×
login
ഹെയ്‌തിയില്‍ മാഫിയ സംഘം തട്ടിക്കൊണ്ടുപോയ ക്രിസ്‌ത്യന്‍ മിഷണറിമാരില്‍ രണ്ടു പേരെ വിട്ടയച്ചു, ബന്ദികൾ സുരക്ഷിതരെന്ന് ക്രിസ്‌ത്യന്‍ എയ്‌ഡ്‌ മിനിസ്ട്രീസ്

ഹെയ്‌തിയുടെ തലസ്ഥാനമായ പോര്‍ട്‌ ഓ പ്രിന്‍സിന്റെ കിഴക്കന്‍ പ്രദേശമായ ഗാന്റിയറില്‍ ഒരു ഓര്‍ഫനേജ്‌ സന്ദര്‍ശിച്ച്‌ ബസ്സില്‍ മടങ്ങവേയാണ്‌ യുഎസ്‌ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മിഷണറി സംഘത്തിലെ അംഗങ്ങളും കുടുംബാംഗങ്ങളും ഉള്‍പ്പെടെ 17 പേരെ ഹെയ്‌തിയിലെ ഏറ്റവും കുപ്രസിദ്ധ മാഫിയാ-തട്ടിക്കൊണ്ടു പോകല്‍ സംഘമായ 400 മൊസോവോ തട്ടിക്കൊണ്ടുപോയത്‌.

വാഷിംഗ്‌ടൺ ഡി സി : ഹെയ്‌തിയില്‍ മാഫിയ സംഘം തട്ടിക്കൊണ്ടുപോയ യുഎസ്‌ -കനേഡിയന്‍ ക്രിസ്‌ത്യന്‍ മിഷണറിമാരില്‍ പതിനേഴു പേരിൽ രണ്ടു പേരെ വിട്ടയച്ചതായി ക്രിസ്‌ത്യന്‍ എയ്‌ഡ്‌ മിനിസ്ട്രീസ് എന്ന സംഘടന. കഴിഞ്ഞ മാസം ഒക്ടോബർ 16 നായിരുന്നു സംഭവം.

വിട്ടയക്കപ്പെട്ടവരുടെ പേരുവിവരങ്ങള്‍ പുറത്തു വിടാന്‍ അവര്‍ തയ്യാറായിട്ടില്ല. ബന്ദികളാക്കിയവരെല്ലാം സുരക്ഷിതരാണെന്ന്‌ സംഘടന പറഞ്ഞു. ഹെയ്‌തിയുടെ തലസ്ഥാനമായ പോര്‍ട്‌ ഓ പ്രിന്‍സിന്റെ കിഴക്കന്‍ പ്രദേശമായ ഗാന്റിയറില്‍ ഒരു ഓര്‍ഫനേജ്‌ സന്ദര്‍ശിച്ച്‌ ബസ്സില്‍ മടങ്ങവേയാണ്‌ യുഎസ്‌ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മിഷണറി സംഘത്തിലെ അംഗങ്ങളും കുടുംബാംഗങ്ങളും ഉള്‍പ്പെടെ 17 പേരെ ഹെയ്‌തിയിലെ ഏറ്റവും കുപ്രസിദ്ധ മാഫിയാ-തട്ടിക്കൊണ്ടു പോകല്‍ സംഘമായ 400 മൊസോവോ തട്ടിക്കൊണ്ടുപോയത്‌. സംഘത്തലില്‍ അഞ്ച്‌ പുരുഷന്‍മാര്‍, ഏഴ്‌ സ്‌ത്രീകള്‍, അഞ്ച്‌ കുട്ടികള്‍ എന്നിവരുണ്ട്‌. ഇവരില്‍ ഒരാള്‍ കാനഡ പൗരനാണ്‌. മോചനദ്രവ്യമായി ഓരോ ആള്‍ക്കും ഒരു മില്യണ്‍ ഡോളര്‍ വീതമാണ്‌ മാഫിയ സംഘം ആവശ്യപ്പെട്ടത്‌.

ഹെയ്‌തയില്‍  ഏറ്റവും കുപ്രസിദ്ധി നേടിയ സംഘമാണ്‌ 400 മോസവോ. ഈ വര്‍ഷം മാത്രം 800 തട്ടിക്കൊണ്ടു പോകലുകള്‍ അവര്‍ നടത്തിയിട്ടുണ്ടെന്നാണ്‌ കണക്ക്‌. വാഹനങ്ങള്‍ തട്ടിയെടുക്കല്‍, വാഹന ഉടമകളെ തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയവ ഇവരുടെ സ്ഥിരം ശൈലിയാണ്‌. ലോകത്തു തന്നെ തട്ടിക്കൊണ്ടു പോകല്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്ന രാജ്യമാണ്‌ ഹെയ്‌തി. മോചനദ്രവ്യം ആവശ്യപ്പെട്ടാണ്‌ എല്ലാ തട്ടിക്കൊണ്ടുപോകലും. ജൂലായില്‍ ഹെയ്‌തിയന്‍ പ്രഡിഡണ്ട്‌ ജോവെനെല്‍ മൊസെയുടെ വധത്തിനു ശേഷമാണ്‌ രാജ്യത്ത്‌ അരാജകത്വം ഇത്രയധികം വര്‍ധിച്ചിച്ചിരിക്കുന്നതെന്നാണ്‌ പ്രദേശിക മാധ്യമങ്ങള്‍ നല്‍കുന്ന വിവരം. ഹെയ്തിയിൽ നിന്നും അത്യാവശ്യ ജീവനക്കാരൊഴികെ എല്ലാവരെയും പിൻവലിക്കുന്നതായി കാനഡ പ്രഖ്യാപിച്ചു. 

  comment

  LATEST NEWS


  'എല്ലാ ഇസങ്ങള്‍ക്കും അപ്പുറമാണ് ഹ്യൂമനിസം'; സ്വതന്ത്രചിന്തകരുടെ സംഗമത്തിന് ഒരുങ്ങി കൊച്ചി; 'ഐസ്സന്‍ഷ്യ21' ഡിസംബര്‍ 11ന് ടൗണ്‍ഹാളില്‍


  ചൈനയ്ക്ക് വഴങ്ങി ടിം കുക്ക്; രഹസ്യമായി ഒപ്പിട്ടത് 275 ബില്ല്യന്‍ ഡോളറിന്റെ കരാര്‍; ഉദ്യോഗസ്ഥരെ സ്വാധീനിക്കാനുള്ള ശ്രമം പാളിയെന്ന് ആരോപണം


  'നരകത്തില്‍ പ്രവേശിക്കും മുമ്പ് ജീവനോടെ എരിഞ്ഞെന്ന്' ബിപിന്‍ റാവത്തിന്‍റെ മരണത്തില്‍ ആഹ്ലാദ ട്വീറ്റ്; ആഘോഷിച്ച 21കാരന്‍ ജവാദ് ഖാന്‍ അറസ്റ്റില്‍


  ഇന്ന് 4169 പേര്‍ക്ക് കൊറോണ; ആകെ മരണം 42,239 ആയി; 3912 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 4357 പേര്‍ക്ക് രോഗമുക്തി


  പുതു ചരിത്രത്തിനൊരുങ്ങി ഭാരതം; 'ഗഗന്‍യാന്‍' 2023 ല്‍ വിക്ഷേപിക്കും; ഇന്ത്യയുടെ ആദ്യ ബഹിരാകാശ മനുഷ്യ ദൗത്യത്തിന് തയ്യാറെടുത്ത് ശാസ്ത്രജ്ഞര്‍


  വിവാദങ്ങളുമായി ആഷസ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ്; 14 നോബോള്‍ എറിഞ്ഞ് സ്റ്റോക്‌സ്; അമ്പയര്‍ വിളിച്ചത് രണ്ടെണ്ണം മാത്രം; വിമര്‍ശനവുമായി ഓസീസ് ആരാധകര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.