×
login
ഡാലസിലെ സ്റ്റേ അറ്റ് ഹോം ഏപ്രില്‍ 30 വരെ തുടരും

ഏപ്രില്‍ 30 വരെയുള്ള സ്ഥിതി ഗതികള്‍ പഠിച്ചശേഷം ആവശ്യമെങ്കില്‍ സ്റ്റെ അറ്റ് ഹോം ഉത്തരവ് നീട്ടുമെന്നും അറിയിച്ചു

ഡാലസ് : ഡാലസിലെ സ്റ്റെ അറ്റ് ഹോം ഏപ്രില്‍ വരെ തുടരുമെന്ന് ഡാലസ് കൗണ്ടി ജഡ്ജ് ക്ലെ ജന്‍കിന്‍സ്  വ്യക്തമാക്കി.

കൗണ്ടിയിലെ ഡിസാസ്റ്റര്‍ ഡിക്ലറേഷന്‍ മെയ് 20 വരെ നീട്ടിയതായും ജഡ്ജി അറിയിച്ചു. സ്റ്റേ അറ്റ് ഹോം മെയ് 20 വരെ നീട്ടിയെന്ന വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതോടെയാണു വിശദീകരണവുമായി ജഡ്ജി രംഗത്തെത്തിയത്.

ഏപ്രില്‍ 30 വരെയുള്ള സ്ഥിതി ഗതികള്‍ പഠിച്ചശേഷം ആവശ്യമെങ്കില്‍ സ്റ്റെ അറ്റ് ഹോം ഉത്തരവ് നീട്ടുമെന്നും ജഡ്ജി അറിയിച്ചു.കൊറോണ വൈറസ് നിയന്ത്രണാതീതമാകുന്നതുവരെ ജനങ്ങള്‍ വീടുകളില്‍ തന്നെ കഴിയണമെന്നും അത്യാവശ്യത്തിന് പുറത്തിറങ്ങുന്നവര്‍ മാസ്‌ക്ക്, ഗ്ലൗസ് തുടങ്ങിയ സ്വയ രക്ഷാസംവിധാനങ്ങള്‍ ഉപയോഗിക്കണമെന്ന് ജഡ്ജി നിര്‍ദേശിച്ചു.


മാര്‍ച്ച് 10 ന് ഡാലസില്‍ കൗണ്ടിയില്‍ ആദ്യമായി കോവിഡ് 19 കണ്ടെത്തിയതു മുതല്‍ ഏപ്രില്‍ 3 വെള്ളിയാഴ്ച വൈകിട്ട് വരെ 921 പോസിറ്റീവ് കേസ്സുകളും 17 മരണവും ഉണ്ടായതായി ഔദ്യോഗീകമായി അറിയിച്ചു. സ്റ്റേ അറ്റ് ഹോം ഉത്തരവ് നീട്ടിയതോടെ മാര്‍ച്ച് ആദ്യവാരം മുതല്‍ ഡാലസ് കൗണ്ടിയില്‍ അടഞ്ഞു കിടക്കുന്ന ദേവാലയങ്ങള്‍ ഏപ്രില്‍ അവസാനം വരെ അടഞ്ഞു തന്നെ കിടക്കേണ്ടിവരും. ക്രൈസ്തവര്‍ ഏറ്റവും പരിപാവനമായി കരുതുന്ന കഷ്ടാനുഭവ ഹാശാ, ഈസ്റ്റര്‍ ശുശ്രൂഷകള്‍ ചരിത്രത്തിലാദ്യമായിട്ടാണ് ദേവലയങ്ങളില്‍ വച്ചു നടത്താന്‍ സാധിക്കാത്ത അവസ്ഥ സംജാതമാകുന്നതെന്ന് വൈദികരും മുതിര്‍ന്നവരും ഒരേ പോലെ അഭിപ്രായപ്പെടുന്നു.

 

 

 

  comment

  LATEST NEWS


  കോട്ടയത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വീട് കയറി ആക്രമിച്ചു; സിപിഎം പഞ്ചായത്തംഗം ഉൾപ്പടെ ആറ് പേർ അറസ്റ്റിൽ


  സ്‌റ്റേഷനില്‍ ജോലിക്കെത്തിയ എസ്‌ഐ നെഞ്ചുവേദനയെ തുടര്‍ന്ന് കുഴഞ്ഞുവീണ് മരിച്ചു


  പീഡന കേസുകളില്‍ അതിജീവിതയുടെ വിസ്താരം ഒരു സിറ്റിങ്ങില്‍ തന്നെ പൂര്‍ത്തിയാക്കണം; അഭിഭാഷകര്‍ മാന്യതയോടെ കൂടി വിസ്തരിക്കണം


  നിര്‍ബന്ധിച്ച് മകളെ മദ്യം കുടിപ്പിച്ചു; പിതാവ് അറസ്റ്റില്‍, ബോധരഹിതയായ12കാരിയെ നാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു


  ആണവ കേന്ദ്രങ്ങളിലെ സിഗ്നലഗുകള്‍ ചോര്‍ത്തുമെന്ന് സംശയം; ചെനീസ് ചാരക്കപ്പല്‍ ശ്രീലങ്കന്‍ തുറമുഖത്തേയ്ക്ക് എത്തുന്നതില്‍ അനുമതി നിഷേധിച്ച് ഇന്ത്യ


  കരുവന്നൂര്‍ തട്ടിപ്പ്: മരിച്ചവരുടെ പേരില്‍ ബാങ്ക് അക്കൗണ്ട്; പ്രതികള്‍ ബിനാമി പേരില്‍ ഭൂമി വാങ്ങിക്കൂട്ടിയെന്നും ഇഡിയുടെ കണ്ടെത്തല്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.