×
login
ശ്രീരാമകഥാമൃതം ഭക്തിസാന്ദ്രമാക്കിയ രാമായണ മാസാചരണത്തിന് ചിക്കാഗോ ഗീതാ മണ്ഡലത്തില്‍ ശുഭാരംഭം.

രണ്ടു വര്‍ഷത്തെ ഇടവേളക്ക് ശേഷം വളരെ വിപുലമായ രീതിയില്‍ ആണ് ഗീതാമണ്ഡലം തറവാട് ക്ഷേത്രത്തില്‍ വെച്ച് രാമായണപാരായണ യജ്ഞം സംഘടിപ്പിച്ചത്

 

ചിക്കാഗോ  : രാമായണ പാരായണത്തിലൂടെ മനുഷ്യ മനസ്സിലേക്ക് ആധ്യാത്മിക പുണ്യം നിറച്ചുകൊണ്ട്  ചിക്കാഗോ ഗീതാമണ്ഡലത്തില്‍ ഭാഗവതശുകം മനോജ് നമ്പൂതിരി രാമായണപാരായണ യജ്ഞം ഉത്ഘാടനം ചെയ്തു. ഹൈന്ദവസംസ്‌കൃതിയുടെയും ആദ്ധ്യാത്മിക പാരമ്പര്യത്തിന്റെയും ആരാധനാ ക്രമത്തിന്റെയും ആകെത്തുകയാണ് രാമായണം. അതുപോലെ തന്നെ രാമായണത്തെ എങ്ങും, എവിടെയും ഉത്കൃഷ്ടമാക്കുന്നത് അതിലെ സാര്‍വ്വ ലൗകീകമായ ധര്‍മ്മബോധത്തിന്റെ പ്രസക്തി തന്നെയാണ്  എന്നും, മനുഷ്യ മനസ്സില്‍ സംഭൂതമാകുന്ന സംശുദ്ധിയുടെയും ചപലതകളുടെയും അനന്തരഫലങ്ങള്‍ ഏതൊക്കെയെന്നു ഉദാഹരണങ്ങളിലൂടെ രാമായണ കവ്യം വ്യക്തമാക്കുന്നു എന്നും ആചാര്യന്‍ തന്റെ ഉത്ഘടന പ്രസംഗത്തില്‍ പറഞ്ഞു.

രണ്ടു വര്‍ഷത്തെ ഇടവേളക്ക് ശേഷം വളരെ വിപുലമായ രീതിയില്‍ ആണ് ഗീതാമണ്ഡലം തറവാട് ക്ഷേത്രത്തില്‍ വെച്ച്  രാമായണപാരായണ യജ്ഞം സംഘടിപ്പിച്ചത്. അതിനാല്‍ തന്നെ ഈ വര്‍ഷത്തെ രാമായണപാരായണ യജ്ഞം പങ്കെടുക്കുവാന്‍ ചിക്കാഗോയില്‍ നിന്നും ചിക്കഗോക്ക് പുറത്തു നിന്നും വളരെ അധികം ഭക്തര്‍ വന്നിരുന്നു. രാമായണ ആചാര്യ സുധാ ജിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ഈ വര്‍ഷത്തെ രാമായണ പാരായണ മഹോത്സവം ഒരു ദിവ്യാനുഭൂതിയാണ് സൃഷ്ടിച്ചത് എന്ന് ഭക്തര്‍ അഭിപ്രായപ്പെട്ടു. രാമായണപാരായണത്തിനു ശേഷം നടന്ന ഭജനയും പൂജകളും  ഭക്തിയുടെ മറ്റൊരു തലത്തിലേക്ക് ഭക്തരെ എത്തിച്ചു.


മനുഷ്യനന്മയ്ക്കും സത്പ്രവര്‍ത്തികള്‍ക്കും മാതൃകയായി നിലകൊള്ളുന്ന രാമായണ ശ്ലോകങ്ങള്‍ സദാചാര നിഷ്ടമായ കുടുംബപശ്ചാത്തലവും ഹൃദയശുദ്ധി നിറഞ്ഞ ജീവിതരീതിയും പകര്‍ന്നു തന്ന് നമ്മുടെ മനസ്സ് കീഴടക്കും  എന്ന് ഗീതാമണ്ഡലം പ്രസിഡന്റ് ജയചന്ദ്രന്‍ തന്റെ അധ്യക്ഷ പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു. രാമായണംകാവ്യം ഇന്നത്തെ ജീവിതത്തിന് ഏറെ മാതൃകയാണ്. മനുഷ്യന് എങ്ങിനെ ജീവിക്കണം എന്ന് ഈ കാവ്യം വരച്ചുകാട്ടുന്നു പുണ്യഗ്രന്ഥമാണ് അദ്ധ്യാത്മ രാമായണം എന്ന് ശേഖരന്‍ അപ്പുക്കുട്ടനും ഈ രാമായണ കാലത്തില്‍ നോര്‍ത്ത് അമേരിക്കയിലെ എല്ലാ ഗൃഹങ്ങളിലും നമ്മുക്ക് രാമായണ പാരായണം ഒരു ചര്യ ആക്കണം എന്നും. നമ്മുടെ അടുത്ത തലമുറക്ക് ഈ പൈതൃകം പകര്‍ന്നു കൊടുക്കാന്‍ നമ്മളാല്‍ കഴിയുന്നതെല്ലാം നമ്മുക്ക് കൂട്ടായി ചെയ്യാണമെന്നും ജനറല്‍ സെക്രട്ടറി ബൈജു മേനോനും തങ്ങളുടെ ആശംസാ പ്രസംഗത്തില്‍ പറഞ്ഞു.

രാമായണ പാരായണ യജ്ഞം ഉത്ഘാടനം ചെയ്ത മനോജ് നമ്പൂതിരിക്കും, രാമായണ പാരായണത്തിനു നേതൃത്വം നല്‍കിയ സുധാ ജിക്കും,  ശുഭാരംഭത്തിനു നേതൃത്വം നല്‍കിയ ആനന്ദ് പ്രഭാകര്‍, രവി ദിവാകരന്‍, പ്രജീഷ്, രമാ നായര്‍ മറ്റ് എല്ലാ കമ്മിറ്റി അംഗങ്ങള്‍ക്കും ബൈജു എസ് മേനോന്‍ നന്ദി പ്രകാശിപ്പിച്ചു. മഹാ അന്നദാന ചടങ്ങോടെ ഈ വര്‍ഷത്തെ രാമായണപാരായണ ശുഭാരംഭം പര്യവസാനിച്ചു.

 

  comment

  LATEST NEWS


  ജസ്റ്റിസ് യു യു ലളിത് സുപ്രീം കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ്; 27ന് ചുമതലയേല്‍ക്കും; നിയമനം പ്രഖ്യാപിച്ച് രാഷ്ട്രപതി


  പ്രധാനമന്ത്രി പറഞ്ഞു, നിങ്ങള്‍ രാജ്യത്തിന്റെ അഭിമാനം; നല്‍കി ഒരു കോടി; കേരളം പറഞ്ഞു പറ്റിച്ചു; പ്രഖ്യാപിച്ച അഞ്ചു ലക്ഷം കിട്ടിയില്ലെന്ന് പ്രണോയ്


  ലംപ്സം ഗ്രാന്റും, സ്‌റ്റൈപ്പന്റും തടഞ്ഞുവച്ചു; പട്ടികജാതിവിദ്യാര്‍ത്ഥികളോടുള്ള ഇടതുപക്ഷസര്‍ക്കാറിന്റെ അവണന അവസാനിപ്പിക്കണമെന്ന് പട്ടികജാതിമോര്‍ച്ച


  മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക്: ചൈനയില്‍ പുതിയ 'ലാംഗ്യ വൈറസ്' കണ്ടെത്തി; പനി ബാധിച്ച നിരവധി പേര്‍ ചികിത്സയില്‍


  ആര്‍സിപി സിങ്ങിനെ കേന്ദ്രമന്ത്രിസഭയില്‍ എടുത്തത് നിതീഷ് കുമാറിന്‍റെ അറിവോടെയല്ലെന്ന പ്രചാരണം ശുദ്ധക്കള്ളമെന്ന് സുശീല്‍ കുമാര്‍ മോദി


  ചൈനയെ ഭയക്കുന്നില്ല: പിങ്ടങ്ങില്‍ പീരങ്കികള്‍ നിരത്തി വെടിയുതിര്‍ത്തു; ചൈനയ്ക്ക് മറുപടിയായി തായ്‌വാന്റെ എട്ടാം ആര്‍മിയുടെ പീരങ്കി അഭ്യാസം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.