×
login
ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേരാന്‍ സിറിയക്ക് പോയി; മടുത്തപ്പോള്‍ തിരിച്ചുവരണം; മുസ്ലീംവനിത‍യുടെ കേസ് കേള്‍ക്കാന്‍ വിസമ്മതിച്ച് യു.എസ് സുപ്രീം കോടതി

സിറിയയില്‍ ആയിരിക്കുമ്പോള്‍ യു.എസ് സർക്കാർ മുത്താനയുടെ യു.എസ് പൗരത്വം റദ്ദാക്കുകയും യു.എസ്. പാസ്‌പോര്‍ട്ട് പിൻവലിക്കുകയും ചെയ്തു.

വാഷിംഗ്ടണ്‍ ഡി.സി: ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേരുന്നതിന് സിറിയയിലേക്ക് പോയി ഭീകര പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടശേഷം അമേരിക്കയിലേക്ക് മടങ്ങി വരണമെന്ന ആവശ്യം ഉന്നയിച്ച് ഹൊഡ് മുത്താന എന്ന മുസ്ലീംവനിത  യു.എസ്. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അപ്പീല്‍ വാദം കേള്‍ക്കുന്നതിന് കോടതി വിസമ്മതിച്ചു.  

ഹൊഡ് മുത്താന ജനിച്ചു വളര്‍ന്നത് അലബാമയിലാണ്. 2014 ല്‍ ഐ.എസ്സില്‍ ചേരുന്നതിന് ഇവര്‍ സിറിയയിലേക്ക് പോയി. ഇപ്പോള്‍ അവര്‍ക്ക് 29 വയസ്സായി. സിറിയയില്‍ ആയിരിക്കുമ്പോള്‍ യു.എസ് സർക്കാർ മുത്താനയുടെ യു.എസ് പൗരത്വം റദ്ദാക്കുകയും  യു.എസ്. പാസ്‌പോര്‍ട്ട്  പിൻവലിക്കുകയും ചെയ്തു. 2019 ല്‍ മുത്താനയുടെ പിതാവ് അമേരിക്കയിലേക്കുള്ള ഇവരുടെ തിരിച്ചുവരവ് നിഷേധിച്ചതിനെ ഫെഡറല്‍ കോടതിയില്‍ ചോദ്യം ചെയ്തു. ഈ കേസ്സിലാണ് ഇന്ന് സുപ്രീം കോടതി വിധി.

മുത്താനയുടെ പിതാവ് യെമന്‍ ഡിപ്ലോമാറ്റ് എന്ന നിലയില്‍ അമേരിക്കയിലായിരിക്കുമ്പോഴാണ് മുത്താന ഇവിടെ ജനിച്ചത്. ഡിപ്ലോമാറ്റുകള്‍ക്ക് അമേരിക്കയില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് അമേരിക്കന്‍ പൗരത്വത്തിന് അവകാശമില്ല. മുത്താന ജനിക്കുന്നതിന് മുമ്പ് ഡിപ്ലോമാറ്റ് സ്റ്റാറ്റസ് ഉപേക്ഷിച്ചിരുന്നതിനാല്‍ മുത്താനക്ക് അമേരിക്കന്‍ പൗരത്വത്തിന് അര്‍ഹതയുണ്ടെന്നായിരുന്നു പിതാവിന്റെ വാദം.

ഐ.എസ്സില്‍ ചേര്‍ന്നതില്‍ ഖേദിക്കുന്നുവെന്നും മാപ്പു നല്‍കണമെന്നും മുത്താന പറഞ്ഞുവെങ്കിലും കോടതി അംഗീകരിച്ചില്ല. ഭീകരാക്രമണങ്ങളെ ഇവര്‍ പ്രോത്സാഹിപ്പിക്കുകയും, അമേരിക്കന്‍ പൗരന്മാരെ ഐ.എസില്‍ ചേരാന്‍ പ്രേരിപ്പിക്കുകയും ചെയ്തുവെന്നും കോടതി കണ്ടെത്തി.

  comment

  LATEST NEWS


  ഗോവയില്‍ ബിജെപി വിരുദ്ധവോട്ടുകള്‍ ഭിന്നിക്കുന്നു; തമ്മിലടിച്ച് തൃണമൂലും കോണ്‍ഗ്രസും; മഹാരാഷ്ട്ര മാതൃകയിലെ മഹാസഖ്യവും പൊളിഞ്ഞു


  ഹാക്കര്‍മാരുടെ വിളയാട്ടം;111 കോടി രൂപ മൂല്യമുള്ള ക്രിപ്‌റ്റോ കറന്‍സികള്‍ തട്ടിയെടുത്തു; കമ്പനിയുടെ സുരക്ഷ വീഴ്ച സ്ഥിരീകരിച്ച് ക്രിപ്‌റ്റോ.കോം സിഇഒ


  കോവിഡിനെ അയച്ചത് അല്ലാഹുവെന്ന് പറഞ്ഞത് ആര്‍എസ്എസ്; ടി.കെ ഹംസ അങ്ങനെ പറഞ്ഞിട്ടില്ല; ലൈവ് ചര്‍ച്ചയില്‍ നുണ പറഞ്ഞ് ജയരാജന്‍


  ''മരുന്നില്ല, ആശുപത്രികളില്‍ സൗകര്യങ്ങള്‍ ഇല്ല''; വ്യാജ പ്രചാരണങ്ങളില്‍ ഭയപ്പെടരുതെന്ന് മന്ത്രി മുഹമ്മദ് റിയാസ്


  കേന്ദ്രസര്‍ക്കാര്‍ തീവ്രവാദികള്‍ക്കെതിരെ കശ്മീരില്‍ നടത്തുന്ന നീക്കങ്ങള്‍ നിര്‍വ്വീര്യമാക്കാന്‍ യുകെയിലെ നിയമസ്ഥാപനത്തെ ഉപയോഗിച്ച് പാക് നീക്കം


  ഞായറാഴ്ചകളില്‍ കേരളം പൂട്ടും; സി കാറ്റഗറിയിലുള്ള സ്ഥലങ്ങളില്‍ തിയറ്ററുകള്‍ അടക്കും; ചടങ്ങുകള്‍ക്ക് അനുമതി 50 പേര്‍ക്ക്; കടുത്ത നിയന്ത്രണങ്ങള്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.