അനിയന്ത്രിതമായി ഉയര്‍ന്നിരിക്കുന്ന ഹൗസിംഗ് കോസ്റ്റിനെ തുടര്‍ന്ന് വന്‍ തോതില്‍ വാടക വര്‍ദ്ധിപ്പിക്കുന്നതിന് അപ്പാര്‍ട്ട്മെന്റ് ഉടമസ്ഥര്‍ നിര്‍ബന്ധിതരായിരുന്നു. മിഷേലിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനത്തില്‍ വാടക ക്രമാതീതമായി ഉയരുന്നത് നിയന്ത്രിക്കുമെന്നും, 'ഫെയര്‍ ഫ്രീ' പബ്ലിക്ക് ട്രാന്‍സിറ്റ് സിസ്റ്റം കൊണ്ടുവരുമെന്നും ഉള്‍പ്പെടുത്തിയിരുന്നതു വോട്ടര്‍മാരെ ഏറെ സ്വാധീനിച്ചിരുന്നു.
ബോസ്റ്റണ്‍: ബോസ്റ്റന്റെ ചരിത്രത്തിലാദ്യമായി മേയര്‍പദവിയിലേക്ക് ഏഷ്യന്‍ വനിത. നവംബര്‍ 16 ചൊവ്വാഴ്ച സിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ മിഷേല്‍ വു വാണ്(36) മേയറായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റെടുത്തു. ബോസ്റ്റണ്‍ സിറ്റിയുടെ 56-ാമത് മേയറാണ് ഇവര്‍. ഡമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥിയായിരുന്നു.
ഇതുവരെ ബോസ്റ്റണ്‍ സിറ്റിയുടെ ചരിത്രത്തില്‍ വെള്ളക്കാരനല്ലാതെ ആരും മേയറായി തിരഞ്ഞെടുക്കപ്പെട്ടിട്ടില്ല. ആക്ടിംഗ് മേയറായിരുന്ന ഡെമോക്രാറ്റിക്ക് കിം ജെനിയുടെ സ്ഥാനമാണ് മിഷേല്‍ ഏറ്റെടുത്തിരിക്കുന്നത്. അനിയന്ത്രിതമായി ഉയര്‍ന്നിരിക്കുന്ന ഹൗസിംഗ് കോസ്റ്റിനെ തുടര്‍ന്ന് വന്‍ തോതില്‍ വാടക വര്‍ദ്ധിപ്പിക്കുന്നതിന് അപ്പാര്‍ട്ട്മെന്റ് ഉടമസ്ഥര്‍ നിര്‍ബന്ധിതരായിരുന്നു. മിഷേലിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനത്തില്‍ വാടക ക്രമാതീതമായി ഉയരുന്നത് നിയന്ത്രിക്കുമെന്നും, 'ഫെയര്‍ ഫ്രീ' പബ്ലിക്ക് ട്രാന്‍സിറ്റ് സിസ്റ്റം കൊണ്ടുവരുമെന്നും ഉള്‍പ്പെടുത്തിയിരുന്നതു വോട്ടര്‍മാരെ ഏറെ സ്വാധീനിച്ചിരുന്നു. സർക്കാരുമായി സഹകരിച്ചു പ്രഖ്യാപിച്ച എല്ലാ പദ്ധതികളും പൂര്‍ത്തിയാക്കുമെന്നും മേയര്‍ വാഗ്ദാനം നല്‍കിയിരുന്നു.
2013-ലാണ് ആദ്യമായി ഇവര്‍ ബോസ്റ്റണ്‍ കൗണ്‍സില്‍ അംഗമാകുന്നത്. 2021 വരെയും തുടര്‍ച്ചയായി സിറ്റി കൗണ്‍സില്‍ അംഗമായിരുന്നു. മേയര്‍ തിരഞ്ഞെടുപ്പില്‍ 64 ശതമാനം വോട്ടുകള്‍ നേടിയാണ് വിജയിച്ചത്. തായ് വാനില്‍ നിന്നും കുടിയേറിയ മാതാപിതാക്കള്‍ക്കു ജനിച്ച മകളാണ് മിഷേല്‍. ചിക്കാഗോയില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ബോസ്റ്റണിലേക്ക് താമസം മാറ്റി. അവിടെ ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റി ലോ സ്ക്കൂളില്‍ നിന്നും നിയമ ബിരുദവും കരസ്ഥമാക്കി. ഭര്‍ത്താവും രണ്ടു കുട്ടികളുമായി ബോസ്റ്റണില്‍ താമസിക്കുന്നു.
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഇന്ത്യന്‍- അമേരിക്കന്‍ പ്രതിനിധി സംഘം ന്യൂയോര്‍ക്ക് സിറ്റി മേയറെ സന്ദര്‍ശിച്ചു
റഷ്യ- ഉക്രൈന് യുദ്ധം: യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസും വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനും യൂറോപ്യന്‍ പര്യടനത്തിന്, നാറ്റോ സഖ്യകക്ഷികളെ കാണും
ഹൃദയം ഇടിക്കുന്നത് പേസ് മേക്കറില്‍; അപകടത്തില്‍ തകര്‍ന്ന മുഖം; മിസ് വേള്‍ഡ് റണ്ണര്‍ അപ്പായി പഞ്ചാബി സുന്ദരി
ശബരി സുരേന്ദ്രനും കാര്‍ത്തിക കൃഷ്ണനും ഇന്നു വിവാഹിതരാകും
അമേരിക്കയിൽ ഗ്യാസ് വില കുതിച്ചുയരുന്നു; പൊറുതിമുട്ടി ജനം, വില 100 ഡോളര്‍ സ്റ്റിമുലസ് ചെക്കിനുള്ള ബില്‍ യുഎസ് ഹൗസില്‍
കേരള ഹിന്ദൂസ് ഓഫ് നേര്‍ത്ത് അമേരിക്കയുടെ ആര്‍ഷദര്‍ശ പുരസക്കാരം സി. രാധാകൃഷ്ണന് സമര്‍പ്പിച്ചു