ടെക്‌സാസ് കോടതിയില്‍ നടന്ന കേസ് തോറ്റു 240 കോടി രൂപാ തിരികെ അടച്ചു.
ടെക്‌സാസ്: സ്വപ്‌ന സുരേഷ് വെളിപ്പെടുത്തലോടെ കെ പി യോഹന്നാനും ബിലീവേഴ്‌സ് ചര്‍ച്ചും വീണ്ടും വിവാദത്തിലേക്ക്. പിണറായി വിജയന്‍, കൊടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ക്കു വേണ്ടി അമേരിക്കയിലേക്ക് ബിലീവേഴ്‌സ് ചര്‍ച്ച് പണം കടത്തി എന്ന് ഇവരൊക്കെയായി ബന്ധമുണ്ടെന്ന് അവകാശപ്പെട്ട മാധ്യമ പ്രവര്‍ത്തകന്‍ ഷാജ് കിരണ്‍ നടത്തിയ സംഭാഷണമാണ് സ്വപ്‌ന പുറത്തു വിട്ടത്. ഇതോടെ കേരളത്തില്‍ നിന്ന് പണം അമേരിക്കയിലേക്ക് കടത്തിയതിന് യോഹന്നാനെതിരെ ടെക്‌സാസ് കോടതിയിലെ കേസും ചര്‍ച്ചയാകുന്നു.
ഗോസ്പല്‍ ഫോര്‍ ഏഷ്യയുടെ തിരുവല്ലയിലെ അക്കൗണ്ടുകളില്‍ നിന്ന് 45 മില്യണ്‍ അമേരിക്കന്‍ ഡോളര്‍ (350 കോടി രൂപാ) അയച്ചതായാണ് കേസ്. സംഭാവന നല്‍കിയവരാണ് കേസ് കൊടുത്തത്. ഇത്രയും പണം എങ്ങനെ ഇവര്‍ക്കു ഇന്ത്യയില്‍ നിന്നും കിട്ടി ഇതായിരുന്നു അവരുടെ ചോദ്യം, ഇന്ത്യയിലെ പട്ടിണി, ദാരിദ്ര്യം, മിഷന്‍ വര്‍ക്ക് ഇതിനു വേണ്ടി ആയിരുന്നു അമേരിക്കയിലും മറ്റു രാജ്യങ്ങളില്‍ നിന്നും പണം സ്വരൂപിച്ചത് ഇപ്പോള്‍ തിരിച്ച് ഇങ്ങോട്ട് പണം വരുന്നു
ടെക്‌സാസ് കോടതിയില്‍ നടന്ന കേസ് തോറ്റു 240 കോടി രൂപാ തിരികെ അടച്ചു.
ചെറുവള്ളി എസ്‌റ്റേറ്റ് ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ വഴിവിട്ട നീക്കം നടത്തുന്നതും ഇതോടൊപ്പം കൂട്ടിവായിക്കുന്നവരുണ്ട്. ചെറുവള്ളി എസ്‌റ്റേറ്റ് കെ പി യോഹന്നാന്‍ വാങ്ങിയത് 85 കോടി രൂപയ്ക്കാണ്. രേഖകളില്‍ 1400 ഏക്കര്‍ ഭൂമിയെങ്കിലും 800 ഏക്കറോളം സര്‍ക്കാര്‍ ഭൂമിയും ഉള്‍പ്പെടെ 2200 ഏക്കര്‍ ഭൂമിയാണ് ചെറുവള്ളി എസ്‌റ്റേറ്റ് .
ചെറുവള്ളി എസ്‌റ്റേറ്റ് കേസ് ഹൈകോടതില്‍ ആയിരുന്നു, സര്‍ക്കാര്‍ ജയിക്കേണ്ട ഒരു കേസ് .സുശീല ഭട്ട് അവരായിരുന്നു സര്‍ക്കാര്‍ വക്കീല്‍. അവരെ പിണറായി വിജയന്‍് മാറ്റി. എന്നിട്ടു കേസ് തോറ്റു കൊടുത്തു, സുപ്രീംകോടതിയില്‍ പോകും എന്ന് പറഞ്ഞെങ്കിലും പോയില്ല. പകരം 250 കോടി രൂപാ കോടതിയില്‍ കെട്ടി വെച്ചിട്ട് ഈ സ്ഥലം ഏറ്റെടുത്ത് എയര്‍പോര്‍ട്ട് ഉണ്ടാക്കുമെന്ന് പ്രഖ്യാപിക്കുയായിരുന്നു സര്‍ക്കാര്‍.
കേരള സര്‍ക്കാറിന് ഓര്‍ഡിനന്‍സില്‍ കൂടെ ഏറ്റെടുക്കുവാന്‍ ഒരു തടസ്സവും ഇല്ലാത്ത ഒരു വസ്തുവാണ് ചെറുവള്ളി എസ്‌റ്റേറ്റ് എന്നാണ് രാജമാണിക്യം റിപ്പോര്‍ട്ട് പറയുന്നത്. എന്നിട്ട് 250 കോടി കൊടുക്കുന്നത് കെപി യോഹന്നാന് വേണ്ടിയാണ് എന്ന ആരോപണം നേരത്തെ ഉണ്ടായിരുന്നു.
പുതിയ ആരോപണങ്ങളും വെളിപ്പെടുത്തലുകളും വന്നതോടെ ഇതെല്ലാം തമ്മില്‍ ബന്ധിപ്പിച്ച ചര്‍ച്ചകളാണ് സജീവമാകുന്നത്.
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ദീപാവലി: ന്യൂയോര്‍ക്ക് സിറ്റിയിലെ പൊതു വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് മേയർ എറിക് ആദംസ്, നന്ദി പറഞ്ഞ് ജെന്നിഫർ രാജ്കുമാർ
'എന്റെ പേര് നബീല സായിദ്. ഞാന്‍ 23 വയസുള്ള ഇന്ത്യന്‍ അമേരിക്കന്‍ മുസ്ലിമാണ്. ഞങ്ങള്‍ നഗരപ്രാന്തത്തിലെ ഒരു റിപ്പബ്ലിക്കന്‍ സീറ്റ് പിടിച്ചെടുത്തു,'
കെ പി യോഹന്നാനെതിരെ അമേരിക്കയിലെ കേസ് വീണ്ടും ചര്‍ച്ചയാകുന്നു; കേരളത്തില്‍ നിന്ന് കടത്തിയത് 350 കോടി
അമേരിക്കയില്‍ കത്തോലിക്കാ ബിഷപ്പ് വെടിയേറ്റു മരിച്ചു; വേലക്കാരിയുടെ ഭര്‍ത്താവ് അറസ്റ്റില്‍
പുട്ടിന് ആണവായുധം ഉപയോഗിക്കാന്‍ സാധ്യതയെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം തലവന്‍
ഡാളസ് ശ്രീ ഗുരുവായൂർ ക്ഷേത്രത്തിൽ പ്രതിഷ്ട ദിനാചരണ മഹോത്സവം മെയ് 27 മുതൽ ജൂൺ 2വരെ