×
login
സണ്ണിവെയ്ല്‍‍ സിറ്റി കൗണ്‍സില്‍ മലയാളി മനു ഡാനിക്കു തകർപ്പൻ വിജയം

സണ്ണിവെയ്ല്‍ സിറ്റിയില്‍ 2010 മുതല്‍ താമസിക്കുന്ന മനു ഇവിടെയുള്ളവര്‍ക്ക് സുപരിചിതയാണ്

സണ്ണിവെയ്ല്‍: സണ്ണിവെയ്ല്‍ സിറ്റി കൗണ്‍സില്‍ പ്ലേയ്‌സ് 3 ലേക്ക് നടന്ന വാശിയേറിയ തിരെഞ്ഞെടുപ്പിൽ  ഇന്ത്യന്‍ അമേരിക്കന്‍ മലയാളി മനു ഡാനിക്കു തകർപ്പൻ വിജയം.  എതിരാളി സാറ ബ്രാഡ്‌ഫോര്‍ഡിനെയാണ്   മനു ഡാനി പരാജയപ്പെടുത്തിയത്. ഏർലി വോട്ടിങ് ഫലങ്ങൾ പുറത്തുവന്നതോടെ മനു വ്യക്തമായ ഭൂരിപക്ഷം  നേടിയിരുന്നു.വൈകി ലഭിച്ച റിപ്പോർട്ടനുസരിച്ചു ആകപൊൾ ചെയ്‌ത 1542 ൽ 874 മനു നേടിയപ്പോൾ  സാറക് 668 വോട്ടുകളാണ് ലഭിച്ചത്

സണ്ണിവെയ്ല്‍ സിറ്റിയില്‍ 2010 മുതല്‍ താമസിക്കുന്ന മനു ഇവിടെയുള്ളവര്‍ക്ക് സുപരിചിതയാണ്. മനുവിന്റെ വിജയം ഉറപ്പിക്കുന്നതിനു മലയാളികളും മറ്റ് ഇന്ത്യന്‍ സുഹൃത്തുക്കളും, സമീപവാസികളും സജീവമായി  രംഗത്തിറങ്ങിയിയിരുന്നു. ദീര്‍ഘവര്‍ഷമായി മേയര്‍ പദവി അലങ്കരിക്കുന്ന മലയാളിയായ സജിയുടെ പ്രവര്‍ത്തനങ്ങള്‍ക്കു  മനുവിന്റെ വിജയം ശക്തി പകരും.

സണ്ണിവെയ്ല്‍ ബെയ്‌ലര്‍ ആശുപത്രിയില്‍ തെറാപിസ്റ്റായി പ്രവര്‍ത്തിക്കുന്ന മനു സാമൂഹ്യ സാംസ്‌കാരിക രംഗത്ത് സജീവ സാന്നിധ്യമാണ്. ഡാലസ് സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ കാത്തലക്ക് ചര്‍ച്ച് അംഗമാണ്.അറ്റോര്‍ണിയായ ഡാനി തങ്കച്ചനും ദയ, ലയ, ലിയൊ എന്നീ മൂന്നു മക്കളും അടങ്ങുന്നതാണ് കുടുംബം.
 
മനു ഡാനിയുടെ തിളക്കമാർന്ന വിജയത്തിൽ മേയർ  സജി ജോർജ് , ഡാളസ് കേരള  അസോസിയേഷൻ പ്രസിഡന്റ് ഹരിദാസ് തങ്കപ്പൻ , ഇന്ത്യ പ്രസ്സ്ക്ലബ് ഓഫ് നോർത്ത് ടെക്സാസ്  പ്രസിഡന്റ് സിജു വി ജോർജ് എന്നിവർ അഭിനന്ദനം അറിയിച്ചു.

സണ്ണിവെയ്ൽ സിറ്റി കൗൺസിലിലേക്കു തന്നെ തിരെഞ്ഞെടുത്ത എല്ലാ വോട്ടർമാർക്കും,ആത്മാർത്ഥമായി  ,സഹായസഹകരണങ്ങൾ ചെയ്തവർക്കും മനു ഡാനി നന്ദി അറിയിക്കുകയും,ഭാവി പ്രവർത്തനങ്ങൾക്കു എല്ലാവരുടെയും പിന്തുണ അഭ്യർത്ഥിക്കുകയും ചെയ്തു. 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.