റിപ്പബ്ലിക്കന്‍ സീറ്റില്‍ അട്ടിമറി വിജയമാണ് 23 വയസ് മാത്രം പ്രായമുള്ള മുസ്‌ലിം സ്ഥാനാര്‍ഥി നേടിയത്.
ചിക്കാഗോ: ഇല്ലിനോയി ജനറല്‍ അസംബ്ലിയിലെ നബീല സായിദയുടെ വിജയത്തിന് തിളക്കമേറും. ഇന്ത്യന്‍ വംശജയായ നബീല ഏറ്റവും പ്രായം കുറഞ്ഞ അംഗമായിട്ടാണ് ജയിച്ചു കയറിയത്. റിപ്പബ്ലിക്കന്‍ സീറ്റില്‍ അട്ടിമറി വിജയമാണ് 23 വയസ് മാത്രം പ്രായമുള്ള മുസ്‌ലിം സ്ഥാനാര്‍ഥി നേടിയത്.
'എന്റെ പേര് നബീല സായിദ്. ഞാന്‍ 23 വയസുള്ള ഇന്ത്യന്‍ അമേരിക്കന്‍ മുസ്‌ലിമാണ്. ഞങ്ങള്‍ നഗരപ്രാന്തത്തിലെ ഒരു റിപ്പബ്ലിക്കന്‍ സീറ്റ് പിടിച്ചെടുത്തു,' സായിദ് ട്വീറ്റ് ചെയ്തു. സംസ്ഥാന നിയമസഭയുടെ 51 ആം ഡിസ്ട്രിക്ടിലാണ് അവര്‍ ജയിച്ചത്.
സഭയില്‍ അംഗമായിരുന്ന റിപ്പബ്ലിക്കന്‍ ക്രിസ് ബോസിനെ തോല്‍പിച്ച സായിദ് ആദ്യത്തെ ദക്ഷിണേഷ്യന്‍ അംഗവുമാകുന്നു. ഇലിനോയിലെ പലാറ്റിനില്‍ ജനിച്ചു വളര്‍ന്ന സായിദ് അവിടെ സാമൂഹ്യ പ്രവര്‍ത്തനങ്ങളിലൂടെയാണ് ജനശ്രദ്ധ നേടിയത്. വോട്ടവകാശം, ഗര്‍ഭഛിദ്ര അവകാശം, വിദ്യാഭ്യാസം, നികുതി ഇതൊക്കെ ആയിരുന്നു അവരുടെ പ്രചാരണ വിഷയങ്ങള്‍.
യൂണിവേഴ്‌സിറ്റി ഓഫ് കലിഫോണിയയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സ്ബിസിനസ് ബിരുദം നേടിയിട്ടുണ്ട്.
അമേരിക്കയിലെ ഇടക്കാല തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വംശജര്‍ക്ക്് ഉജ്ജ്വല വിജയമാണ് ഉണ്ടായത്. ചരിത്രത്തിലാദ്യമായി 11 ഇന്ത്യന്‍ വംശജരാണ് ജയിച്ചുകയറിയത്. അതില്‍ 4 പേര്‍ മലയാളികളുമാണ
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ദീപാവലി: ന്യൂയോര്‍ക്ക് സിറ്റിയിലെ പൊതു വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് മേയർ എറിക് ആദംസ്, നന്ദി പറഞ്ഞ് ജെന്നിഫർ രാജ്കുമാർ
'എന്റെ പേര് നബീല സായിദ്. ഞാന്‍ 23 വയസുള്ള ഇന്ത്യന്‍ അമേരിക്കന്‍ മുസ്‌ലിമാണ്. ഞങ്ങള്‍ നഗരപ്രാന്തത്തിലെ ഒരു റിപ്പബ്ലിക്കന്‍ സീറ്റ് പിടിച്ചെടുത്തു,'
കെ പി യോഹന്നാനെതിരെ അമേരിക്കയിലെ കേസ് വീണ്ടും ചര്‍ച്ചയാകുന്നു; കേരളത്തില്‍ നിന്ന് കടത്തിയത് 350 കോടി
അമേരിക്കയില്‍ കത്തോലിക്കാ ബിഷപ്പ് വെടിയേറ്റു മരിച്ചു; വേലക്കാരിയുടെ ഭര്‍ത്താവ് അറസ്റ്റില്‍
പുട്ടിന് ആണവായുധം ഉപയോഗിക്കാന്‍ സാധ്യതയെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം തലവന്‍
ഡാളസ് ശ്രീ ഗുരുവായൂർ ക്ഷേത്രത്തിൽ പ്രതിഷ്ട ദിനാചരണ മഹോത്സവം മെയ് 27 മുതൽ ജൂൺ 2വരെ