login
ഗബ്രിയേലിക്ക് ക്ലാസില്‍ ബൈബിള്‍‍ കൊണ്ടുവന്നതിനുള്ള വിലക്ക് പിന്‍വലിച്ചു, എന്നാല്‍ ക്ലാസിലിരുന്ന് വായിക്കാൻ അനുവാദമില്ല

അധ്യാപികയുടെയും സ്‌കൂള്‍ അധികൃതരുടേയും ഉത്തരവ് ഇഷ്ടപ്പെടാതിരുന്ന മാതാപിതാക്കള്‍ അമേരിക്കന്‍ സെന്റര്‍ ഫോര്‍ ലൊ ആന്‍ഡ് ജസ്റ്റിസിനെ സമീപിച്ചു. മകള്‍ ബൈബിള്‍ വായിക്കുവാന്‍ ഇഷ്ടപ്പെടുന്നുവെന്നും മറ്റു കുട്ടികള്‍ക്ക് പരാതി ഇല്ലെന്നും വ്യക്തമാക്കി.

ഷിക്കാഗോ : രണ്ടാം ഗ്രേഡ് വിദ്യാര്‍ത്ഥിനി ഗബ്രിയേലി ഇല്ലിനോയിലുള്ള സ്‌കൂളിലേക്ക് വരുമ്പോള്‍ ബാഗിനുള്ളിൽ  ഒരു ബൈബിളും കരുതുക പതിവാണ് . പലപ്പോഴും ക്ലാസ്സില്‍ ഇരുന്ന് ബൈബിള്‍ തുറന്ന് വായിക്കുന്നത് അദ്ധ്യാപികക്ക് രസിച്ചില്ല . അദ്ധ്യാപിക കുട്ടിയെ ബൈബിള്‍ വായിക്കുന്നതില്‍ നിന്നും  വിലക്കി, മാത്രമല്ല മാതാപിതാക്കളെ വിളിച്ച് വരുത്തി ഇനി മുതല്‍ ക്ലാസ്സിലേക്ക് ബൈബിള്‍ കൊണ്ട് വരുന്നത് വിലക്കണമെന്നും ആവശ്യപ്പെട്ടു.

അധ്യാപികയുടെയും സ്‌കൂള്‍ അധികൃതരുടേയും  ഉത്തരവ് ഇഷ്ടപ്പെടാതിരുന്ന മാതാപിതാക്കള്‍ അമേരിക്കന്‍ സെന്റര്‍ ഫോര്‍ ലൊ ആന്‍ഡ് ജസ്റ്റിസിനെ സമീപിച്ചു. മകള്‍ ബൈബിള്‍ വായിക്കുവാന്‍ ഇഷ്ടപ്പെടുന്നുവെന്നും മറ്റു കുട്ടികള്‍ക്ക് പരാതി ഇല്ലെന്നും വ്യക്തമാക്കി. എ.സി.എല്‍.ജെ ഇടപ്പെട്ടതോടെ സ്‌കൂള്‍ അധികൃതര്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ചു. കുട്ടിക്ക് ബൈബിള്‍ കൊണ്ടുവരാമെന്നും എന്നാല്‍ അതു ക്ലാസില്‍ വായിക്കുവാന്‍ അനുവദിക്കുകയില്ലെന്നും, പുറത്തു വായിക്കുന്നതില്‍ തടസമില്ലെന്നും അധികൃതര്‍ അറിയിച്ചു.

ഈ ഒത്തുതീര്‍പ്പിനും മാതാപിതാക്കളോ, സംഘടനയോ തയാറായില്ല. ഇത്തരം സംഭവങ്ങള്‍ ചൂണ്ടികാട്ടി വിശദമായ പരാതി സംഘടന വീണ്ടും സ്‌കൂള്‍ അധികൃതര്‍ക്ക് നല്‍കി. സ്‌കൂളിന്റെ അച്ചടക്കമോ, മറ്റുള്ളവര്‍ക്ക് തടസ്സം സൃഷ്ടിക്കുന്നതോ ആയ നടപടികള്‍ ഉണ്ടാകരുതെന്ന് മാത്രമാണ് നിയമം അനുശാസിക്കുന്നതെന്നും, ഗബ്രിയേലി അത് പാലിക്കുന്നുണ്ടെന്നും ഇവര്‍ ആവര്‍ത്തിച്ചു. ഇതോടെ സ്‌കൂള്‍  അധികൃതര്‍ കുട്ടിയുടെ പേരില്‍ ഏര്‍പ്പെടുത്തിയിരുന്ന മുഴുവന്‍ നിയന്ത്രണങ്ങളും പിന്‍വലിക്കുന്നതായി അറിയിച്ചു . ഇത് റിലീജിയസ് ലിബര്‍ട്ടിയുടെ മറ്റൊരു വിജയമാണെന്ന് എ.സി.എല്‍.ജെ യും മാതാപിതാക്കളും പറയുന്നു. 

  comment

  LATEST NEWS


  കിരണിന് സ്ത്രീധനമായി നല്‍കിയത് പന്ത്രണ്ടര ലക്ഷത്തിന്റെ കാര്‍; വിസ്മയയെ മര്‍ദിച്ചത് തന്റെ സ്റ്റാറ്റസിനു പറ്റിയ കൂടിയ കാര്‍ വേണമെന്ന് ആവശ്യപ്പെട്ട്


  പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി പി.സി. ജോര്‍ജ്; കേരളം ഭരിക്കുന്നത് നാലംഗസംഘം


  മമതാ ബാനര്‍ജിക്ക് തിരിച്ചടി; തെരഞ്ഞെടുപ്പ് അക്രമങ്ങള്‍ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷനോട് നിര്‍ദേശിക്കുന്ന ഉത്തരവ് റദ്ദാക്കണമെന്ന ഹര്‍ജി തള്ളി


  രാമനാട്ടുകര അപകടത്തില്‍ ദുരൂഹതയേറുന്നു; മരിച്ചവര്‍ എസ്ഡിപിഐക്കാര്‍; ക്രിമിനല്‍ പശ്ചാത്തലം;ലക്ഷ്യം സ്വര്‍ണക്കടത്തെന്ന് സൂചന;അന്വേഷണം ചരല്‍ ഫൈസലിലേക്ക്


  യോഗയെ ആത്മീയതയുമായോ മതവുമായോ ബന്ധപ്പെടുത്തി കാണേണ്ട; ആരോഗ്യ പരിപാലന രീതിയായി കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍


  കൊല്ലത്ത് യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍; സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള കൊലപാതകമെന്ന് ബന്ധുക്കള്‍; പോലീസില്‍ പരാതി


  രോഗാണുവിനെ ശ്വസിക്കേണ്ടിവരുന്ന ഈ ദശാസന്ധിയേയും നാം മറികടക്കും; ലോക യോഗാ ദിനത്തില്‍ സ്വയം പ്രകാശിക്കാം, മറ്റുള്ളവര്‍ക്ക് പ്രകാശമാകാമെന്നും മോഹന്‍ലാല്‍


  മലപ്പുറത്ത് വൃദ്ധയെ തലയ്‌ക്കടിച്ച്‌ കൊ​ന്ന അയല്‍വാസി പിടിയില്‍; കൊലപാതകം മോഷണശ്രമത്തിനിടെ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.