×
login
മാധ്യമ പ്രവര്‍ത്തക സുനിത ദേവദാസ് ചെയ്തത് കാനഡയില്‍ 20 വര്‍ഷം ജയിലില്‍ കിടക്കാവുന്ന കുറ്റം

സൈബര്‍ സഖാവ് കാനഡയിലെ പെര്‍മനന്റ് റസിഡന്റ് ആണെങ്കില്‍ ഭാവിയില്‍ പൗരത്വം നിഷേധിയ്ക്കുവാനും പി ആര്‍ റദ്ചെയ്തു നാട്ടിലേയ്ക്ക് കയറ്റി അയക്കുവാനും നിയമം അനുശാസിക്കുന്നു

വാന്‍കോവര്‍: മലയാളി മാധ്യമ പ്രവര്‍ത്തക എന്ന് അവകാശപ്പെട്ട് കാനഡയില്‍ താമസിക്കുന്ന സുനിത ദേവദാസ് എന്ന് ആക്ടിവിസ്റ്റ് ചെയ്യുന്നത്  20 വര്‍ഷം ജയിലില്‍ കിടക്കാവുന്ന ശിക്ഷ.അവര്‍ യുട്യൂബില്‍ അപ്ലോഡ് ചെയ്ത പല വീഡിയോകളും കനേഡിയന്‍ നിയമങ്ങള്‍ക്കു വിരുദ്ധവും രാജ്യദ്രോഹ പരവും ആണ്. ആരാധനാ സ്വാതന്ത്ര്വും മതവിശ്വാസ സ്വാതന്ത്ര്യവും  അനുവദിയ്ക്കുന്ന കാനഡയില്‍ ഇരുന്നു ഒരു വിഭാഗത്തിനെ ദൈവ,മത വിശ്വാസങ്ങള്‍ക്കും എതിരെ നടത്തുന്ന പ്രസ്താവനകള്‍,വീഡിയോകള്‍,സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ക്രിമിനല്‍ കുറ്റമായി കണക്കാക്കുന്നു.20 വര്‍ഷം വരെ ശിക്ഷ ലഭിയ്ക്കുന്ന കുറ്റവും ആണ്. പോസ്റ്റുകള്‍ മലയാളത്തിലായതിനാള്‍ അധികാരികളുടെ ശ്രദ്ധയില്‍ പെടാത്തതിനാല്‍ പിടിയില്‍ പെടാതെ രക്ഷപെട്ടിരിക്കുകയാണ്.  ബിജെപി മോദി വിദേഷത്തിനു പുറമെ വിഘടനവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രവര്‍ത്തനംകൂടി സുനിതയുടെ ഭാഗത്തു നിന്നു വന്നതോടെ അവര്‍ക്കെതിരെ പരാതി നല്‍കാന്‍ ആലോചിക്കുകയാണ് മലയാളി സംഘടനകള്‍.

സൈബര്‍ സഖാവ് കാനഡയിലെ പെര്‍മനന്റ് റസിഡന്റ് ആണെങ്കില്‍ ഭാവിയില്‍ പൗരത്വം നിഷേധിയ്ക്കുവാനും പി ആര്‍ റദ്ചെയ്തു നാട്ടിലേയ്ക്ക് കയറ്റി അയക്കുവാനും നിയമം അനുശാസിക്കുന്നു. ഭര്‍ത്താവിന്റെയോ ബന്ധുക്കളുടെയോ ആശ്രിതയായോ വിസിറ്റ് വിസയില്‍ ആണ് എങ്കില്‍ ജന്മദേശത്തേയ്ക്കു ഡിപ്പൊട്ട് ചെയ്യുവാന്‍ കനേഡിയന്‍ നിയമം പറയുന്നു.

ഫിനാന്‍സ് സെയില്‍സ് മേഖലയില്‍ കംമീഷന്‍ ഏജന്റ് ആയി തൊഴില്‍ ചെയ്യുന്ന ഇവര്‍ കേരളത്തില്‍ നടത്തിയ ചാരിറ്റി ഫണ്ട് പിരിവു സംബന്ധിച്ചു കേരളത്തില്‍ കേസ് നിലവില്‍ ഉണ്ട്. ഈ കേസിന്റെ പകര്‍പ്പ് മാത്രം മതി ഇവരുടെ കാനഡയിലെ ഫിനാന്‍സ് മേഖലയിലെ തൊഴിലില്‍ വിള്ളല്‍ വീഴ്ത്തുവാന്‍. ചുരുങ്ങിയ കമ്മീഷനില്‍ വേള്‍ഡ് വൈഡ് പോലുള്ള സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ഇവരുടെ കാനഡയിലെ ജീവിത രീതികള്‍ക്കും ഇന്‍ഡ്യാ വിരുദ്ധ പ്രസ്താവനകള്‍ക്കും ചാനലിനും ലഭിയ്ക്കുന്ന സാമ്പത്തിക സഹായം എവിടെ നിന്ന് എന്നത് ദൂരൂഹമാണ്.


സ്വപ്നയുടെ സ്വര്‍ണ്ണ കടത്തും അതുപോലുള്ള കേസുകളും എന്‍ഐഎ അന്വേഷിയ്ക്കുന്ന സാഹചര്യത്തില്‍  സുനിതയെ പോലുള്ള ദേശ വിരുദ്ധ തൊഴില്‍ രഹിത മാധ്യമ പ്രവര്‍ത്തകരുടെ കാനഡയിലെ ആഡംബര ജീവിത രീതികളും പ്രതിഫലം ഇല്ലാതെ മുഴുവന്‍ സമയ വാര്‍ത്താ പ്രക്ഷേപണവും കാനഡയിലെയും ഇന്ത്യയിലെയും രഹസ്യഅന്യോഷണ വിഭാഗവും കനേഡിയന്‍ ഇന്ത്യന്‍ എംബസിയും അന്വേഷിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്

ജയശങ്കര്‍ പിള്ള

 

 

  comment
  • Tags:

  LATEST NEWS


  രാഷ്ട്രപതി കേരളത്തില്‍; റാം നാഥ് കോവിന്ദിനെ സ്വീകരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍; നാളെ വനിതാ സമാജികരുടെ ദ്വിദിന സമ്മേളനം ഉദ്ഘാടനം ചെയ്യും


  ശിവലിംഗത്തെ അവഹേളിച്ച് പോസ്റ്റ്; പരാതിയില്‍ നടപടിയില്ല; കോണ്‍ഗ്രസ് നേരാവ് അജുലത്തീഫിനെ സംരക്ഷിച്ച് പോലീസ്; പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി


  പോപ്പുലര്‍ ഫ്രണ്ടിന്റെ കൊലവിളിക്കെതിരെ പ്രതികരിച്ചെന്ന് വരുത്തി പ്രതിപക്ഷ നേതാവ്; വി.ഡി. സതീശന്റെ നിലപാടുകളില്‍ ക്രൈസ്തവ സമൂഹത്തിന് അമര്‍ഷം


  മലപ്പുറത്ത് പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചതിന്റെ പേരില്‍ കുടിവെള്ളം നിഷേധിച്ചു; പട്ടികജാതി കോളനിയില്‍ കുടിവെള്ളമെത്തിച്ച് സേവാഭാരതി


  കാശ്മീരിലെ മതതീവ്രവാദി അഴിക്കുള്ളില്‍; യാസിന്‍ മാലിക്കിന് ജീവപര്യന്തം തടവ്; മോദി സര്‍ക്കാര്‍ എത്തിയപ്പോള്‍ ഗാന്ധിയനായെന്ന് പ്രതി കോടതിയില്‍


  സംസ്ഥാനത്ത് കുട്ടികളുടെ വാക്‌സിനേഷന്‍ യജ്ഞം ആരംഭിച്ചു; രജിസ്‌ട്രേഷന്‍ ഓണ്‍ലൈന്‍ വഴി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.