×
login
യുഎസിലെ ആകെ കോവിഡ് കേസുകള്‍ കുറയുന്നു; അഞ്ചു സംസ്ഥാനങ്ങളില്‍ വ്യാപനം ശക്തം; പ്രതിരോധ കുത്തിവയ്പ്പ് എടുക്കാതെ 68 മില്യണ്‍ അമേരിക്കക്കാര്‍

കൊറോണ വൈറസിനുമേല്‍ നാം പൂര്‍ണ്ണമായും വിജയം നേടി എന്ന് പറയാറായിട്ടില്ല. അര്‍ഹരായ 68 മില്യണ്‍ അമേരിക്കക്കാര്‍ ഇനിയും പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടില്ലെന്ന് ഡോ.ഫൗച്ചി പറഞ്ഞു. വൈറസിന്റെ വ്യാപനം ഇപ്പോള്‍ കുറഞ്ഞുവെങ്കിലും വീണ്ടും തിരിച്ചുവരില്ലെന്ന് പറയാനാകില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയിലെ നാല്‍പത്തിയഞ്ചു സംസ്ഥാനങ്ങളില്‍ കോവിഡ് 19 കേസുകള്‍ കുറഞ്ഞുവരുമ്പോള്‍ അഞ്ചു സംസ്ഥാനങ്ങളില്‍ വര്‍ദ്ധിച്ചു വരികയാണെന്ന് യുഎസ് നാഷ്ണല്‍ ഇന്‍സ്റ്റിട്യൂറ്റ് ഓഫ് അലര്‍ജി ആന്റ് ഇന്‍ഫക്ഷ്യസ് ഡിസീസ് ഡയറക്ടര്‍ ഡോ. ആന്റണി ഫൗച്ചി ഞായറാഴ്ച അറിയിച്ചു.

കൊറോണ വൈറസിനുമേല്‍ നാം പൂര്‍ണ്ണമായും വിജയം നേടി എന്ന് പറയാറായിട്ടില്ല. അര്‍ഹരായ 68 മില്യണ്‍ അമേരിക്കക്കാര്‍ ഇനിയും പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടില്ലെന്ന് ഡോ.ഫൗച്ചി പറഞ്ഞു. വൈറസിന്റെ വ്യാപനം ഇപ്പോള്‍ കുറഞ്ഞുവെങ്കിലും വീണ്ടും തിരിച്ചുവരില്ലെന്ന് പറയാനാകില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

നാല്‍പത്തിയഞ്ചു സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനതോത് സാവകാശം കുറഞ്ഞു വരികയോ, വര്‍ദ്ധിക്കാതിരിക്കുകയോ ചെയ്തിട്ടുണ്ടെങ്കിലും അഞ്ചു സംസ്ഥാനങ്ങളില്‍ (മൊണ്ടാന, കൊളറാഡൊ, മിനിസോട്ട, മിഷിഗണ്‍, പെന്‍സില്‍വാനിയ) കഴിഞ്ഞവാരം 10 ശതമാനം വര്‍ദ്ധനവുണ്ടായിട്ടുള്ളതു ഗൗരവമായി പരിഗണിക്കേണ്ടതാണ് ആന്റണി ഫൗച്ചി പറഞ്ഞു.

മിഷിഗണില്‍ 52 ശതമാനം പേര്‍ മാത്രമാണ് പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടുള്ളത്. ഇത് നാഷ്ണല്‍ ആവറേജിനേക്കാള്‍ (56.4%) കുറവാണ്. ഇപ്പോള്‍ അമേരിക്കയില്‍ പ്രതിദിനം ശരാശരി 1,00,000ത്തില്‍ കുറവാണ് കോവിഡ് കേസ്സുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കോവിഡ് മരണവും ശരാശരി പ്രതിദിനം 1600 ആയി കുറഞ്ഞതായും ഫൗ്ച്ചി പറഞ്ഞു.

  comment

  LATEST NEWS


  അനുപയുടെ കുഞ്ഞിനെ കടത്തിയ സംഭവം; ശിശുക്ഷേമ സമിതി യോഗത്തിലേക്ക് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തള്ളിക്കയറി


  നഗരങ്ങള്‍ക്ക് 'ശ്വാസകോശ'വുമായി കേന്ദ്ര സര്‍ക്കാര്‍; രാജ്യത്തുടനീളം 400 'നഗരവനങ്ങള്‍'; പരിസ്ഥിതി സംരക്ഷണത്തിനായി വനാവകാശ നിയമങ്ങളും പരിഷ്‌കരിക്കും


  ബലിദാനികളുടെ കുടുംബങ്ങളോട് രാജ്യം കടപ്പെട്ടിരിക്കുന്നു; ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച പോലീസ് ഉദ്യോഗസ്ഥന്റെ വീട് അമിത് ഷാ സന്ദര്‍ശിച്ചു


  കുട്ടിയെ ദത്ത് നല്‍കിയത് അനുപമയുടെ അറിവോടെ; ഒപ്പിട്ടു നല്‍കുമ്പോള്‍ പൂര്‍ണ്ണമായും ബോധാവസ്ഥയിലായിരുന്നു, നേരിട്ട് കണ്ടതാണെന്ന് അജിത്തിന്റെ ആദ്യ ഭാര്യ


  സീറോ മലബാര്‍ സഭ ഭൂമിയിടപാടിലെ നികുതി വെട്ടിപ്പ്: റവന്യൂ സംഘത്തിന് പിന്നാലെ ഇഡിയും അന്വേഷണം തുടങ്ങി, കര്‍ദ്ദിനാള്‍ അടക്കം 24 പേര്‍ പ്രതിപ്പട്ടികയില്‍


  ഓര്‍ജിനലിനെ വെല്ലുന്ന വ്യാജന്മാര്‍; വഴിയോരത്ത് നിലവാരം കുറഞ്ഞ കശുവണ്ടിപ്പരിപ്പ് സുലഭം; പ്രതികരിക്കാതെ സര്‍ക്കാര്‍; ഏലത്തിലും വ്യാജന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.