×
login
ഇന്ത്യന്‍ ഗ്യാസ് സ്റ്റേഷന്‍ ഉടമ ജോര്‍ജിയയില്‍ വെടിയേറ്റ് മരിച്ചു; ആക്രമണം കവർച്ചാ ശ്രമത്തിനിടെ

വിസ്റ്റാ റോഡിലുള്ള ബാങ്ക് ഓഫീസിനു മുന്നില്‍ വച്ചാണ് അക്രമികള്‍ വെടിവച്ച് കൊലപ്പെടുത്തിയത്. ഡിസംബര്‍ ആറിനു തിങ്കളാഴ്ച രാവിലെ 10.30-നായിരുന്നു സംഭവം.

കൊളംബസ് (ജോര്‍ജിയ): ഇന്ത്യന്‍ അമേരിക്കന്‍ ഗ്യാസ് സ്റ്റേഷന്‍ ഉടമയെ അക്രമികള്‍ വെടിവച്ച് കൊലപ്പെടുത്തി. ഗ്യാസ് സ്റ്റേഷനില്‍ നിന്നും ലഭിച്ച തുക ബാങ്കില്‍ നിക്ഷേപിക്കാന്‍ എത്തിയപ്പോഴായിരുന്നു ആക്രമണം. വെടിയേറ്റ് അമിത് പട്ടേല്‍ (45) ബാങ്കിനു മുന്നില്‍ തന്നെ മരിച്ചതായി കൊളംബസ് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.

വിസ്റ്റാ റോഡിലുള്ള ബാങ്ക് ഓഫീസിനു മുന്നില്‍ വച്ചാണ് അക്രമികള്‍ വെടിവച്ച് കൊലപ്പെടുത്തിയത്. ഡിസംബര്‍ ആറിനു തിങ്കളാഴ്ച രാവിലെ 10.30-നായിരുന്നു സംഭവം. ബാങ്ക് സ്ഥിതിചെയ്തിരുന്ന കെട്ടിടത്തില്‍ തന്നെ പ്രവര്‍ത്തിച്ചിരുന്ന പോലീസ് സ്റ്റേഷനു മുന്നിലായിരുന്നു ഈ സംഭവം നടന്നതെന്നത് ജനങ്ങളുടെ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്.  കയ്യിലുണ്ടായിരുന്ന പണം കവര്‍ന്നാണ് അക്രമി ഓടിമറഞ്ഞത്.  


സ്റ്റീം മില്‍ റോഡിനും, ബ്യൂന വിസ്റ്റ റോഡിനും സമീപമുള്ള ഷെലറോണ്‍ ഗ്യാസ് സ്റ്റേഷന്‍ ഉടമയായിരുന്നു അമിത് പട്ടേല്‍. ഗുജറാത്താണ് ജന്മദേശം. കവര്‍ച്ചാ ശ്രമത്തിനിടെയാണ് അക്രമികള്‍ നിറയൊഴിച്ചതെന്നു ഗ്യാസ് സ്റ്റേഷന്റെ മറ്റൊരു പാര്‍ട്ണര്‍ വിന്നി പട്ടേല്‍ പറഞ്ഞു. ഇവര്‍ കഴിഞ്ഞ ആറു വര്‍ഷമായി ഒരുമിച്ച് ഗ്യാസ് സ്റ്റേഷന്‍ നടത്തിവരികയായിരുന്നു.

അമിത് പട്ടേലിന്റെ മകളുടെ മൂന്നാം ജന്മദിനം ആഘോഷിക്കുന്ന ദിവസമാണ് മരണം സംഭവിച്ചതെന്ന് വിന്നി പട്ടേല്‍ പറഞ്ഞു. നവംബര്‍ 17-ന് ടെക്‌സസിലെ ഡോളര്‍ സ്റ്റോര്‍ ഉടമയും മലയാളിയുമായ സാജന്‍ മാത്യൂസ് പതിനഞ്ച് വയസുകാരന്റെ വെടിയേറ്റ് മരിച്ചിരുന്നു.

  comment

  LATEST NEWS


  മണ്ണാർക്കാട് ഇരട്ടക്കൊല: 25പ്രതികള്‍ക്കും ജീവപര്യന്തം തടവുശിക്ഷ, 50,000 രൂപ വീതം പിഴയും അടയ്ക്കണം


  ജനകീയ പ്രതിക്ഷേധങ്ങള്‍ക്ക് വിജയം; കെ റെയില്‍ കല്ലിടല്‍ നിര്‍ത്തി; സര്‍വേ ജിപിഎസ് സൗകര്യം ഉപയോഗിച്ച് നടത്തുമെന്ന് സര്‍ക്കാര്‍


  സമയബന്ധിതമായ തെരഞ്ഞെടുപ്പ് പരിഷ്‌ക്കരണങ്ങളും ജനാധിപത്യ മാതൃക ചര്‍ച്ചകളും നടത്തും; 2024ലെ പൊതു തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ആരംഭിച്ചു: രാജീവ് കുമാര്‍


  ശക്തമായ മഴ; നിലവില്‍ ഡാമുകള്‍ തുറക്കേണ്ട സാഹചര്യമില്ല; ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം; മലയോര മേഖലകളില്‍ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു


  സനാതനധര്‍മ്മം ഭാരത സംസ്‌കാരത്തിന്റെ കാതല്‍; ഋഷിവര്യന്മാര്‍ നേടിയെടുത്ത സാംസ്‌കാരിക സവിശേഷതയാണ് ലോകജനതയെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നതെന്ന് ഗവര്‍ണര്‍


  അപ്രതീക്ഷിത മഴ കാര്‍ഷിക മേഖലയ്ക്ക് തിരിച്ചടിയായി; കശുവണ്ടി വിലയിടിഞ്ഞു, കാലവര്‍ഷം നേരത്തെ എത്തിയാല്‍ റബ്ബര്‍ കര്‍ഷകര്‍ പ്രതിസന്ധിയിലാവും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.