×
login
കൊവിഡ് നിരക്ക് ഉയരുന്നു; യു.എസില്‍ വീണ്ടും മാസ്ക് നിര്‍ബന്ധമാക്കുന്നു, പ്രതിരോധ കുത്തിവെപ്പില്‍ രാജ്യം കൂടുതല്‍ മെച്ചപ്പെടേണ്ടതുണ്ടെന്ന് ബൈഡൻ

കഴിഞ്ഞ ഒരാഴ്ചയായി യു.എസില്‍ കൊവിഡ് രോഗവ്യാപന നിരക്ക് നേരിയ തോതില്‍ ഉയരുന്നുണ്ട്. തുടര്‍ന്നാണ് ബൈഡന്റെ പുതിയ ജാഗ്രതാ നിര്‍ദേശം.

വാഷിങ്ടണ്‍: വാക്സിന്‍ എടുത്തവരാണെങ്കിലും യു.എസില്‍ ഉയര്‍ന്ന കൊവിഡ് രോഗവ്യാപനമുള്ള പ്രദേശങ്ങളില്‍ താമസിക്കുന്ന ആളുകള്‍ വീടിനുള്ളിലും പുറത്തും മാസ്ക് ധരിക്കണമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍. കൊവിഡ് പ്രതിരോധ കുത്തിവെപ്പില്‍ രാജ്യം കൂടുതല്‍ മെച്ചപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ഒരാഴ്ചയായി യു.എസില്‍ കൊവിഡ് രോഗവ്യാപന നിരക്ക് നേരിയ തോതില്‍ ഉയരുന്നുണ്ട്. തുടര്‍ന്നാണ് ബൈഡന്റെ പുതിയ ജാഗ്രതാ നിര്‍ദേശം. അന്താരാഷ്ട്ര തലത്തില്‍ വാക്സിന്‍ വിതരണത്തില്‍ യു.എസ്. മെച്ചപ്പെട്ട പ്രകടനമാണ് നടത്തുന്നതെങ്കിലും 20 ലക്ഷത്തോളം ഉദ്യോഗസ്ഥര്‍ക്ക് പൂര്‍ണമായി വാക്സിന്‍ ലഭിച്ചിട്ടില്ല.

ഡെൽറ്റ വകഭേദത്തിന്റെ വ്യാപനം കുറയ്ക്കുന്നതിന് സിഡിസി മാസ്ക്  പുനഃസ്ഥാപിക്കാൻ സിഡിസി ശുപാർശ ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ, ആരോഗ്യ അധികൃതരുമായി ചർച്ച നടത്തി വിശദമായ പഠനത്തിന്  ശേഷം തീരുമാനിക്കാം എന്നാണ് ന്യൂയോർക്ക് സിറ്റിയുടെ ഗവർണർ ആൻഡ്രൂ കോമോ പ്രതികരിച്ചത്. എന്നാൽ, ന്യൂയോർക്കിലെ ഗവണ്മെന്റ് സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്നവർക്കും  ആശുപത്രി ജീവനക്കാർക്കും  മാസ്ക് നിർബന്ധമാക്കുമെന്ന് കോമോ  ഉത്തരവിട്ടു.

മുൻനിര തൊഴിലാളികൾക്കിടയിലെ രോഗപ്രതിരോധം ഏറെ പ്രാധാന്യത്തോടെ കാണുന്നതിനാലാണ് ഈ നീക്കമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വിഭാഗങ്ങളിൽ ഉള്ളവർ അനുവദിച്ചിട്ടുള്ള സമയപരിധിയിൽ തന്നെ  വാക്സിൻ സീരീസ് പൂർത്തിയാക്കണമെന്നും, കോവിഡ് പരിശോധന നടത്തി നെഗറ്റീവാണെന്ന് ഉറപ്പ് വരുത്തണമെന്നും കോമോ മുന്നറിയിപ്പ് നൽകി.  

ന്യൂയോർക്ക് സിറ്റി മേയർ ബിൽ ഡി ബ്ലാസിയോയും സംസ്ഥാന ഗവർണർ കോമോയും തമ്മിൽ കൊവിഡ് വിഷയത്തിൽ പലപ്പോഴും വ്യത്യസ്ത നിലപാടുകൾ സ്വീകരിച്ചുകൊണ്ട് ജനങ്ങൾക്ക് ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്. മാസ്ക് മാൻഡേറ്റ് പുനഃസ്ഥാപിക്കുന്ന കാര്യത്തിലെങ്കിലും  ഇവർ ഒരുപോലെ തീരുമാനം കൈക്കൊള്ളുമെന്നാണ് കരുതുന്നത്. ഈ വിഷയത്തിൽ  ഇരുവരും തമ്മിൽ ചർച്ചകൾ നടത്തുന്നുണ്ടെന്നാണ് അറിയുന്നത്.

  comment

  LATEST NEWS


  ധീര ഭഗത് സിംഗ് ഓരോ ഭാരതീയന്റെയും ഹൃദയത്തില്‍ ജീവിക്കുന്നു; ഭഗത് സിംഗ് ജയന്തിക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി


  കനല്‍തരി കൈവിട്ടപ്പോള്‍ കലിയിളകി സിപിഐ; കമ്മ്യൂണിസ്റ്റ് ആശയങ്ങളെ വഞ്ചിച്ചു; കോണ്‍ഗ്രസില്‍ ചേര്‍ന്ന കനയ്യകുമാര്‍ ചതിയനെന്ന് ജനറല്‍ സെക്രട്ടറി ഡി രാജ


  ഇന്ന് 11,196 പേര്‍ക്ക് കൊറോണ; ആകെ മരണം 24,810 ആയി; അഞ്ചു ജില്ലകളില്‍ പ്രതിദിന രോഗികള്‍ ആയിരത്തിനുമുകളില്‍; 10,506 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം


  ചെമ്പോല തിട്ടൂരം: ശബരിമലക്കെതിരെ വാര്‍ത്ത ചമയ്ക്കാന്‍ 24ന്യൂസ് കൂട്ടുപിടിച്ചത് തട്ടിപ്പുകാരനെ; ആധികാരിക രേഖയായി അവതരിപ്പിച്ചത് മോന്‍സന്റെ ചെമ്പ് തകിട്


  മാധുര്യമുള്ള ശബ്ദം ലോകമെമ്പാടും മുഴങ്ങട്ടെ; ആയുര്‍ ആരോഗ്യസൗഖ്യം നേരുന്നു; ലതാ മങ്കേഷ്‌കറിന്റെ ജന്മദിനത്തില്‍ ആശംസ നേര്‍ന്ന് പ്രധാനമന്ത്രി


  അസമിലെ ധല്‍പൂരില്‍ 800 അനധികൃത മുസ്ലിം കുടുംബങ്ങള്‍ കയ്യേറിയത് 1122 ഏക്കര്‍; മറ്റൊരു 800 അനധികൃത മുസ്ലിം കുടുംബങ്ങള്‍ കയ്യേറിയത് 900 ഏക്കര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.