുള്ളിൽ നടക്കുവാൻ പോകുന്ന മുഖ്യ തിരഞ്ഞെടുപ്പിൽ കെൻ മാത്യുവിന് വിജയിക്കാനുള്ള എല്ലാ സാധ്യതകളുമാണ്. കാരണം പതിനാറു വർഷങ്ങളായി സിറ്റി കൌൺസിൽ സ്ഥാനം വഹിച്ചിരുന്ന കെൻ മാത്യുവിനു പിന്തുണ നൽകിയിരുന്നത് ആഫ്രിക്കൻ അമേരിക്കൻ, ഹിസ്പാനിക് സമൂഹമാണ്. പോരെങ്കിൽ മേയർ വില്ലിസ് കോൺഫെഡറേറ്റ് ഫ്ലാഗ് ധരിച് സിറ്റി ഓഫീസിൽ വന്നു എന്ന് ആരോപിച്ചാണ് മേല്പറഞ്ഞ രണ്ടുവിഭാഗങ്ങളിൽ നിന്നും സ്ഥാനാർഥികൾ ഉണ്ടായതു തന്നെ. അതുകൊണ്ടു തന്നെ ഈ രണ്ടു വിഭാഗങ്ങളുടെയും ഭൂരിപക്ഷ പിന്തുണ കെൻ മാത്യുവിനുണ്ടാകും എന്നാണ് നിരീക്ഷകർ കരുതുന്നത്.
അതുപോലെ തന്നെ ഇരുനൂറോളം ഇന്ത്യൻ വോട്ടർമാരുള്ള സ്ഥലത്തു നൂറോളം പേര് മാത്രമാണ് ഇത്തവണ വോട്ടുചെയ്തത്.അവരെക്കൂടി രംഗത്തിറക്കാൻ പറ്റിയാൽ കെൻ മാത്യുവിൻറെ വിജയം ഉറപ്പാക്കും.
അനിൽ ആറന്മുള
ഇബ്രാഹിമോവിച്ച്: സ്വീഡന് വേണ്ടി കൂടുതല്‍ ഗോള്‍ നേടിയ താരം
വിശ്രമമില്ലാതെ മൂന്ന് രാപകല്‍ ദുരന്തഭൂമിയില്‍ അശ്വിനി വൈഷ്ണവ്; ജീവനക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ആത്മവിശ്വാസം പകര്‍ന്ന് റെയില്‍വേ മന്ത്രി
യോഗത്തിനില്ലെന്ന് ഖാര്‍ഗെയും സ്റ്റാലിനും; കല്ലുകടിയെ തുടര്‍ന്ന് പ്രതിപക്ഷ നേതൃയോഗം മാറ്റിവച്ചു
സമ്പര്‍ക്ക് കാ സമര്ത്ഥന് കോഴിക്കോട്ട് തുടക്കം
സുമേഷിന് ജന്മനാടിന്റ അന്ത്യാഞ്ജലി
സുമേഷ് വധം സിപിഎം ആസൂത്രണം ചെയ്തത്: പി.കെ. കൃഷ്ണദാസ്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ദീപാവലി: ന്യൂയോര്‍ക്ക് സിറ്റിയിലെ പൊതു വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് മേയർ എറിക് ആദംസ്, നന്ദി പറഞ്ഞ് ജെന്നിഫർ രാജ്കുമാർ
'എന്റെ പേര് നബീല സായിദ്. ഞാന്‍ 23 വയസുള്ള ഇന്ത്യന്‍ അമേരിക്കന്‍ മുസ്ലിമാണ്. ഞങ്ങള്‍ നഗരപ്രാന്തത്തിലെ ഒരു റിപ്പബ്ലിക്കന്‍ സീറ്റ് പിടിച്ചെടുത്തു,'
കെ പി യോഹന്നാനെതിരെ അമേരിക്കയിലെ കേസ് വീണ്ടും ചര്‍ച്ചയാകുന്നു; കേരളത്തില്‍ നിന്ന് കടത്തിയത് 350 കോടി
അമേരിക്കയില്‍ കത്തോലിക്കാ ബിഷപ്പ് വെടിയേറ്റു മരിച്ചു; വേലക്കാരിയുടെ ഭര്‍ത്താവ് അറസ്റ്റില്‍
പുട്ടിന് ആണവായുധം ഉപയോഗിക്കാന്‍ സാധ്യതയെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം തലവന്‍
ഡാളസ് ശ്രീ ഗുരുവായൂർ ക്ഷേത്രത്തിൽ പ്രതിഷ്ട ദിനാചരണ മഹോത്സവം മെയ് 27 മുതൽ ജൂൺ 2വരെ