×
login
അമേരിക്കയില്‍ മിന്നല്‍ പ്രളയം; നഗരങ്ങള്‍ വെള്ളത്തിനടിയില്‍; ഹൈവേകളും മൗണ്ടന്‍ പാസുകളും അടച്ചു; മുഖ്യമന്ത്രി പിണറായിയുടെ ചികിത്സ യാത്ര പ്രതിസന്ധിയില്‍

പ്രളയം രൂക്ഷമായതോടെ രണ്ടു നഗരങ്ങളിലെയും ഹൈവേകളും മൗണ്ടന്‍ പാസുകളും താല്‍ക്കാലികമായി അടച്ചു. അമേരിക്കയിലെ കനത്ത മഞ്ഞുവീഴ്ച്ചയും വെള്ളപ്പെക്കത്തിന്റെ വ്യാപ്തി കൂട്ടിയിട്ടുണ്ട്. മിന്നല്‍ പ്രളയം എന്നാണ് ഈ അപകടത്തെ അമേരിക്കയിലെ കാലവസ്ഥ നിരീക്ഷകര്‍ വിശേഷിപ്പിച്ചിരിക്കുന്നത്. പ്രളയ സ്ഥലത്തുനിന്നും ഇതുവരെ ലക്ഷക്കണക്കിന് ആള്‍ക്കാരെയാണ് ഒഴിപ്പിച്ചത്.

വാഷിംഗ്ടണ്‍: അമേരിക്കയില്‍ മിന്നല്‍ പ്രളയം . സിയാറ്റിലിലും വാഷിംഗ്ടണിലും കനത്ത നാശനഷ്ടം. മണിക്കൂറുകള്‍ക്കുള്ളില്‍ പെയ്ത കനത്ത മഴയില്‍ നഗരങ്ങളില്‍ വന്‍ പ്രളയമാണ് ഉണ്ടായിരിക്കുന്നത്. നിരവധി വീടുകളും സ്ഥാപനങ്ങളും വെള്ളത്തിനടിയിലായിട്ടുണ്ട്. കാറുകള്‍ അടക്കമുള്ള വാഹനങ്ങള്‍ ഒഴുക്കില്‍പ്പെട്ട് നശിച്ചു.

 പ്രളയം രൂക്ഷമായതോടെ രണ്ടു നഗരങ്ങളിലെയും ഹൈവേകളും മൗണ്ടന്‍ പാസുകളും താല്‍ക്കാലികമായി അടച്ചു. അമേരിക്കയിലെ കനത്ത മഞ്ഞുവീഴ്ച്ചയും വെള്ളപ്പെക്കത്തിന്റെ വ്യാപ്തി കൂട്ടിയിട്ടുണ്ട്. മിന്നല്‍ പ്രളയം എന്നാണ് ഈ അപകടത്തെ അമേരിക്കയിലെ കാലവസ്ഥ നിരീക്ഷകര്‍ വിശേഷിപ്പിച്ചിരിക്കുന്നത്. പ്രളയ സ്ഥലത്തുനിന്നും ഇതുവരെ ലക്ഷക്കണക്കിന് ആള്‍ക്കാരെയാണ് ഒഴിപ്പിച്ചത്.  

അതേസമയം, കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍ അടുത്ത ദിവസം ചികിത്സക്കായി എത്തുന്ന മിനിസോട്ടയിലെ മായോ ക്ലിനിക്കിന്റെ ഭാഗങ്ങളിലും പ്രളയം ഉണ്ടായിട്ടുണ്ട്. അതിനാല്‍ ചിലപ്പോള്‍ പിണറായി യാത്ര മാറ്റിവെച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.  

മുഖ്യമന്ത്രി ജനുവരി 15നാണ് അമേരിക്കയിലേക്ക് ചികിത്സയ്ക്കായി തിരിക്കുന്നത്. ഇതിന്റെ എല്ലാ ചെലവുകളും സംസ്ഥാന സര്‍ക്കാരാണ് വഹിക്കുന്നത്. നേരത്തെ അമേരിക്കയില്‍ ചികിത്സ നടത്തിയിരുന്ന മുഖ്യമന്ത്രി, തുടര്‍പരിശോധനകള്‍ക്കായാണ് വീണ്ടും പോകുന്നത്. ഭാര്യ കമല, പേഴ്‌സണല്‍ അസിസ്റ്റന്റ് സുനീഷ് എന്നിവര്‍ അദ്ദേഹത്തിനൊപ്പമുണ്ടാകും.

  comment

  LATEST NEWS


  ഹാക്കര്‍മാരുടെ വിളയാട്ടം;111 കോടി രൂപ മൂല്യമുള്ള ക്രിപ്‌റ്റോ കറന്‍സികള്‍ തട്ടിയെടുത്തു; കമ്പനിയുടെ സുരക്ഷ വീഴ്ച സ്ഥിരീകരിച്ച് ക്രിപ്‌റ്റോ.കോം സിഇഒ


  കോവിഡിനെ അയച്ചത് അല്ലാഹുവെന്ന് പറഞ്ഞത് ആര്‍എസ്എസ്; ടി.കെ ഹംസ അങ്ങനെ പറഞ്ഞിട്ടില്ല; ലൈവ് ചര്‍ച്ചയില്‍ നുണ പറഞ്ഞ് ജയരാജന്‍


  ''മരുന്നില്ല, ആശുപത്രികളില്‍ സൗകര്യങ്ങള്‍ ഇല്ല''; വ്യാജ പ്രചാരണങ്ങളില്‍ ഭയപ്പെടരുതെന്ന് മന്ത്രി മുഹമ്മദ് റിയാസ്


  കേന്ദ്രസര്‍ക്കാര്‍ തീവ്രവാദികള്‍ക്കെതിരെ കശ്മീരില്‍ നടത്തുന്ന നീക്കങ്ങള്‍ നിര്‍വ്വീര്യമാക്കാന്‍ യുകെയിലെ നിയമസ്ഥാപനത്തെ ഉപയോഗിച്ച് പാക് നീക്കം


  ഞായറാഴ്ചകളില്‍ കേരളം പൂട്ടും; സി കാറ്റഗറിയിലുള്ള സ്ഥലങ്ങളില്‍ തിയറ്ററുകള്‍ അടക്കും; ചടങ്ങുകള്‍ക്ക് അനുമതി 50 പേര്‍ക്ക്; കടുത്ത നിയന്ത്രണങ്ങള്‍


  ക്രിസ്തുമതം സ്വീകരിക്കാന്‍ നിര്‍ബന്ധിച്ച് സ്‌കൂള്‍ അധികൃതര്‍; പീഡനം സഹിക്കാന്‍ വയ്യാതെ വിഷം കഴിച്ച് 12ാം ക്ലാസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.