login
ബൈഡന്റെ ആഭ്യന്തര നയ ഉപദേശകരായി രണ്ട് ഇന്ത്യന്‍ വംശജർ കൂടി

ചിരാഗ് ക്രിമിനല്‍ ജസ്റ്റിസിന്റെയും ഗുപ്ത ലേബര്‍ ആന്‍ഡ് വര്‍ക്കേഴ്സിന്റെയും ചുമതലയിലാണ് നിയമിച്ചിരിക്കുന്നത്. ഇരുവര്‍ക്കും സെനറ്റിന്റെ അംഗീകാരം ആവശ്യമില്ല. ബൈഡന്റെ സ്റ്റാഫായിട്ടാണ് ഇവരെ നിയമിച്ചിരിക്കുന്നത്.

വാഷിംഗ്ടണ്‍ ഡിസി : ബൈഡന്‍-കമലാഹാരിസ് ടീമിന്റെ ഡൊമസ്റ്റിക്ക് പോളിസി ഉപദേശകരായി രണ്ടു ഇന്ത്യന്‍ അമേരിക്കര്‍ കൂടിയായി. ചിരാഗ് ബെയ്ന്‍ , പ്രൊണിറ്റ ഗുപ്ത എന്നിവരെ ബൈഡന്‍ നിയമിച്ചു. ഇത് സംബന്ധിച്ചു മാര്‍ച്ച് അഞ്ചിനാണ് വൈറ്റ് ഹൌസ് സ്ഥിരീകരണം നല്‍കിയത്.  ഇന്ത്യന്‍-അമേരിക്കന്‍ വംശജര്‍ അമേരിക്ക കൈയടക്കുന്നു എന്ന് ബൈഡന്‍ തമാശരൂപേണയാണെങ്കിലും പ്രസ്താവിച്ചതിനു തൊട്ടടുത്ത ദിവസം തന്നെ രണ്ടു പേരെ നിയമിച്ചത് ഏറെ ചര്‍ച്ചാ വിഷയമായി . ബൈഡന്‍ വൈസ് പ്രസിഡന്റ് ആയിരിക്കുമ്പോള്‍ ഒബാമ ഭരണത്തില്‍ ഇരുവരും സുപ്രധാന പങ്കു വഹിച്ചിരുന്നു.  

ചിരാഗ് ക്രിമിനല്‍ ജസ്റ്റിസിന്റെയും ഗുപ്ത ലേബര്‍ ആന്‍ഡ് വര്‍ക്കേഴ്സിന്റെയും ചുമതലയിലാണ് നിയമിച്ചിരിക്കുന്നത്. ഇരുവര്‍ക്കും സെനറ്റിന്റെ അംഗീകാരം ആവശ്യമില്ല. ബൈഡന്റെ സ്റ്റാഫായിട്ടാണ് ഇവരെ നിയമിച്ചിരിക്കുന്നത്. സിവില്‍ റൈറ്റ്സ് ക്രൈംസ് പ്രോസിക്യൂട്ടറായി ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് സിവില്‍ റൈറ്റ്സ് ഡിവിഷനില്‍ ചിരാജ് പ്രവര്‍ത്തിച്ചിരുന്നു. ഗുപ്ത ബൈഡന്‍ ഭരണത്തില്‍ ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റ് വുമണ്‍സ് ബ്യുറോ ഡപ്പ്യൂട്ടി ഡയറക്ടറായിരുന്നു.

ഇന്ത്യന്‍ മാതാപിതാക്കള്‍ക്ക് ഒട്ടാവോയില്‍ ജനിച്ച മകനാണ് ചിരാഗ്. 2000 ത്തിലാണ് ചിരാഗ് അമേരിക്കന്‍ പൗരത്വം നേടിയത്. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി യെയ്ല്‍ കോളേജില്‍ നിന്നും ബിരുദവും ഹാര്‍വാര്‍ഡ് ലോ സ്‌കൂളില്‍ നിന്നും നിയമബിരുദവും കരസ്ഥമാക്കി . ഗുപ്ത ക്ലാര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദവും കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പബ്ലിക്ക് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. 

    comment

    LATEST NEWS


    പശുക്കള്‍ക്ക് കുളമ്പുരോഗം പടരുന്നു; കർഷകർ പാൽ കറന്ന് കളയുന്നു, സർക്കാർ ആശുപത്രി ഉണ്ടെങ്കിലും ഡോക്ടർമാരില്ല


    മാരാരിക്കുളം തെക്ക് പഞ്ചായത്തില്‍ സിപിഎം സെല്‍ഭരണം, ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച വനിതയ്ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കുന്നില്ല


    ഇസ്രയേലിനെ ആക്രമിക്കാന്‍ അയച്ച ആറു മിസൈലുകളും സ്വന്തം രാജ്യത്ത് തന്നെ പതിച്ചു; ഇസ്രയേലിന്റെ തിരിച്ചടിയില്‍ വിറങ്ങലിച്ച് ലെബനന്‍


    ആലപ്പുഴയിൽ കനത്ത മഴയിലും കാറ്റിലും 29 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു, 653 വീടുകള്‍ക്ക് ഭാഗികനാശം


    ചീറിപ്പായുന്നു ടാങ്കർ ലോറികൾ :അപകടക്കെണിയൊരുക്കി ദേശീയപാത, ഒരു മാസത്തിനിടെ അപകടത്തിൽപ്പെട്ടത് മൂന്ന് ടാങ്കർ ലോറികൾ


    പാലസ്തീന് ഐക്യദാര്‍ഢ്യവുമായി ഖത്തര്‍; ധനസഹായം പ്രഖ്യാപിച്ചതിന് പിന്നാലെ ഗാസ റെഡ്ക്രസന്റ് ഓഫീസ് ഇസ്രയേല്‍ ഷെല്‍ ആക്രമണത്തില്‍ തകര്‍ത്തു


    വി.എസ്. സുനില്‍കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത് കടുത്ത ചുമയെ തുടര്‍ന്ന്


    മന്ത്രിമാരുടെ എണ്ണം കുറയുന്നതിൽ കണ്ണൂരിന് നിരാശ; മരുമകന് വേണ്ടി പിണറായി ഷംസീറിനെ തഴഞ്ഞു

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.