രാജ്യത്തിന്റെ ആദ്യത്തെ സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തു സധാരണയൊരു സൈനിക തലവൻ മാത്രമായിരുന്നില്ല മറിച്ചു ഇന്ത്യയുടെ പ്രതിരോധ മിസൈൽ ആയിരുന്നു.
ജോർജ് അവന്യൂ: ഹെലികോപ്റ്റർ ദുരന്തത്തിൽ അന്തരിച്ച സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിന്റെ വിയോഗത്തിൽ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി. റാവത്തിനേയും ഭാര്യയേയും മറ്റു 11 സൈനികരേയും നഷ്ടമായ ഹെലികോപ്റ്റർ അപകടം ഇന്ത്യയുടെ ദുഃഖമാണെന്നും, അത് എല്ലാ ഇന്ത്യക്കാരെയും വേദനിപ്പിക്കുന്നു. മരിച്ചവരുടെ എല്ലാം കുടുംബത്തിന്റെ ദുഃഖത്തിൽ ഫൊക്കാനയും പങ്കാളിയാകുന്നു.
രാജ്യത്തിന്റെ ആദ്യത്തെ സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തു സധാരണയൊരു സൈനിക തലവൻ മാത്രമായിരുന്നില്ല മറിച്ചു ഇന്ത്യയുടെ പ്രതിരോധ മിസൈൽ ആയിരുന്നു. ജാഗ്രതയോടെയും ശുഷ്കാന്തിയോടെയും രാജ്യത്തെ സേവിച്ച ഒരു യഥാർത്ഥ ദേശസ്നേഹി ആയിരുന്നു അദ്ദേഹം. നമ്മുടെ സായുധ സേനയെയും സുരക്ഷാ ഉപകരണങ്ങളെയും നവീകരിക്കുന്നതിൽ അദ്ദേഹം വളരെയധികം സംഭാവന നൽകി. തന്ത്രപരമായ കാര്യങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഉൾക്കാഴ്ചകളും വീക്ഷണങ്ങളും അസാധാരണമായിരുന്നു.
മാതൃരാജ്യത്തിനായുള്ള അദ്ദേഹത്തിന്റെ സേവനം എക്കാലത്തും നാം അനുസ്മരിക്കും. സേനാ മേധാവി ബിപിൻ റാവത്തിന്റെയും ഭാര്യയുടെയും മറ്റു മലയാളി ഉൾപ്പെടെയുള്ള പതിനൊന്ന് സൈനികരുടെയും നിര്യാണത്തിൽ ഫൊക്കാന അനുശോചനം രേഖപ്പെടുത്തുന്നതിനോടൊപ്പം അവരുടെ ആത്മാവിന് വേണ്ടി പ്രാർത്ഥിക്കുന്നതായി ഫൊക്കാന പ്രസിഡന്റ് ജോര്‍ജി വര്‍ഗ്ഗീസ്, ജനറല്‍ സെക്രട്ടറി സജിമോന്‍ ആന്റണി, ട്രഷറര്‍ സണ്ണി മറ്റമന, ട്രസ്റ്റി ബോര്‍ഡ് ചെയര്‍പേഴ്സണ്‍ ഫിലിപ്പോസ് ഫിലിപ്പ്, മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി, നാഷണൽ കമ്മിറ്റി, ട്രസ്റ്റീ ബോർഡ് മെംബേർസ് എന്നിവർ അറിയിച്ചു.
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഇന്ത്യന്‍- അമേരിക്കന്‍ പ്രതിനിധി സംഘം ന്യൂയോര്‍ക്ക് സിറ്റി മേയറെ സന്ദര്‍ശിച്ചു
റഷ്യ- ഉക്രൈന് യുദ്ധം: യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസും വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനും യൂറോപ്യന്‍ പര്യടനത്തിന്, നാറ്റോ സഖ്യകക്ഷികളെ കാണും
ഹൃദയം ഇടിക്കുന്നത് പേസ് മേക്കറില്‍; അപകടത്തില്‍ തകര്‍ന്ന മുഖം; മിസ് വേള്‍ഡ് റണ്ണര്‍ അപ്പായി പഞ്ചാബി സുന്ദരി
ശബരി സുരേന്ദ്രനും കാര്‍ത്തിക കൃഷ്ണനും ഇന്നു വിവാഹിതരാകും
അമേരിക്കയിൽ ഗ്യാസ് വില കുതിച്ചുയരുന്നു; പൊറുതിമുട്ടി ജനം, വില 100 ഡോളര്‍ സ്റ്റിമുലസ് ചെക്കിനുള്ള ബില്‍ യുഎസ് ഹൗസില്‍
കേരള ഹിന്ദൂസ് ഓഫ് നേര്‍ത്ത് അമേരിക്കയുടെ ആര്‍ഷദര്‍ശ പുരസക്കാരം സി. രാധാകൃഷ്ണന് സമര്‍പ്പിച്ചു