login
ചൈനക്കെതിരെ ഒളിയമ്പെയ്ത് ട്രംപിന്റെ സമാപന വീഡിയോ സന്ദേശം, ബൈഡന്റെ പേരെടുത്ത് പറയാതെ അഭിനന്ദനം

അധികാരം ഒഴിയുന്നതിനു തൊട്ടുമുമ്പുള്ള 24 മണിക്കൂറും വൈറ്റ് ഹൗസി തിരക്കിട്ട പരിപാടികളിലായിരുന്നു ട്രംപ്.

വാഷിംഗ്ടൺ ഡിസി: ഒരു രാജ്യത്തിനെതിരെയും യുദ്ധം പ്രഖ്യാപിക്കാതെ നാലു വർഷത്തെ ഭരണം അവസാനിപ്പിക്കുന്നുവെന്നും അടുത്ത ഭരണം ഏറ്റെടുക്കുന്ന ഭരണകൂടം ചൈനയെ പ്രത്യേകം നിരീക്ഷിക്കണമെന്നും താൻ ചൈനക്കെതിരെ സ്വീകരിച്ച നയങ്ങൾ തുടരണമെന്നും അധികാരമൊഴിയുന്നതിൽ മുൻപ് 20 മിനുട്ട് നീണ്ടു നിന്ന വീഡിയോ സന്ദേശത്തിൽ ട്രംപ് പറഞ്ഞു.  

ബൈഡൻ - കമലാ ഹാരിസിനെ പേരെടുത്ത് പറഞ്ഞ് അഭിനന്ദിക്കാതെ പുതിയതായി ഭരണമേൽക്കുന്ന ഭരണത്തിന് എല്ലാ ആശംസകളും നേരുന്നതായും ട്രംപ് സന്ദേശത്തിൽ പറയുന്നു. അധികാരം ഒഴിയുന്നതിനു തൊട്ടുമുമ്പുള്ള 24 മണിക്കൂറും വൈറ്റ് ഹൗസി തിരക്കിട്ട പരിപാടികളിലായിരുന്നു ട്രംപ്. അമേരിക്കയെ സമ്പൽ സമ്യദ്ധവും സുരക്ഷിതവുമായ ഒരു രാഷ്ട്രമായി നിലനിർത്തുന്നതിന് പുതിയ ഭരണകൂടത്തിനു കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നതായും ട്രംപ് പറഞ്ഞു.  

ജനുവരി 6-നുണ്ടായ അക്രമ പ്രശ്നങ്ങളെ ശക്തമായി അപലപിക്കുന്നതിനും ഇത്തരം പ്രവർത്തനങ്ങൾ ജനങ്ങളെ കൂടുതൽ ഭയചകിതരാക്കുമെന്ന് ഇത് അമേരിക്കയ്ക്കു നല്ലതല്ലെന്നും അദ്ദേടിച്ചേർത്തു. തന്റെ ഭരണകാലത്തെ നേട്ടങ്ങളെ ചൂണ്ടിക്കാണിക്കുന്നതിനും ട്രംപ് സമയം കണ്ടെത്തി. അമേരിക്കയുടെ കുതിച്ചുയർന്ന സാമ്പത്തിക നേട്ടങ്ങൾക്ക് മങ്ങൽ ഏൽപിക്കുവാൻ ചൈനീസ് വൈറസിനു കഴിഞ്ഞുവെന്നും എന്നാൽ ഇതിനെ അതിജീവിക്കുവാൻ പുതിയ ഭരണകൂടത്തിന് കഴിയട്ടെ എന്നും ആശംസിക്കുന്നതിന് ട്രംപ് മറന്നില്ല.  

തന്റെ ഭരണത്തിൽ സുപ്രധാന പങ്ക് വഹിച്ച വൈസ് പ്രസിഡന്റ , കാബിനറ്റ് അംഗങ്ങൾ സ്റ്റാഫ് എന്നിവർക്ക് നന്ദി രേഖപ്പെടുത്തുന്നതായും ട്രംപ് സന്ദേശത്തിൽ പറഞ്ഞു.

    comment

    LATEST NEWS


    നെല്‍ക്കര്‍ഷകരെ വഞ്ചിച്ച് സര്‍ക്കാര്‍; താങ്ങുവില വര്‍ധിപ്പിച്ചത് നടപ്പാക്കിയില്ല; നെല്ലിന്റെ സംഭരണവില വിതരണവും വൈകുന്നു


    'ശ്വാസംമുട്ടി' കാസര്‍കോട്; തുടര്‍ച്ചയായി രണ്ടാം ദിവസവും ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷം


    തിക്രി കൂട്ടമാനഭംഗക്കേസ്: ഇടനിലക്കാരുടെ നേതാവ് യോഗേന്ദ്ര യാദവിനെ പൊലീസ് രണ്ടു മണിക്കൂര്‍ ചോദ്യം ചെയ്തു, പ്രതികള്‍ക്കായി തിരച്ചില്‍ തുടരുന്നു


    മാടമ്പ്, എന്റെ ഗുരുനാഥന്‍; ചലച്ചിത്ര സംവിധായകന്‍ ജയരാജ്


    മാര്‍ക്‌സില്‍ നിന്ന് മഹര്‍ഷിയിലേക്ക്


    വഞ്ചനകള്‍ മൂടിവച്ച് സിപിഎമ്മിന്റെ വാഴ്ത്തലുകള്‍


    സിവില്‍ സപ്ലൈസിന്റെ അനാസ്ഥ; കൊവിഡ് കാലത്ത് പാവങ്ങള്‍ക്കായി കേന്ദ്രം നല്‍കിയ 596.7 ടണ്‍ കടല പഴകി നശിച്ചു


    പാലസ്തീന്‍ 'തീവ്രവാദി' ആക്രമണത്തില്‍ മരിച്ച സൗമ്യയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ഉമ്മന്‍ ചാണ്ടി; പോസ്റ്റ് പിന്‍വലിക്കാതിരിക്കട്ടെയെന്ന് സോഷ്യല്‍ മീഡിയ

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.