×
login
ഇന്ത്യയില്‍ ജനിച്ചവരും ജീവിക്കുന്നവരും ഹിന്ദുക്കളാണ്; ലോകത്തെ പുരാതന സംസ്‌കാരങ്ങളില്‍ ഇന്നും ശക്തമായി തുടരുന്നത് ഭാരത സംസ്‌കാരം: ആരിഫ് മുഹമ്മദ് ഖാന്‍

കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക മസ്‌ക്കറ്റ് ഹോട്ടലില്‍ സംഘടിപ്പിച്ച ഹിന്ദു കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവര്‍ണര്‍. ഹൈന്ദവ ധര്‍മ്മ മൂല്യങ്ങളില്‍ അധിഷ്ഠിതമായിരിക്കണം നമ്മുടെ പ്രവര്‍ത്തനങ്ങള്‍. ലോകത്ത് പുരാതനമായ സംസ്‌കാരങ്ങളുണ്ടായിരുന്നെങ്കിലും ഇന്നും ശക്തമായി തുടരുന്നത് ഭാരത സംസ്‌കാരമാണ്.

തിരുവനന്തപുരം: ഹിന്ദു എന്നത് ഭൂമിശാസ്ത്രപരമായ വാക്കാണെന്നും ഇന്ത്യയില്‍ ജനിച്ചവരും ജീവിക്കുന്നവരുമെല്ലാം ഹിന്ദുക്കളാണെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ബ്രിട്ടീഷ് ഭരണകാലത്ത് സെന്‍ട്രല്‍ ലെജിസ്‌ലേറ്റീവ് കൗണ്‍സില്‍ അംഗമായിരുന്ന സര്‍ സയ്യിദ് അഹമ്മദ് ഖാന് ആര്യസമാജം പ്രവര്‍ത്തകര്‍ സ്വീകരണമൊരുക്കവെ അദ്ദേഹവും ഇത് പറഞ്ഞിട്ടുണ്ടെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.

കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക  സംഘടിപ്പിച്ച ഹിന്ദു കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവര്‍ണര്‍. ഹൈന്ദവ ധര്‍മ്മ മൂല്യങ്ങളില്‍ അധിഷ്ഠിതമായിരിക്കണം നമ്മുടെ പ്രവര്‍ത്തനങ്ങള്‍. ലോകത്ത് പുരാതനമായ സംസ്‌കാരങ്ങളുണ്ടായിരുന്നെങ്കിലും ഇന്നും ശക്തമായി തുടരുന്നത് ഭാരത സംസ്‌കാരമാണ്. സ്വന്തം കാര്യങ്ങള്‍ നോക്കി നടക്കുന്നവരല്ല, മറ്റുള്ളവര്‍ക്കുവേണ്ടി ജീവിക്കുന്നവരാണ് ആദരവ് അര്‍ഹിക്കുന്നതെന്നും സ്വാമി വിവേകാനന്ദന്‍ ഇത് വ്യക്തമാക്കിയിട്ടുള്ളതാണെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.


ശ്രീകുമാരന്‍തമ്പിക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആര്‍ഷ ധര്‍മ്മ പുരസ്‌കാരം സമര്‍പ്പിച്ചു. കെഎച്ച്എന്‍എ പ്രസിഡന്റ് ജി.കെ. പിള്ള അധ്യക്ഷത വഹിച്ചു.കുമ്മനം രാജശേഖരന്‍,  വി. മധുസൂദനന്‍നായര്‍,  കൈതപ്രം ദാമോദരന്‍ നമ്പൂതിരി, രഞ്ജിത് പിള്ള തുടങ്ങിയവര്‍ സംസാരിച്ചു.

കോണ്‍ക്ലേവിനോടനുബന്ധിച്ച് ലോക ഹിന്ദുപാര്‍ലമെന്റിനെക്കുറിച്ച് സംഘടിപ്പിച്ച സംവാദത്തില്‍ വേള്‍ഡ് ഹിന്ദുപാര്‍ലമെന്റ് ചെയര്‍മാന്‍  മാധവന്‍ ബി. നായര്‍ വിഷയം അവതരിപ്പിച്ചു. 

. വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകളും വിതരണം ചെയ്തു.കെഎച്ച് എന്‍എ ട്രസ്റ്റിബോര്‍ഡ് ചെയര്‍മാന്‍ ഡോ. രാംദാസ് പിള്ള അധ്യക്ഷത വഹിച്ചു.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.